ഷാജി കൈലാസ് സംവിധാനത്തില്‍ ഒരുങ്ങിയ ‘കടുവ’യ്ക്ക് മികച്ച പ്രതികരണമാണ് ആദ്യ ഷോകള്‍ പിന്നിടുമ്ബോള്‍ ലഭിക്കുന്നത്. ഒരു മാസ് എന്റര്‍ടെയ്‌ന്‍മെന്റ് തന്നെയാണ് ചിത്രം നല്‍കുന്നത്. ഇപ്പൊഴിതാ മറ്റൊരു വാര്‍ത്ത കൂടി പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ‘കടുവ’യ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്നാണ് ലിസ്റ്റിന്‍ പറഞ്ഞിരിക്കുന്നത്. സിനിമയുടെ വിജയമാകും രണ്ടാം ഭാഗത്തേക്ക് നയിക്കുക എന്നും ലിസ്റ്റിന്‍ പറഞ്ഞു. ‘ഒരു പക്കാ മാസ് എന്റര്‍ടെയ്‌ന്‍മെന്റ് സിനിമയാണ് ‘കടുവ’. ഷാജി കൈലാസ് ടച്ച് തന്നെ എന്ന് പറയാം. …
Read More »ബാഗിനകത്ത് എന്താണെന്ന ചോദ്യം ഇഷ്ടപ്പെട്ടില്ല; ബോംബാണെന്ന് മറുപടി നല്‍കിയയാള്‍ക്ക് പിന്നീട് സംഭവിച്ചത്…
വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായി ബോംബ് ഭീഷണി മുഴക്കിയയാള്‍ പൊലീസ് പിടിയില്‍. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈക്ക് പോകാനെത്തിയ എന്‍.എ. ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ ഭാര്യയുമൊത്താണ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് ദാസ് ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. സി.ഐ.എസ്.എഫിന്‍റെ നേതൃത്വത്തില്‍ ദമ്ബതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് …
Read More »രാജ്യത്ത് കുറവില്ലാതെ രോഗബാധ; 24 മണിക്കൂറിനിടെ 15,940 പേര്‍ക്ക് കോവിഡ്, 20 മരണം…
രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു. 91,779 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. 12,425 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 98.58 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 196.94 കോടി ഡോസ് വാക്സിന്‍ ഇതുവരെ നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, മഹാരാഷ്ട്ര ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലും …
Read More »സീറോ റാങ്ക് സീറോ പെന്‍ഷന്‍ ; അഗ്നിവീറുകള്‍ക്ക് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ പിഎഫ് ആനുകൂല്യങ്ങളോ നല്‍കില്ല
സൈനികര്‍ക്കായി ‘വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍’ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ ‘അഗ്നിപഥി’ലൂടെ സൈനികരുടെ പെന്‍ഷനടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളെ പൂര്‍ണമായും ഇല്ലാതാക്കി. അഗ്നിപഥ് റിക്രൂട്ട്മെന്റിന്റെ വിശദാംശം അറിയിച്ച് കരസേന പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അഗ്നിവീറുകള്‍ക്ക് പെന്‍ഷനോ ഗ്രാറ്റുവിറ്റിയോ പിഎഫ് ആനുകൂല്യങ്ങളോ നൽകില്ലെന്ന് എടുത്തുപറയുന്നു. കരാര്‍ സ്വഭാവത്തില്‍ മാത്രമാണ് നിയമനം. വിമുക്തഭടന്‍മാര്‍ക്കുള്ള ആരോഗ്യപദ്ധതി, കാന്റീന്‍ സൗകര്യം, വിമുക്തഭടന്‍ എന്ന പദവി എന്നിവയും ഉണ്ടാകില്ല. റിക്രൂട്ട് ചെയ്യപ്പെട്ടവർ നാലുവര്‍ഷക്കരാര്‍ കാലയളവ് കഴിയുമ്ബോള്‍ ‘ഡിസ്ചാര്‍ജ്’ ചെയ്യപ്പെടും. …
Read More »പമ്ബിലെ വരുമാനം 35 കോടി; ചപ്പാത്തി യൂണിറ്റിലൂടെ 4.5 കോടി, ജയില്‍ വരുമാനത്തില്‍ വന്‍ കുതിപ്പ്…
കൊവിഡില്‍ തളര്‍ന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ നിര്‍മ്മാണ-വ്യാവസായിക യൂണിറ്റുകളുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവ്. കോടി മുതല്‍ പതിനായിരത്തോളം രൂപയുടെ വര്‍ദ്ധനയാണ് വിവിധ യൂണിറ്റുകളിലുണ്ടായത്. ജയില്‍ വകുപ്പ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പൂജപ്പുരയില്‍ നടത്തുന്ന ‘ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്‌റ്റേഷനില്‍’ നിന്നാണ് കൊവിഡിന് ശേഷം ഏറ്റവും അധികം വരുമാനം ലഭിച്ചത്. 35 കോടിയോളം രൂപയാണ് ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലെ വരുമാനം. 2020-2021 കാലയളവില്‍ 16,58,78,836 രൂപയായിരുന്നു. 15 കോടിയോളം രൂപയുടെ …
Read More »ആശുപത്രികള്‍ തകര്‍ത്തത് തിരിച്ചടിച്ചു; ഡോക്ടര്‍മാരും നഴ്‌സുമില്ല; ഭൂകമ്ബത്തില്‍ പകച്ച് താലിബാന്‍; രക്ഷയ്ക്കായി കേഴുന്നു…
അഫ്ഗാനിസ്ഥാന്റെ പാക് അതിര്‍ത്തിയില്‍ ഉണ്ടായ വന്‍ ഭൂകമ്ബത്തില്‍ പകച്ച് താലിബാന്‍ ഭരണകൂടം. ഡോക്ടര്‍മാരുടെയും നഴ്‌സുമകരുടെയും കുറവാണ് അഫ്ഗാനെ വലച്ചിരിക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചതോടെ പല ആശുപത്രികളും അടച്ചു പൂട്ടുകയും ആക്രമണത്തില്‍ തകര്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനും എത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍കൊണ്ട് തിരിച്ച് പോയി. തുടര്‍ന്ന് ആശുപത്രി അടക്കമുള്ളവയുടെ നടത്തിപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ താലിബാന്‍ കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വന്‍ ഭൂകമ്ബം ഉണ്ടായത്. മരണവും പരുക്കേറ്റവരുടെയും …
Read More »ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസെത്തി; വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ യുവാവിന് സംഭവിച്ചത്…
ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ഭർത്താവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പൊലീസ് കാത്തുനില്‍ക്കവെ ആത്മഹത്യ ചെയ്തത്. പനവേലി സ്വദേശിയായ 45കാരനാണ് മരിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പൊലീസ് …
Read More »ഉദ്ദവ് താക്കറെ കടുത്ത തീരുമാനമെടുത്തേക്കുമെന്ന് ശരത് പവാര്‍; എന്‍.സി.പി മന്ത്രിമാരോട് രാജിക്കൊരുങ്ങാന്‍ നിര്‍ദേശം
ശിവസേനയിലെ വിമത എം.എല്‍.എമാര്‍ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചനയുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. അധികാരം ഒഴിയാന്‍ തയാറായിരിക്കാനും എന്‍.സി.പി മന്ത്രിമാര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കി. എന്തു തീരുമാനമെടുത്താലും എന്‍.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ വീണാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
Read More »പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് എണ്ണക്കമ്ബനികള്‍
പെട്രോളും ഡീസലും വില്‍ക്കുന്നത് വന്‍ നഷ്ടത്തിലെന്ന് സ്വകാര്യ എണ്ണക്കമ്ബനികള്‍. ഡീസല്‍ ലിറ്ററിന് 20 മുതല്‍ 25 വരെ രൂപയും പെട്രോള്‍ 14 മുതല്‍ 18 വരെ രൂപയും നഷ്ടം സഹിച്ചാണു വില്‍ക്കുന്നതെന്ന് എണ്ണക്കമ്ബനികള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുകയാണെന്ന് കമ്ബനികള്‍ ചൂണ്ടിക്കാട്ടി. ജിയോ ബി.പി, നയാര എനര്‍ജി, ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ തുടങ്ങിയ എണ്ണക്കമ്ബനികളാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കത്ത് അയച്ചത്. എണ്ണ …
Read More »ലോകത്തിന് മറ്റൊരു ആശങ്ക കൂടി; വാക്സിന്‍ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനില്‍ പോളിയോ കണ്ടെത്തിയത് നിര്‍മ്മാര്‍ജ്ജനം ചെയ്ത് 20 വര്‍ഷങ്ങള്‍ക്ക് ശേഷം…
സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറം ബ്രിട്ടനില്‍ വീണ്ടും പോളിയോയുടെ സാന്നിദ്ധ്യം കണ്ടെത്തിയതായ് റിപ്പോർട്ട്. 1984 ല്‍ ആയിരുന്നു ബ്രിട്ടനില്‍ ഒരുാള്‍ക്ക് അവസനാമായി പോളിയോ ബാധിച്ചത്. അതിനുശേഷവും പുറത്തുനിന്നെത്തിയ ചിലരില്‍ ഈ രോഗംറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2003 ല്‍ ആയിരുന്നു ബ്രിട്ടന്‍ ഒരു സമ്ബൂര്‍ണ്ണ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. പോളിയോ വാക്സിന്‍ മൂലം തന്നെ മ്യുട്ടേഷന്‍ സംഭവിച്ച പുതിയ ഇനം പോളിവൈറസാണ് ഇപ്പോള്‍ ഈ രോഗം …
Read More »