Breaking News

National

സ്കൂളുകള്‍ തുറക്കാത്തത് അപകടം; ശൈശവ വിവാഹം കൂടി; ഞെട്ടിക്കുന്ന റിപ്പോർട്ട്…

കോവിഡ് മൂലം ദീര്‍ഘകാലമായി സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളുടെ മാനസിക ആരോ​ഗ്യത്തെ അടക്കം സാരമായി തന്നെ ബാധിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പാര്‍ലമെന്ററി സമിതി. സ്‌കൂളുകള്‍ അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണ് വരുത്തിവെക്കുന്നതെന്നും സമിതി വിലയിരുത്തി. സ്‌കൂളുകള്‍ അടച്ചിടുന്നത് കുടുംബ ഘടനയെ പ്രതികൂലമായി ബാധിക്കുക മാത്രമല്ല വീട്ടു ജോലികളില്‍ കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചതായും സമിതി ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് സമിതിയുടെ നിര്‍ണായക കണ്ടെത്തല്‍. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചു പൂട്ടിയത് വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെയും …

Read More »

നീരജ് ചോപ്രയ്ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ…

ഒളിമ്ബിക്‌സില്‍ ചരിത്രം തിരുത്തി ഇന്ത്യയ്‌ക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണ മെഡല്‍ നേടിത്തന്ന ജാവില്ന്‍ താരം നീരജ് ചോപ്രയ്‌ക്ക് ഒരു വര്‍ഷത്തെ സൗജന്യ വിമാന യാത്ര പ്രഖ്യാപിച്ച്‌ ഇന്‍ഡിഗോ. ഒരു വര്‍ഷകാലം നീരജിന് ഇനി സൗജന്യമായി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാമെന്ന് സിഇഒ റോണോജോയി ദത്ത അറിയിച്ചു. അതേസമയം നീരജീന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട്  കോര്‍പ്പറേഷനും യാത്രാ പാസ് അനുവദിച്ചിരുന്നു. ആജീവനാന്തം ഏത് സംസ്ഥാനത്തെയും ബസുകളില്‍ യാത്ര ചെയ്യാനുള്ള പാസാണിത്. …

Read More »

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 20,108 പേര്‍ക്ക് രോഗമുക്തി….

കേരളത്തില്‍ ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,85,14,136 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് …

Read More »

ഓണസമ്മാനമായി വീണ്ടും വരവായി കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ ഡയറക്‌ട് സര്‍വീസ്; വെറും പത്തു മണിക്കൂറില്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് പറക്കാം…

ആറു മാസം സേവനം നടത്തിയ ശേഷം പിന്‍വാങ്ങിയ ലണ്ടന്‍ – കൊച്ചി എയര്‍ ഇന്ത്യ ഡയറക്റ്റ് സര്‍വീസ് വീണ്ടും ഓണ സമ്മാനമായി എത്തുന്നു. ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് ഡിസംബറില്‍ നിലച്ച ശേഷം എത്തുമ്ബോള്‍ മേനി നടിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സംസ്ഥാനത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അവകാശം ഇല്ലെന്നതും പ്രത്യേകതയാണ്. കോവിഡ് ലോകമൊട്ടാകെ ആഞ്ഞടിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നിലത്തിറങ്ങിയപ്പോള്‍ എയര്‍ ബബിള്‍ പാക്കേജ് പ്രകാരമാണ് …

Read More »

പി.എം. കിസാന്‍ പദ്ധതി ; അടുത്തഘട്ട വിതരണം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും…

‘പി എം കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയുടെ അടുത്ത ഘട്ട ധനസഹായ വിതരണം തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.30-ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാകും ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചു. പദ്ധതിപ്രകാരം രാജ്യത്തെ 9.75 കാര്‍ഷിക കുടുംങ്ങള്‍ക്ക് 19,500 കോടിരൂപ കൈമാറും. ചടങ്ങില്‍ കര്‍ഷകരുമായി പ്രധാനമന്ത്രി സംവദിക്കുകയും രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നതാണ് …

Read More »

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ്…

ഒളിംപിക്സ് അത്‌ലറ്റിക്സില്‍നിന്ന് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍ നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) ക്ലബ്ബായ ചെന്നൈ സൂപ്പര്‍ കിങ്സ്.  അഭിനവ് ബിന്ദ്രയ്ക്കുശേഷം ഒളിംപിക്സില്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ്. നീരജിന്റെ സുവര്‍ണ നേട്ടത്തോടുള്ള ആദരസൂചകമായി പ്രത്യേക ജഴ്സി നമ്ബറും ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. 87.58 മീറ്റര്‍ …

Read More »

കനത്ത മഴ തുടരുന്നു; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 80 ആയി…

കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രാജസ്ഥാനില്‍ മരണം 80 ആയി. 55 പേര്‍ക്കാണ് പരിക്കേറ്റത്. ബുണ്ഡിയില്‍ 16പേരും സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ 15 പേരും മരിച്ചു. ജയപൂരിലെ മരണത്തില്‍ വലിയ പങ്കും മിന്നലേറ്റുള്ളവയാണ്. 125 മൃഗങ്ങള്‍ ചത്തതായും അധികൃതര്‍ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പങ്കെടുത്ത യോഗത്തിലാണ് അധികൃതര്‍ വിശദീകരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. …

Read More »

രാജ്യത്ത് മിന്നലേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നു; ബീഹാറില്‍ ഇന്നലെ മാത്രം മരിച്ചത് 7 പേര്‍…

ബീഹാറിലെ ബെന്‍ക ജില്ലിയില്‍ ഏഴ് പേര്‍ മിന്നലേറ്റ് മരിച്ചു. ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പങ്കുവച്ചത്. ഏഴ് പേരുടെ മിന്നലേറ്റുള്ള മരണം ദുഃഖകരമാണെന്നും അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്ത് മിന്നറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായി കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ബീഹാറില്‍ കഴിഞ്ഞ  വര്‍ഷത്തെ അപേക്ഷിച്ച്‌ 168 ശതമാനം കൂടുതല്‍ മിന്നലാണ് ഉണ്ടാകുന്നത്. ഹരിയാന 164 ശതമാനം, പോണ്ടിച്ചേരി 117 …

Read More »

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മമതാ ബാനര്‍ജി…

വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിഷയത്തില്‍ എത്രയും പെട്ടന്ന് സുതാര്യമായ തുറന്ന ചര്‍ച്ച വേണമെന്ന് കത്തില്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ‘ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്‍ 2020 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു’. മമത കത്തില്‍ ആരോപിച്ചു.

Read More »

ഇത് പുതു ചരിത്രം; ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ നീരജ് ചോപ്രക്ക് ആറ് കോടി സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍…

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ഒളിമ്ബിക്‌സ് മെഡല്‍ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍. ചോപ്രക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.  പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയിലാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം …

Read More »