Breaking News

Slider

‘ഉത്സവങ്ങളില്‍ അവതരിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍ക്ക് ഇതിനേക്കാള്‍ നിലവാരമുണ്ട്’: റിപബ്ലിക് ദിന പ്ലോട്ടുകള്‍ക്കെതിരെ തോമസ് ഐസക്

റിപബ്ലിക് ദിന പ്ലോട്ടുകളില്‍ നിന്ന് കേരളത്തിന്റെയും തമിഴ്നാടിന്റെയും എന്‍ട്രി തള്ളിയ സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ തോമസ് ഐസക് രംഗത്ത്. കേന്ദ്രം ഭരിക്കുന്നവരുടെ സാംസ്ക്കാരികാധപതനം മാത്രമല്ല ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ തെളിഞ്ഞതെന്നും ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച്‌ നവോത്ഥാന മൂല്യങ്ങളുടെ അടിത്തറ പണിത സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ ഓര്‍മ്മകളോടുപോലും സംഘപരിവാരം വെച്ചുപുലര്‍ത്തുന്ന പകയുടെ ആഴം കൂടി വെളിവായെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: കേന്ദ്രം …

Read More »

കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം?; അതിതീവ്രവ്യാപനം തുടരുന്നു; ഇന്ന് കോവിഡ് അവലോകനയോഗം; അടുത്തമാസം ആറുവരെ പ്രതിദിനം 50,000 രോഗികള്‍ എന്ന് മുന്നറിയിപ്പ്…

സംസ്ഥാനത്ത് കോവിഡ് തീവ്രവ്യാപനം തുടരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി അവലോകനയോഗം ഇന്ന് ചേരും. കൂടുതല്‍ ജില്ലകള്‍ കടുത്ത നിയന്ത്രണങ്ങളുടെ പരിധിയില്‍ വന്നേക്കുമെന്നാണ് സൂചന. നിലവില്‍ കാറ്റഗറി തിരിച്ച്‌ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിനരോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളില്‍ 25 ശതമാനത്തില്‍ കൂടുതലാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക. നിലവില്‍ …

Read More »

പ്രണയാർദ്രരായ രണ്ട് കന്യാസ്ത്രീകൾ, സമൂഹമാധ്യമങ്ങളിൽ തരംഗമായി ഫോട്ടോഷൂട്ട്…

സോഷ്യൽ മീഡിയകളിൽ എപ്പോഴും ഫോട്ടോഷൂട്ടുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. പലരും ഫോട്ടോഷൂട്ടുകൾ നടത്തുമ്പോൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കുന്നത്. ചിലതൊക്കെ പരിധി വിട്ടു പോവുകയും വൻ വിമർശനത്തിന് വഴിയൊരുങ്ങുകയും ചെയ്തിട്ടുണ്ട്. പ്രീവെഡ്ഡിംഗ്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഒക്കെ നടത്തി ശ്രദ്ധിക്കപ്പെടാൻ ആളുകൾ ഏതറ്റം വരെ പോകാനും ഇന്നത്തെ കാലത്ത് തയ്യാറാണ്. എന്നാലിപ്പോൾ വൈറലാവുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഫോട്ടോഷൂട്ടാണ്. രണ്ടു കന്യാസ്ത്രീകൾ ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഇവർ തമ്മിലുള്ള പ്രണയമാണ് …

Read More »

സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 63 മരണം…

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 196 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് …

Read More »

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു; പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച വാഹനം ഏറ്റുവാങ്ങി ആ പിതാവിന് പുത്തൻ ബൊലേറോ സമ്മാനിച്ചു…

മക്കൾക്ക് കളിക്കാനായി പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിർമിച്ച മഹാരാഷ്ട്ര സ്വദേശിയായ പിതാവിന് ‘ഒറിജിനൽ മഹീന്ദ്ര’ സമ്മാനിച്ച് ആനന്ദ് മഹീന്ദ്ര. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മക്കൾക്ക് വേണ്ടി മഹാരാഷ്ട്ര ദേവരാഷ്ട്ര ഗ്രാമവാസിയായ ദത്തായത്ര ലോഹർ നിർമ്മിച്ച വാഹനം വൈറലായത്. വൈകാതെ തന്നെ വാഹനം ഉണ്ടാക്കാനെടുത്ത പ്രയത്നത്തെയും ക്രിയേറ്റിവിറ്റിയെയും അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. നിർമ്മാണത്തിൽ യാതൊരു മാനദണ്ഡവും പാലിക്കാത്തതിനാൽ ആ വാഹനം റോഡിലിറക്കാൻ സാധിക്കില്ലെന്നും അത് ഞങ്ങൾക്ക് …

Read More »

ഫോണുകൾ കേസുമായി ബന്ധമുള്ളതല്ല, ഹാജരാക്കാനാവില്ല; ക്രൈംബ്രാഞ്ചിന് ദിലീപിന്റെ മറുപടി..

നടി ആക്രമിക്കപ്പെട്ട കേസുമായി (Actress Attack Case) ബന്ധപ്പെട്ട അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധഭീഷണി കേസിൽ, തന്റെ ഫോണുകൾ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാക്കാനാവില്ലെന്ന് ദിലീപ് (Dileep) ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇപ്പോൾ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഒന്നും ഫോണിൽ ഇല്ല. ഹാജരാക്കാൻ ആവശ്യപ്പെട്ട ഫോണുകൾ ഒന്നും കേസുമായി ബന്ധമുള്ളതല്ല എന്നും ക്രൈംബ്രാഞ്ചിന്റെ നോട്ടീസിന് മറുപടിയായി ദിലീപ് അറിയിച്ചു. ബാങ്കിംഗ് ആവശ്യത്തിന് ഉപയോഗിക്കുന്ന ഫോൺ ആണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. മറ്റൊരു ഫോണിൽ …

Read More »

പ്രോസിക്യൂട്ടർ പോലുമില്ല, അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണം സിബിഐയ്ക്ക് വിടണം; കൂടുതൽ പ്രതികൾ പുറത്തുണ്ടെന്നും കുടുംബം

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവാവായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച് തല്ലിക്കൊന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മധുവിന്റെ കുടുംബം പ്രതികരിക്കുന്നത്. സർക്കാരും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കേസ് സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ കുടുംബത്തെ അറിയിച്ചില്ലെന്നും മധുവിന്റെ സഹോദരി ആരോപിച്ചു. മുഴുവൻ പ്രതികളെയും പിടികൂടിയില്ല എന്ന ആക്ഷേപം നേരത്തെ …

Read More »

കോട്ടയത്തെ കല്യാണ ചെക്കന്‍ ‘മിന്നല്‍ മുരളി’; വരന്റെ വേഷം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ടൊവിനോ തോമസ് (​Tovino Thomas) നായകനായി എത്തിയ മിന്നല്‍ മുരളി (Minnal Murali) മലയാള ഭാഷയ്ക്കും പുറമെ തരംഗം സൃഷ്ടിച്ച്‌ മുന്നേറുകയാണ്. ബേസില്‍ ജോസഫാണ് സംവിധാനം, സോഫിയ പോള്‍ നിര്‍മ്മിച്ച സിനിമയില്‍ ടൈറ്റില്‍ റോളില്‍ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചിരിക്കുന്നു. പ്രേക്ഷകര്‍ക്കും നിരൂപകര്‍ക്കും ഇടയില്‍ ഒരുപോലെ ഹിറ്റായ ചിത്രം നെറ്റ്ഫ്ലിക്‌സിന്റെ ആഗോളതലത്തിലെ മികച്ച 10 ചിത്രങ്ങളില്‍ ഇടംപിടിച്ചു. ഇപ്പോള്‍, സിനിമാ ലോകത്തിന് പുറത്ത് അതിന്റെ സ്വാധീനം സൃഷ്ടിക്കുകയാണ്. …

Read More »

9 വയസ്സുകാരിക്ക് പീഡനം; പിടിയിലായത് 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍

9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 10ഉം 12ഉം വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെണ്‍കുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെ വന്നു. തിരികെ വന്നതിനു ശേഷം വേദനയുണ്ടെന്ന് കുട്ടി മാതാവിനെ …

Read More »

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച് അധ്യാപിക, ദൃശ്യങ്ങള്‍ പ്രചരിച്ചു; അന്വേഷണത്തിന് ഉത്തരവ്….

സ്‌കൂളില്‍ വിദ്യാര്‍ഥിയെ ചുംബിച്ച അധ്യാപികയ്‌ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാര്‍ഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മറ്റൊരു വിദ്യാര്‍ഥി പകര്‍ത്തി. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാര്‍ അധ്യാപികയ്‌ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞിട്ടില്ല.

Read More »