Breaking News

Latest News

പോലീസിലെ അഴിമതി; ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും..!

പോലീസിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഈ ആഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ , ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ വെച്ച ഗ്യാലക്സോണ്‍ എന്ന കമ്ബനി ബിനാമികളുടേതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. …

Read More »

തലസ്ഥാന നഗരം ഇപ്പോള്‍ ശാന്തം; ജന ജീവിതം സാധാരണ സ്ഥിതിയിലേയ്ക്ക്; കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍; 630പേര്‍ അറസ്റ്റില്‍..!

42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ 148 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 630 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസുകളുടെ അന്വേഷണം ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ഇനി രണ്ട് പ്രത്യേക അന്വേഷണ സംഘമാകും കേസ് അന്വേഷിക്കുക. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമുകളെ വിളിച്ചിട്ടുണ്ടെന്നും കുറ്റകൃത്യങ്ങള്‍ പുനരവലോകനം ചെയ്യുകയാണെന്നും പോലീസ് വക്താവ് പറഞ്ഞു. മൊത്തം കേസുകളില്‍ 25 എണ്ണം സായുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തവയാണെന്നും പോലീസ് …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി; ഇന്ന് പവന് കുരഞ്ഞിരിക്കുന്നത്…

സംസ്ഥാനത്ത് ഇന്ന്‍ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത് 600 രൂപയാണ്.ഇതോടെ പവന് 31,040 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 75 രൂപ കുറഞ്ഞ് 3,880രൂപയിലുമാണ് ഇന്ന്‍ വ്യപാരം നടക്കുന്നത്.

Read More »

തിയറ്ററുകളില്‍ ഭയവും ത്രില്ലും നിറച്ച്‌ പൊലീസിനെ കവച്ചുവയ്ക്കുക്കുന്ന ഫോറന്‍സിക്; ചിത്രത്തിന്‍റെ റിവ്യു വായിക്കാം..!!

ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന 2020 ലെ ആദ്യ ചിത്രമായ ഫോറന്‍സിക് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം കൈനിറയെ വിജയ ചിത്രങ്ങളുള്ളതിനാല്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് ഫോറന്‍സിക് എന്ന ചിത്രം റിലീസിനെത്തിയത്. സാധാരണ ടൊവിനോയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന വമ്പന്‍ പ്രമോഷനൊന്നും ഇത്തവണ കണ്ടിരുന്നില്ല. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഫോറന്‍സിക് തീര്‍ത്തും ഒരും അന്വേഷണാത്മക ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയാണ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ട …

Read More »

ദേവനന്ദയുടെ മരണം: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു..!

കൊല്ലം പള്ളിമണ്‍ സ്വദേശി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. ചെളിയും വെള്ളവും അന്തരികാവയങ്ങളില്‍ കണ്ടെത്തിയതായ് ഡോക്റ്റര്‍മ്മാര്‍ പറയുന്നു. ദേവനന്ദയുടെ മരണത്തില്‍ അസ്വാഭികതയില്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ബലപ്രയോഗത്തിന്റെ സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലും കണ്ടെത്താനായിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ട് ഡോക്ടമാര്‍ പോലീസിന് കൈമാറി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ …

Read More »

നടിയെ ആക്രമിച്ച കേസ്; വിസ്താരം തുടരുന്നു ; ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും ഹാജരായി..!

കൊച്ചിയില്‍ ഓടുന്ന കാറില്‍ നടിയെ ആക്രമിച്ച കേസില്‍ വിസ്താരം ഇന്നും തുടരുന്നു. ചലച്ചിത്ര താരങ്ങളായ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മയും കോടതിയില്‍ ഹാജരായി. അടച്ചിട്ട മുറിയിലാണ് സാക്ഷി വിസ്താരം നടക്കുന്നത്. നടന്‍ കുഞ്ചാക്കോ ബോബനെയും ഇന്ന് വിസ്തരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക സാക്ഷികളുടെ വിസ്താരമാണ് കൊച്ചിയിലെ വിചാരണ കോടതിയില്‍ ഇന്ന്‍ നടക്കുന്നത്. കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. ദിലീപും കാവ്യാ …

Read More »

ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായി; ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പ്രമുഖ താരങ്ങള്‍…!

കൊല്ലത്ത് വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തില്‍ ഇന്നലെ കാണാതായ ആറുവയസുകാരി ദേവനന്ദക്കായി ഒരു നാട് മുഴുവന്‍ കാത്തിരുന്നത് വിഫലമാക്കികൊണ്ടായിരുന്നു, ഇന്ന് രാവിലെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ദേവാനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയപ്പോള്‍ നുറുങ്ങുന്നത് ഒന്നല്ല ഒരായിരം ഹൃദയങ്ങളായിരുന്നു. ദേവനന്ദയെ കാണാതായി എന്ന വാര്‍ത്ത അറിഞ്ഞസമയം മുതല്‍ സ്വന്ത ബന്ധങ്ങളെന്നില്ലാതെ എല്ലാവരും ആ പിഞ്ചോമനയെ കണ്ടെത്താന്‍ വേണ്ടിയുള്ള പ്രയത്നത്തിലായിരുന്നു. അകലെയുള്ളവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആ വാര്‍ത്ത ഷെയര്‍ …

Read More »

തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി

തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രത്തിന് സമീപം വൻ നിധി ശേഖരം കണ്ടെത്തി. തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് വന്‍ നിധിശേഖരം കണ്ടെത്തിയത്. പാത്രത്തില്‍ കുഴിച്ചിട്ട നിലിയില്‍ 1.716 കിലോഗ്രാം ഭാരമുള്ള 505 സ്വര്‍ണ്ണനാണയങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടുകിട്ടിയത്. ഏഴടി താഴ്ചയില്‍ നിന്നാണ് 504 ചെറിയ നാണയങ്ങളും ഒരു വലിയ നാണയവും കണ്ടെത്തിയത്. നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും 1000-1200 കാലഘട്ടത്തിലേതാണ് നാണയങ്ങളെന്നും …

Read More »

മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളും ഒന്നിക്കുന്നു; ചിത്രം അടുത്ത മാസം…

മലയാളത്തിന്‍റെ കുഞ്ഞിക്കയും തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഒരുമിക്കുന്ന ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ചിത്രത്തില്‍ ഇരുവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ല്‍ ആണ് കാജല്‍ അഗര്‍വാള്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാജലും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍ …

Read More »

ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ അറസ്റ്റ് ചെയ്തു..!

തയ്യിലില്‍ ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ ശരണ്യയുടെ കാമുകനെ പോലിസ് അറസ്റ്റു ചെയ്തു. വലിയന്നൂര്‍ സ്വദേശി നിതിനെയാണ് കൊലപാതക പ്രേരണക്കുറ്റത്തിനും, ഗൂഢാലോചനക്കുറ്റത്തിനും കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന് അടുത്ത ദിവസം ശരണ്യയെ പോലീസ് പിടികൂടിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷമാണ് കാമുകന്‍റെ പങ്ക് കൂടി പുറത്തു വരുന്നത്. കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും,​ കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്‍റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്കാണ് …

Read More »