അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം. ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു. കേന്ദ്രസർക്കാരും ഇന്ന് അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക. യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നാണ് …
Read More »ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച് അവനി ലേഖര.
ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. 249.6 പോയിന്റുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡോടെയാണ് അവനി ഫൈനല്‍ ജയിച്ചത്. പാരാലിമ്ബിക്‌സ് ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇതുവരെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്ബിക്‌സില്‍ നേടിയത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടിയിരുന്നു. 44.38 മീറ്റര്‍ എറിഞ്ഞാണ് …
Read More »9 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്.
ഒന്‍പത് വര്‍ഷത്തിന് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷന്‍ കൊങ്കണ്‍’ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീട് മാറ്റുകയായിരുന്നു. കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് …
Read More »സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം…
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,640 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു …
Read More »പരിശോധന കൂട്ടിയപ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന, കൊവിഡ് വന്നവരില്‍ പ്രതിരോധശേഷി കുറവെന്ന് വിദഗ്‌ദ്ധര്‍.
കൊവിഡ് പരിശോധന കൂട്ടിയപ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്ന് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനം കാണിച്ച കാര്യക്ഷമമായ പ്രവര്‍ത്തനം രോഗവ്യാപനം വന്‍തോതില്‍ കൂടുന്നത് തടഞ്ഞിരുന്നു. അതിനാല്‍ കൊവിഡ് വന്നുപോയവരിലുണ്ടാകുന്ന ആര്‍ജിത പ്രതിരോധശേഷി ജനങ്ങളില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസം മുമ്ബുവരെ ദിവസേനയുള്ള കൊവിഡ് പരിശോധന ശരാശരി 80,000നും 1,10,000നും ഇടയ്ക്കായിരുന്നു. കഴിഞ്ഞമാസത്തോടെ പ്രതിദിന പരിശോധന സര്‍ക്കാര്‍ കൂട്ടി. ടി.പി.ആര്‍. ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വര്‍ദ്ധനയുണ്ടാകും.
Read More »ദേശീയപാത: ഭൂമി ഏറ്റെടുക്കല്‍ അവസാന ഘട്ടത്തില്‍; വ്യാപാരികള്‍ പെരുവഴിയിലേക്ക്.
ദേശീയപാത വികസനത്തിെന്റ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്ത്യഘട്ടത്തില്‍. പെരുവഴിയിലായി വ്യാപാരികള്‍. അഴിയൂര്‍ വെങ്ങളം ദേശീയപാത ആറു വരിയാക്കുന്നതിെന്റ ഭാഗമായി 1200 ലധികം വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളുമാണ് കുടിയൊഴിപ്പിക്കപ്പെടുന്നത്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാര പാക്കേജ് നടപ്പാക്കാതെയാണ് ഒഴിപ്പിക്കപ്പെടുന്നത്. നഷ്ടപരിഹാരം തിട്ടപ്പെടുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്വകാര്യ കണ്‍സള്‍ട്ടന്‍സിയുടെ അളവുകളില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള പരാതികള്‍ക്ക് പരിഹാരം ഉണ്ടായിട്ടില്ല. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപയും തൊഴിലാളികള്‍ക്ക് 6000 രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി …
Read More »ടോക്യോ പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍.
പാരാലിമ്ബിക്സില്‍ ഇന്ത്യക്ക് മൂന്നു മെഡലുകള്‍ കൂടി. ഡിസ്കസ്ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളിയും ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുജ്ജാര്‍ വെങ്കലവും നേടി. യോഗേഷ് കത്തൂനിയ 44.38 മീറ്റര്‍ ദൂരം മറികടന്നാണ് നേട്ടം കൈവരിച്ചത്. 44.57 മീറ്റര്‍ എറിഞ്ഞ ബ്രസീലിന്‍റെ ക്ലൗണ്ടിനി ബാറ്റിസ്റ്റ സ്വര്‍ണം നേടി. ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) വിഭാഗത്തില്‍ ഇന്ത്യന്‍ താരം അവനി ലേഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 249.6 …
Read More »ബ്ലാക്ക് ഫംഗസ് ബാധയേറ്റ് സംസ്ഥാനത്ത് 21 പേര്‍ മരണപ്പെട്ടു; രോഗം ബാധിച്ചത് 110 പേർക്ക്…
സംസ്ഥാനത്ത് കൊവിഡ് അനുബന്ധ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് 21 പേര്‍ മരണപ്പെട്ടതായ് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ ഉണ്ടായത് 110 പേര്‍ക്കാണ്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച 110 പേരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം …
Read More »ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ‘ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍’. പിണറായി വിജയൻറെ ഫേസ്ബുക് …
Read More »കൊട്ടാരക്കരയില്‍ അതിഥി തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്ബ്…
കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് വാക്‌സിനേഷന്‍ ക്യാമ്ബ് ഇന്ന് ( ഓഗസ്റ്റ് 30) രാവിലെ 9 മണി മുതല്‍ വിമലാംബിക എല്‍. പി സ്‌കൂളില്‍ നടത്തും. കോവിഷീല്‍ഡ് ആണ് നല്‍കുന്നത്. ആന്റിജന്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്. മൂന്നാം തരംഗം മുന്നില്‍കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതായി ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു. അലയമണ്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തി വരുന്നു. ഹോമിയോ, …
Read More »