Breaking News

Slider

പെട്രോളടിച്ചാല്‍ പെട്രോള്‍ സമ്മാനം; വ്യത്യസ്ഥ ഓണ സമ്മാനവുമായി പെട്രോള്‍ പമ്ബുടമ..

ഈ ഓണക്കാലത്ത് പൊന്നിനെക്കാള്‍ വിലയുള്ള ഒന്നാണ് ഇന്ധനം.. ഇന്ധനവില കുതിച്ചുയരുമ്ബോള്‍ ഓണത്തിന് ലിറ്ററു കണക്കിന് ഇന്ധനം സമ്മാനമായി നല്‍കുകയാണ് തൊടുപുഴ മുതലക്കോടത്തെ പമ്ബുടമ. ചൂണാട്ട് പമ്ബില്‍ നിന്നും അത്തം മുതല്‍ ഇന്ധനം നിറക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികള്‍ക്കാണ് ഈ സമ്മാനം. ഇവിടെ നിന്നും ഇന്ധനം നിറക്കുന്നവര്‍ ഇപ്പോള്‍ ഒരു സമ്മാനക്കൂപ്പണ്‍ പൂരിപ്പിക്കുന്നതിന്‍റെ തിരക്കിലാണ്. ഓണത്തിന് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ 30 ലിറ്റര്‍ ഇന്ധനമാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 15 …

Read More »

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിക്കുന്ന താലിബാന്‍ ഭീകരരുടെ വീഡിയോകള്‍ വൈറലാകുന്നു…

താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ സായുധരായ താലിബാന്‍ സൈനികര്‍ ബമ്ബര്‍ കാറുകള്‍ ഓടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും മറ്റും വീഡിയോകള്‍ വൈറലാവുന്നു. റോയിട്ടേഴ്സ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഹമീദ് ഷാലിസി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Read More »

അച്ഛനോടൊപ്പം ശബരിമല ദര്‍ശനത്തിന് പോകാന്‍ അനുവദിക്കണം; ഒന്‍പതുകാരിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി…

തന്റെ പിതാവിനൊപ്പം ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം അംഗീകരിച്ച്‌ ഹൈക്കോടതി. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കൊപ്പം ഏതു കാര്യത്തിലും കുട്ടികള്‍ക്കും ഭാഗമാകാമെന്ന സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23ന് പിതാവിനൊപ്പം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതി തേടിയാണ് ഒന്‍പതുകാരി ഹൈക്കോടതിയെ സമീപിച്ചത്. പത്തു വയസ്സിന് മുമ്ബു തന്നെ ശബരിമല ദര്‍ശനം നടത്താന്‍ കുട്ടി ആഗ്രഹിക്കുന്നതായി അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. പത്തു വയസ്സ് പൂര്‍ത്തിയായാല്‍ പിന്നെ ദര്‍ശനത്തിന് …

Read More »

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു…

ടി-20 ലോകകപ്പിനുള്ള മത്സരക്രമങ്ങള്‍ ഐസിസി പുറത്തുവിട്ടു. സൂപ്പര്‍ 12 ഘട്ടത്തില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം പാകിസ്താ, അഫ്ഗാനിസ്ഥാന്‍, ന്യൂസീലന്‍ഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്.  യോഗ്യതാ മത്സരങ്ങള്‍ ഒമാന്‍, അബുദാബി, ഷാര്‍ജ എന്നീ വേദികളിലും സൂപ്പര്‍ 12 മത്സരങ്ങള്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ വേദികളിലുമായാണ് നടക്കുക. യോഗ്യതാ മത്സരങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 23 മുതല്‍ സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 24ന് …

Read More »

മദ്യം വീട്ടില്‍ എത്തും എന്ന് കരുതിയിരിക്കുന്നവര്‍ അറിയാന്‍; ഫുഡ് ഡെലിവറി പോലെയല്ല ബെവ്‌കോയുടെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന…

ഒടുവില്‍ ബെവ്‌കോയും ഓണ്‍ലൈന്‍ മദ്യവില്‍പ്പന നടത്താന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ മൂന്ന് ഷോപ്പുകളില്‍ ഇന്ന് മുതല്‍ ഈ സൗകര്യം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍വരികയാണ്. ഓണ്‍ലൈന്‍ മദ്യവില്‍പ്പന എന്ന് കേട്ടതോട് ഭൂരിഭാഗം പേരും ഇപ്പോള്‍ ഹോട്ടലുകളില്‍ നിന്നും ആഹാരം കൊണ്ടുവരുന്ന രീതിയില്‍ തങ്ങളുടെ അടുക്കലേക്ക് മദ്യകുപ്പികളുമായി ഡെലിവറി ബോയ് എത്തും എന്ന സ്വപ്നത്തിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ വില്‍പ്പനയല്ല ബെവ്‌കോ ഉദ്ദേശിക്കുന്നത്. ഓണ്‍ലൈനായി പണം അടച്ച ശേഷം കൗണ്ടറില്‍ നേരിട്ട് പോയി …

Read More »

മുകളില്‍ മെട്രോ സ്​റ്റേഷനുമായി ആദ്യ മാള്‍ ദുബൈയില്‍ വരുന്നു…

ഉയരങ്ങളില്‍ വിസ്​മയം തീര്‍ക്കുന്ന ദുബൈയില്‍ മാളിന്​ മുകളില്‍ മെട്രോ സ്​റ്റേഷന്‍ ഒരുങ്ങുന്നു. ദേരയിലാണ്​ ‘വണ്‍ ദേര’ എന്ന പേരില്‍ മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​. ദുബൈയില്‍ ആദ്യമായാണ്​ ഇത്തരമൊരു മാളും മെട്രോ സ്​റ്റേഷനും ഒരുങ്ങുന്നത്​. ദേര എന്‍റിച്​മെന്‍റ്​ പ്രോജക്​ടി​ന്റെ (ഡി.ഇ.പി) ഭാഗമായി ഇത്​റ ദുബൈയാണ്​ നിര്‍മാതാക്കള്‍. 131 ഹോട്ടല്‍ മുറികള്‍, ഓഫിസ്​ എന്നിവ ഉ​ള്‍പ്പെടുന്നതാണ്​ മാള്‍. ആകര്‍ഷണീയമായ ഘടനയും അസാധാരണമായ രൂപകല്‍പനയുംകൊണ്ട്​ വ്യത്യസ്​ത ലുക്കിലായിരിക്കും മാള്‍ ഉയരുക. മെട്രോ സ്​​റ്റേഷന്​ …

Read More »

പാചകവാതക വില വർധിപ്പിച്ചു; ഗാർഹിക സിലിണ്ടറുകൾക്ക് ഇനി 25 രൂപ അധികം നൽകണം…

രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിൻ്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. 25 രൂപ വർധിപ്പിച്ച് നിലവിൽ 866 രൂപ 50 പൈസയാണ് ഒരു സിലിണ്ടറിൻ്റെ പുതുക്കിയ വില. കഴിഞ്ഞ ജൂലൈയിലും ഗാർഹിക സിലിണ്ടറുകൾക്ക് വില വർധിപ്പിച്ചിരുന്നു. വാണിജ്യ സിലിണ്ടറിൻ്റെ വിലയിൽ നാല് രൂപ കുറച്ചു. പുതുക്കിയ നിരക്ക് പ്രകാരം വാണിജ്യ സിലിണ്ടറിൻ്റെ വില 1619 രൂപയാണ്. ഈ മാസം രണ്ടിന് വാണിജ്യ സിലിണ്ടറിന് 73 രൂപ 50 പൈസ …

Read More »

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: അപേക്ഷാ തിയതി നീട്ടി…

ഈ അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷന്റെ സമയം കാലിക്കറ്റ്‌ സർവകലാശാല നീട്ടി. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ഇന്നാണെന്ന് അറിയിച്ചിരുന്നെങ്കിലും തിയതി ഈ മാസം 24ന് വൈകിട്ട് 5വരെ നീട്ടി നൽകി. ജനറൽ വിഭാഗത്തിന് 280 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 115 രൂപയുമാണ് അപേക്ഷാ ഫീസ്. www.admission.uoc.ac.in വഴി അപേക്ഷകൾ സമർപ്പിക്കാം.

Read More »

ചിങ്ങം 1; പുതുവത്സരാശംസകള്‍ പങ്കുവെച്ച്‌ പൃഥ്വീരാജ്…

കൊല്ല വര്‍ഷം തുടങ്ങുന്ന ദിവസമാണ് മലയാളിക്കള്‍ക്ക് ചിങ്ങം 1. ചിങ്ങപ്പുലരിയില്‍ പുതുവത്സരാശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രിയതാരം പ്രഥ്വീരാജ്. കഥകളിയും, വള്ളം കളിയുമെല്ലാം നിറഞ്ഞ ആശംസാ ചിത്രമാണ് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്. മലയാളികള്‍ ഈ ദിവസം കര്‍ഷകദിനമായും ആചരിക്കുന്നു. അതേ സമയം കര്‍ഷക ദിനത്തില്‍ കര്‍ഷകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകരുടെ പുരോഗതിക്കും കാര്‍ഷിക സമൃദ്ധിയ്ക്കും വേണ്ടി ഒരുമിച്ച്‌ നില്‍ക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കര്‍ഷകര്‍ക്ക് അനുകൂലമായ സംസ്ഥാന സര്‍ക്കാര്‍ …

Read More »

താലിബാൻ മോചിപ്പിച്ച തടവുകാരിൽ നിമിഷാഫാത്തിമ അടക്കമുള്ളമുളളവരുണ്ടെന്ന് സൂചന…

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ വിവിധ ജയിലുകളില്‍ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാന്‍ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖായിദ തീവ്രവാദികളാണ് ഇതില്‍ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരില്‍ ഐഎസിൽ ചേരാനായി ഇന്ത്യ വിട്ട നിമിഷ ഫാത്തിമക അടക്കം എട്ട് മലയാളികളും ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പോളിഷ് വനിത മോണിക്കയാണ് നിർണായക വിവരം അറിയിച്ചത്. കാബൂളിലെ ബദാം ബാഗ്, പുള്ളി …

Read More »