Breaking News

Slider

ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ 2,545 രൂപക്ക് റീ ചാര്‍ജ് ചെയ്യണം…

പുതുതായി അവതരിപ്പിച്ച ജിയോ ഹാപ്പി ന്യൂ ഇയര്‍ പ്ലാന്‍ പ്രകാരം വരിക്കാര്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ജിയോ നല്‍കുന്നത്. ഇത് 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. അതായത് ഈ പ്ലാന്‍ തിരഞ്ഞെടുക്കുന്ന ജിയോയുടെ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ മൊത്തം 547.5 ജിബി ഡാറ്റ ലഭിക്കും. എന്നിരുന്നാലും, 1.5GB ഡാറ്റയുടെ പ്രതിദിന പരിധി കാലഹരണപ്പെട്ടുകഴിഞ്ഞാല്‍, വരിക്കാര്‍ക്ക് 64KBps വേഗതയില്‍ കണക്റ്റിവിറ്റി അനുഭവപ്പെടും. നീണ്ട വാലിഡിറ്റിയും വന്‍തോതിലുള്ള ഡാറ്റയും വാഗ്ദാനം …

Read More »

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിച്ച്‌ വയ്ക്കണമെന്ന് ടെലികോം കമ്ബനികളോട് കേന്ദ്ര സര്‍ക്കാര്‍…

രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്‍റെ ഡാറ്റ, കോള്‍ റെക്കോഡുകള്‍ എന്നിവ സൂക്ഷിക്കണമെന്ന് ടെലികോം കമ്ബനികള്‍ക്കും (Telecos), ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ക്കും (ISP) നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. നേരത്തെ ഇത്തരത്തില്‍ ഇന്‍റര്‍നെറ്റ് ഡാറ്റയും കോള്‍ റെക്കോഡും സൂക്ഷിക്കേണ്ട കാലവധി ഒരു വര്‍ഷമായിരുന്നു. ഇതാണ് ഇപ്പോള്‍ രണ്ട് കൊല്ലത്തേക്ക് നീട്ടിയത്. കേന്ദ്ര ടെലികോം മന്ത്രാലയമാണ് (Department of Telecom (DoT) ) സുരക്ഷ മുന്‍നിര്‍ത്തി ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. പുതിയ ഭേദഗതി …

Read More »

സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ സൃഷ്ടിച്ച സണ്ണി ലിയോണിൻ്റെ പുതിയ ആൽബം സോങ്ങ്; വീഡിയോ കാണാം..

ഒട്ടേറെ ആരാധകരുള്ള ബോളിവുഡിലെ താരസുന്ദരിയാണ് നടി സണ്ണി ലിയോൺ. താരവുമായി ബന്ധപ്പെട്ട ഒരു വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി കയറുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം ഈയിടെ പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് മഥുരയിലെ പുരോഹിതന്മാർ. ഈ വീഡിയോ നിരോധിക്കണം എന്നുള്ളതാണ് അവരുടെ ആവശ്യം. മധുബന്‍ മേം രാധികാ നാച്ചെ എന്ന ഗാനരംഗത്തിൽ താരത്തിന്റെ നൃത്ത പ്രകടനം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നുമാണ് പുരോഹിതന്മാരുടെ പ്രധാന ആരോപണം. …

Read More »

മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ൽ നിന്നും പൃഥ്വിരാജ് പിന്മാറി…

മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാൽ ആടുജീവിതത്തിനായി സമയം കൂടുതൽമാറ്റിവയ്‌ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസിൽ’ …

Read More »

കാണ്‍പൂര്‍ റെയ്​ഡ്​; പിടിച്ചെടുത്തത്​ 196 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും…

ഉത്തര്‍പ്രദേശ്​ കാണ്‍പൂരിലെ ബിസിനസുകാരന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും നികുതി വകുപ്പ്​ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്​​ 200 കോടിയിലധികം രൂപയും സ്വര്‍ണവും. 195 കോടി രൂപയും 23 കിലോ സ്വര്‍ണവും ആറുകോടിയുടെ ചന്ദനത്തൈലവും ഇതില്‍ ഉള്‍പ്പെടും. പെര്‍ഫ്യൂം വ്യവസായിയായ പീയുഷ്​ ജെയിനിന്‍റെ കാണ്‍പൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്​.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന. പീയുഷ്​ ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന്​ 177.45 കോടിയുടെ കള്ളപ്പണമാണ്​ പിടിച്ചെടുത്തത്​. കനൗജിലെ ഫാക്ടറിയില്‍നിന്ന്​ 17 കോടി രൂപയും. സ്​റ്റേറ്റ്​ ബാങ്ക്​ …

Read More »

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച മുതൽ ഞായറാഴ്‌ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണിത്. രാത്രി 10 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം. അനാവശ്യ യാത്രകളും പാടില്ലെന്ന് നിർദ്ദേശമുണ്ട്. പുതുവർഷാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഈ തീരുമാനം. നിലവിൽ കേന്ദ്ര നിർദ്ദേശപ്രകാരം വിവിധ സംസ്ഥാനങ്ങൾ …

Read More »

അമിത വേഗതയിലെത്തിയ ലോറി ബസിനെ ഇടിച്ചു വീഴ്ത്തി; 20 പേർക്ക് പരുക്ക്; വിഡിയോ…

തമിഴ്നാട് മേട്ടുപ്പാളയത്ത് അമിത വേഗതയിലെത്തിയ ലോറി ബസിലിടിച്ച് ഇരുപതുപേർക്ക് പരുക്ക്. മേട്ടുപ്പാളയം കാരമട തിരുമുഗയ്ക്ക് സമീപമാണ് ലോറി ബസിനെ ഇടിച്ച് വീഴ്ത്തിയത്. മേട്ടുപ്പാളയത്ത് നിന്ന് സത്യമംഗലത്തേക്ക് പോകുകയായിരുന്ന തമിഴ്നാട് ആർ.ടി.സി ബസിൽ അൻപതിലധികം യാത്രക്കാരുണ്ടായിരുന്നു. അപകടത്തിന്റെ സി.സി.വി ദൃശ്യങ്ങൾ പുറത്തു വന്നു.

Read More »

കിഴക്കമ്ബലം ആക്രമണം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളെ ഇതിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്ന് കോടിയേരി…

കിഴക്കമ്ബലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്യസംസ്ഥാന തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് ആദ്യമായിട്ടാണെന്നും അതിനാല്‍ ഇതിന്റെ പേരില്‍ അവരെ ഒറ്റപ്പെടുത്തരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കിറ്റെക്സ് കമ്ബനിയുടെ ഉത്തരവാദിത്വം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്ത് വരേണ്ട കാര്യമാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച്ചയാണിതെന്ന് യുഡിഎഫിന് മാത്രമെ പറയാനാകൂ. ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ളത് കേരളത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ …

Read More »

ചുമയുടെ സിറപ്പ് അമിതമായി നല്‍കി, കുഞ്ഞ് മരിച്ചു; മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളി, അമ്മ അറസ്റ്റില്‍

ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. നവജാതശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പൊലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് …

Read More »

15 മു​ത​ല്‍ 18 വയസ് ; വാ​ക്​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി 1 ​മു​ത​ല്‍…

രാജ്യത്തെ കൗ​മാ​ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്​സി​നേ​ഷ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ആ​രം​ഭി​ക്കും. ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്ക് സ്റ്റു​ഡ​ന്‍റ് ഐ​ഡി കാ​ര്‍​ഡ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.15 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ര്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ച്ച​ത്. ജ​നു​വ​രി മൂ​ന്നു മു​ത​ലാ​ണ് കു​ട്ടി​ക​ള്‍​ക്ക് വാ​ക്‌​സി​ന്‍ വിതരണം ചെയ്യുക.

Read More »