Breaking News

National

ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്…

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ വേഗതയിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മംഗോളിയ, സീഷെല്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ …

Read More »

സംസ്ഥാനത്ത് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 141 മരണം; 11,730 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് …

Read More »

12ാം ക്ലാസുകാരനെ യു.പി പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വന്‍ വിമര്‍ശനം (വീഡിയോ )

12ാം ക്ലാസ് വിദ്യാര്‍ഥിയെ യു.പി പൊലീസ് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് രൂക്ഷ വിമര്‍ശനം. സൗരഭ് സിങ് എന്ന വിദ്യാര്‍ഥിയെയാണ് ലഖ്‌നോ പൊലീസ് മര്‍ദിക്കുന്നത്. തന്നെ പൊലീസുകാരന്‍ ക്രൂരമായി മര്‍ദിച്ചെന്നും അസഭ്യവാക്കുകള്‍ പറഞ്ഞെന്നും കുട്ടി കരഞ്ഞുപറയുന്നുണ്ട്. കുട്ടിയുടെ കൈകള്‍ പൊലീസ് ഞെരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയ് കൃഷ്ണ എന്ന മാധ്യമപ്രവര്‍ത്തകനാണ് വിഡിയോ ട്വീറ്റ് ചെയ്തത്. കുട്ടിയെ പൊലീസ് മര്‍ദിക്കുകയും കൈ പിടിച്ച്‌ തിരിക്കുകയും വിരലുകള്‍ ഞെരിക്കുകയും ചെയ്തതായി ഇദ്ദേഹം പറയുന്നു. …

Read More »

“ജാഗ്രത കൈവിടരുത്” ; കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് കേരളത്തിലും; ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ജില്ലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘം…

സംസ്ഥാനത്ത് ആദ്യമായി കോവിഡ്-19 ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. പത്തനംതിട്ട, പാലക്കാട് ജില്ലകളിലായി മൂന്ന് പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയില്‍ രണ്ടു പേര്‍ക്കും ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌, ദില്ലിയില്‍ നടത്തിയ സാമ്ബിളുകളുടെ ജനിതക പഠനത്തിലാണ് പുതിയ വേരിയന്‍റ് കണ്ടെത്തിയത്. പാലക്കാട് ജില്ലയില്‍ കോവിഡ് ബാധിച്ച്‌ രോഗമുക്തരായ …

Read More »

കുട്ടികള്‍ കൂടുതലുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ….

കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് പാരിതോഷികമായി ഒരു ലക്ഷം രൂപ നല്‍കാനൊരുങ്ങി മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ. ജനസംഖ്യ കുറവുള്ള മിസോറാം സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാവര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. ഫാദേഴ്സ് ഡേയോടനുബന്ധിച്ചാണ് തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ്-2 ലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ജീവിച്ചിരിക്കുന്ന മാതാവിനോ പിതാവിനോ ഒരു ലക്ഷം രൂപ നല്‍കുമെന്ന് റോയ്‌തെ അറിയിച്ചത്. പാരിതോഷികം ലഭിക്കുന്ന വ്യക്തിയ്ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും …

Read More »

ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ, നിങ്ങളുടെ പണവും നഷ്ടപ്പെട്ടിരിക്കാം; നടന്നത് 150 കോടി രൂപയുടെ വന്‍ സൈബര്‍ തട്ടിപ്പ്….

ചൈന ആസ്ഥാനമായ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ആപ്പ് വഴി സൈബര്‍ തട്ടിപ്പ്. ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പവര്‍ ബാങ്ക്, ഇസെഡ് പ്ലാന്‍ എന്നീ ആപ്പുകള്‍ വഴി 150 കോടിയോളം രൂപ തട്ടിയെടുത്തതായി കണ്ടെത്തി. മണിക്കൂറുകള്‍ കൊണ്ട് നിക്ഷേപം വര്‍ദ്ധിക്കുമെന്നു വാഗ്ദാനം ചെയ്ത ഈ ആപ്പുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായിരുന്നു. ചൈന ആസ്ഥാനമായുള്ള മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമാണിത്. കേസില്‍ ഒരു ടിബറ്റന്‍ യുവതിയടക്കം 8 പേരെ പോലീസ് പിടികൂടി. 5 ലക്ഷത്തോളം …

Read More »

കര്‍ഷക പ്രക്ഷോഭം തടയല്‍ ; ഡല്‍ഹിയില്‍ ​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡുകള്‍​…

2020 മുതല്‍ തുടരുന്ന രാജ്യത്തെ കര്‍ഷക പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ രണ്ടു അതിര്‍ത്തികളില്‍ മാത്രം പൊലീസ്​ സ്​ഥാപിച്ചത്​ 9 ലക്ഷത്തിന്‍റെ ബാരിക്കേഡ്​. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ സിംഘു, ഗാസിപുര്‍, ടിക്​രി അതിര്‍ത്തികളിലായിരുന്നു പോലീസ്​ വിന്യാസം. രാജ്യ തലസ്ഥാനത്ത് മൂന്ന് അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ്​ ബാരിക്കേഡുകള്‍ സ്​ഥാപിച്ചാണ്​​ കര്‍ഷക​രെ പൊലീസ് വ്യാപകമായി ​ തടഞ്ഞിരുന്നത്​. ടിക്​രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്​ഥാപിക്കുന്നതിന്​ 7,49,078രൂപ ഇതുവരെ ചെലവഴിച്ചു. 1.57 ലക്ഷം രൂപയാണ് ഗാസിപുര്‍ …

Read More »

ഇന്ധനവില വര്‍ധന; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും

ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. “എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ പോകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവർ അത് മറന്നു. നമ്മുടെ പൂർവ്വികർ കാളവണ്ടികളിൽ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയിൽ മതിയെന്ന് ഞാൻ കരുതി.” – …

Read More »

പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകല്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ച്‌ കൊന്നു…

പശുക്കടത്ത് ആരോപിച്ച്‌ ത്രിപുരയില്‍ മൂന്ന് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച്‌ കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അ​ഗ​ര്‍​ത​ല​യി​ലേയ്​ക്ക്​ അ​ഞ്ച്​ ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ ട്ര​ക്കിനെ ​ അ​ക്ര​മി​ക്കുകയായിരുന്നുവെന്ന് ​ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ കി​ര​ണ്‍ കു​മാ​ര്‍ പ​റ​ഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ …

Read More »

പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി: രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കം നാലു പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്…

അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. തമിഴ്‌നാട്ടിലാണ് സംഭവം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി തൊഴിലാളികള്‍ക്ക് സ്‌ഫോടനത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. പൊള്ളലേറ്റവരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നാണ് വിവരം. പടക്കനിര്‍മ്മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More »