കൊവിഡ് വൈറസിനെ പിടികൂടി ഇല്ലാതാക്കുന്ന എയര്‍ ഫില്‍ട്ടര്‍ വികസിപ്പിച്ച് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. വൈറസിന്റെ വ്യാപനം കുറക്കുവാന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തമെന്ന് മെറ്റീരിയല്‍സ് ടുഡെ ഫിസിക്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങിയ അടച്ചിട്ട സ്ഥലങ്ങളിലും വിമാനങ്ങളിലും വൈറസ് വ്യാപനം തടയാന്‍ പുതിയ എയര്‍ ഫില്‍ട്ടര്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി വികസിപ്പിച്ച ഉപകരണം 99.8 ശതമാനം സാര്‍സ് കോവ് -2 വൈറസിനെയും ഇല്ലാതാക്കിയതായാണ് പഠനം പറയുന്നത്. നിക്കല്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 301 പേർക്ക് കോവിഡ് ; ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബധിച്ചത് 90 പേർക്ക്…
സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 300 കടന്നു. ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 90 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ; തിരുവനന്തപുരം – 64, മലപ്പുറം – 46, പാലക്കാട് -25, കണ്ണൂര്‍ …
Read More »സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കാസർകോട് സ്വദേശി…
സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. കാസര്‍കോട് സ്വദേശിയായ അബ്‌ദു റഹ്മാനാണ് മരിച്ചത്. കര്‍ണാടക ഹുബ്ലിയില്‍ നിന്നും നാട്ടിലേക്ക് എത്തിയതായിരുന്നു ഇയാള്‍. ഇദ്ദേഹത്തിന്‍റെ ട്രൂനാറ്റ് ഫലം നേരത്തെ പോസിറ്റീവായിരുന്നു. ഇയാള്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി കൊവിഡ് സാമ്ബിള്‍ വീണ്ടും അയക്കുകയായിരുന്നു. ഇയാളെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ജനറല്‍ ആശുപത്രിയില്‍ വച്ച് നടത്തിയ ട്രൂനാറ്റ് …
Read More »രാജ്യത്ത് പുതുതായി 22,752 കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 482 മരണവും…
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 22,752 കോവിഡ്-19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,42,417 ആയി. ഒരു ദിവസത്തിനിടെ മരണപ്പെട്ടത് 482 പേരാണ്. ഇതോടെ രാജ്യത്ത് 20,642 പേർക്കാണ് ഇതുവരെ കോവിഡ്-19 മൂലം ജീവൻ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Read More »കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…
കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 111 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ പേര്‍ 157 വിദേശത്ത് നിന്നും, 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇന്ന് സംസ്ഥാനത്ത് 68 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് അതീവ ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. സമ്ബര്‍ക്കം വഴി …
Read More »ഇന്ത്യ തുടക്കമിട്ടു; ചൈനയ്ക്ക് ഇരുട്ടടിയുമായി കുടുതൽ രാജ്യങ്ങൾ: ചൈനീസ് ആപ്പ് നിരോധനത്തിന് യുഎസും ആസ്ട്രേലിയയും
ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ സമാന നീക്കത്തിനൊരുങ്ങി അമേരിക്കയും ആസ്ട്രേലിയയും. ജനപ്രിയ ചൈനീസ് മൊബൈൽ ആപ്പായ ടിക് ടോക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൈനയ്ക്ക് നിർണായക വിവരങ്ങൾ കൈമാറാനുള്ള സാധ്യത കണക്കിലെടുത്തുമാണ് നീക്കം. ഇതോടെ കൂടുതൽ രാജ്യങ്ങൾ ചൈനക്കെതിരെയുള്ള നടപടികൾ കർശനമാക്കി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ …
Read More »ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ് 19
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകൾക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായ് റിപ്പോർട്ട്. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്. കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനിൽ പോയി. സുരക്ഷാ ജീവനക്കാരിൽ ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More »ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും..!
ഈസ്റ്റ് ഏഷ്യ സൂപ്പര്‍ ലീഗ് ബാസ്കറ്റ്ബോള്‍ മത്സരം 2021 ല്‍ ആരംഭിക്കും. ചൈന, ഫിലിപ്പീന്‍സ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ക്ലബ് ടീമുകളെ പങ്കെടുപ്പിക്കും, പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ കറങ്ങുന്ന ഒരു ഫൈനല്‍ നാല് ഇവന്റില്‍ വിജയിയെ തീരുമാനിക്കുന്നതിനായി ടീമുകള്‍ പരസ്പരം ഹോം-എവേ ഫോര്‍മാറ്റില്‍ കളിക്കും, സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. EASL സിഇഒ മാറ്റ് ബേയര്‍ പറയുന്നതനുസരിച്ച്, ഇത്തരത്തിലുള്ള ഒരു പ്രാദേശിക ടൂര്‍ണമെന്റ് വളരെ കാലതാമസം നേരിട്ടതാണ്, …
Read More »ചൈനയിൽ കൊറോണയ്ക്ക് പിന്നാലെ മറ്റൊരു മഹാമാരി; രോഗം പിടിപെട്ടാൽ 24 മണിക്കൂറിനകം മരണം…
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഭീതി പരത്തി മറ്റൊരു രോഗം. ബ്യൂബോണിക് പ്ലേഗാണ് പുതിയതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടക്കൻ ചൈനയിലെ ബായനോറിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു. ബയന്നൂര്‍ ,സ്വയംഭരണപ്രദേശമായ ഇന്നര്‍ മംഗോളിയ തുടങ്ങിയ ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ പ്രദേശങ്ങളില്‍ ലെവൽ 3 ജാഗ്രതാ നിർദ്ദേശം നൽകിയതായി ചൈനീസ് സർക്കാർ മാധ്യമമായ …
Read More »സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 ; സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഞെട്ടിക്കുന്നത്…
സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നും 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നും 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്ന് 15 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്ന് 8 പേര്‍ക്ക് …
Read More »