വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ ഉപകരണം മൊബൈലില്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പവര്‍ബാങ്കിന് സമാനമായ ഉപകരണമാണ് മൊബൈലില്‍ ഘടിപ്പിച്ചത്. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തില്‍ വെള്ളിയാഴ്ച മരിച്ച റാം സാഹില്‍ പാല്‍ എന്ന 28കാരന്‍ തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടയിലാണ് വഴിയരികില്‍ ഈ ഉപകരണം കണ്ടത്. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. സ്ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് …
Read More »ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ വിവാദ ഉത്തരവ് റദ്ദാക്കി ജി.ബി.പന്ത് ആശുപത്രി
ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സര്‍ക്കുലറിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കുലര്‍ റദ്ദാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചത്. സര്‍ക്കുലരിനെതിരെ രാഹുൽ ഗാന്ധി, ശശി തരൂർ, സിപിഐഎം ജനറല്‍ സെക്രട്ടറിസീതറാം യെച്ചൂരി, രാജ്യസഭാ എംപിമാരയ ജോണ്‍ബ്രിട്ടാസ്, ഡോ വി ശിവദാസന്‍, എളമരം കരീം എന്നിവര്‍ പ്രധിഷേധം രേഖപ്പെടുത്തി. ദില്ലിയിലെ ജി.ബി.പന്ത് ആശുപത്രിയില്‍ മലയാളം സംസാരിക്കുന്നതിനു നഴ്‌സുമാര്‍ക്കു വിലക്ക് …
Read More »ദീപാവലിക്ക് പിന്നാലെ ബ്ലാക്ക് ഫംഗസ് മരണങ്ങള്‍ ഉയര്‍ന്നേക്കാം; മുന്നറിയിപ്പ്…
രാജ്യത്ത് ദീപാവലിക്ക് ശേഷം കൂടുതല്‍ പേര്‍ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ മരണനിരക്ക് റെക്കോര്‍ഡ് തലത്തില്‍ വരെ ഉയരാം. മൂന്ന് മാസത്തെ ചികിത്സയ്ക്കിടെ മരണനിരക്ക് 46 ശതമാനം വരെ ഉയരാമെന്നാണ് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കോവിഡ് അതിതീവ്ര വ്യാപനത്തിന് പിന്നാലെയാണ് ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. രോഗം വരുന്നവരില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആശങ്ക …
Read More »ജോലി സ്ഥലത്ത് മലയാളം സംസാരിക്കരുതെന്ന ഉത്തരവ്: കുറ്റകരമെന്ന് ശശി തരൂര്‍, പ്രതിഷേധം ശക്തം…
ജോലി സമയത്ത് മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഡല്‍ഹിയിലെ പ്രമുഖ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി. തീരുമാനം അസ്വീകാര്യവും അപരിഷ്‌കൃതവും കുറ്റകരവും ഇന്ത്യന്‍ പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്ന് ശശി തരൂര്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. മലയാളം ഒരു ഇന്ത്യന്‍ ഭാഷയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. വിവാദ സര്‍ക്കുലറിനെതിരെ പ്രതിഷേധവുമായി ഡല്‍ഹിയിലെ മറ്റു ആശുപത്രികളിലെയും നഴ്‌സുമാരും …
Read More »രാജ്യത്ത് കോവിഡ് നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിൽ 1,14,460 പേര്‍ക്ക് കോവിഡ് ; 2,677 മരണം…
കോവിഡ് രണ്ടാം തരംഗത്തില്‍ കേസുകള്‍ രാജ്യത്ത് കുറയുന്നതില്‍ ആശ്വാസം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. അതെ സമയം പുതുതായി 2,677 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. 1,89,232 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 2,88,09,339 ആയി. ആകെ മരണം 3,46,759. നിലവില്‍ 14,77,799 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്നാട്, …
Read More »വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി…
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി അനുമതി നല്‍കി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) പിടിച്ചെടുത്ത വിജയ് മല്യയുടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളും മറ്റു സ്വത്തുക്കളും വില്‍ക്കാനാണ് അനുമതി ലഭിച്ചത്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്‌ട്(പി എം എല്‍ എ) പ്രകാരമാണ് കോടതി നടപടി. മല്യ തിരിച്ചടക്കാനുള്ള 5600 കോടി രൂപയുടെ വായ്പാ തുക ഈടാക്കാനുള്ള …
Read More »സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കൊവിഡ്; 209 മരണം; 24,003 പേര്‍ക്ക് രോഗമുക്തി….
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2468 മലപ്പുറം 1980 …
Read More »ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടി കടന്ന് വാക്‌സിനേഷന്‍; അഭിനന്ദനവുമായി ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിയപ്പോള്‍ കേരളം ഒരു തുള്ളി പോലും പാഴാക്കിയില്ല. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്‌സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് …
Read More »എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്; ഈ രേഖകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കില്‍ സേവനം മുടങ്ങും…
ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശവുമായി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). ജൂണ്‍ മാസം 30നകം എല്ലാ ഉപഭോക്താക്കളും പാന്‍ കാര്‍ഡുമായി ആധാര്‍ നമ്ബര്‍ ബന്ധിപ്പിക്കണം എന്ന നിര്‍ദ്ദേശമാണ് ബാങ്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ വീഴ്ച്ച വരുത്തിയാല്‍ സേവനങ്ങള്‍ തടസപ്പെടും എന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.ട്വിറ്ററിലുള്ള ബാങ്കിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ഇത് സബന്ധിച്ച കാര്യങ്ങള്‍ വിശദമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി …
Read More »രാജ്യത്തെ നിയമം പാലിക്കൂ; ഇല്ലെങ്കില്‍ കര്‍ശന നടപടി; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍…
ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഐടി നിയമം ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും ഐടി മന്ത്രാലയം വ്യക്തമാക്കി. ഐടി നിയമം പ്രകാരം പരാതി പരിഹാരത്തിനുള്ള മൂന്ന് ഉദ്യോഗസ്ഥരെ ഇതുവരെ കമ്ബനി നിയമിച്ചിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇതടക്കം ഐടി നിയമത്തിലെ വകുപ്പുകള്‍ എടുത്തുകാട്ടിയാണ് ട്വിറ്ററിന് ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്. ഇത് അവസാന നോട്ടീസ് ആണെന്നും മുന്‍ നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. …
Read More »