രണ്ടു വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായായ ഫിഫ. ലോകകപ്പ് ഫുട്ബോള്‍ നാല് വര്‍ഷങ്ങള്‍ കൂടുമ്ബോഴാണ് നടത്താറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71-ാംമത് ഫിഫ കോണ്‍ഗ്രസിലാണ് രണ്ട് വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് നടത്താനായുള്ള വിഷയം ചര്‍ച്ചയായത്. സൗദി അറേബിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ കോണ്‍ഗ്രസില്‍ മുന്നോട്ട് വെച്ചത്. ചര്‍ച്ചയില്‍ ഏവരും ആശയത്തെ അനുകൂലിച്ചു. ഈ വിഷയത്തില്‍ കൂടുതല്‍ സാധ്യതകള്‍ പരിശോധിച്ചതിനു ശേഷം …
Read More »‘ഇവരും എന്റെ മക്കള്‍’: തെരുവില്‍ അലയുന്ന നായ്ക്കള്‍ക്ക് ദിവസേന യുവാവ് നൽകുന്നത് 40 കിലോ ചിക്കന്‍ ബിരിയാണി….
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ ദിവസം ഒരു നേരമെങ്കിലും ഭക്ഷണം ലഭിക്കാന്‍ ആളുകള്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ കൊറോണ എന്ന മഹാമാരിയുടെ ആരംഭം മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ക്ക് കുശാലാണ്. എന്നും സുഭിക്ഷമായ ഭക്ഷണം. രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണിയുമായി തന്റെ ‘മക്കള്‍’ എന്ന് വിശേഷിപ്പിക്കുന്ന നായ്ക്കളെ തേടിയെത്തുന്നത്. 190 നായ്ക്കള്‍ക്കാണ് ദിവസേന ബിരിയാണി സത്കാരം. ബുധന്‍, ഞായര്‍, വെള്ളി ദിവസങ്ങളില്‍ …
Read More »കോവിഡ് 19 ; 21 ദിവസത്തിനിടെ 70 ലക്ഷത്തിലധികം കോവിഡ് കേസുകള്‍; മരണനിരക്കും കൂടിയ മെയ് മാസം…
കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പിടിയിലാണ് രാജ്യം. കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച ശേഷമുള്ള ഏറ്റവും മാരകമായ മാസമായി മാറിയിരിക്കുകയാണ് മെയ്. കോവിഡ് രണ്ടാം വ്യാപനത്തില്‍ കഴിഞ്ഞ 21 ദിവസത്തിനിടെ മാത്രം എഴുപത് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കണക്കില്‍ റെക്കോഡ് വര്‍ധനവ് കൂടി രേഖപ്പെടുത്തിയ മാസമാണിത്. ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 69.40 ലക്ഷം കോവിഡ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ …
Read More »കൊവിഡില്‍ വലഞ്ഞ് കര്‍ണാടക, ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി….
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ലോക്ഡൗണ്‍ 14 ദിവസത്തേക്ക് കൂടി നീട്ടി. മേയ് 24 മുതല്‍ ജൂണ്‍ ഏഴുവരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. മുതിര്‍ന്ന മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു വിദഗ്ധരുമായി സംസാരിച്ചതിന് ശേഷമാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. വിദഗ്ധരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചതെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും സാമൂഹിക അകലം …
Read More »കൊല്ലം ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും…
ജില്ലയിലെ പട്ടികജാതി കോളനികളില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. വെറ്ററിനറി മേഖലയിലുള്ളവരെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തും. ബ്ലാക്ക് ഫംഗസ് രോഗബാധയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാനിടവരാത്തവിധം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപന തലങ്ങളില്‍ നടത്തേണ്ട ശുചീകരണ-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങളില്‍ …
Read More »യു.ഡി.എഫിനെ അധികാരത്തിലേക്ക് തിരികെ കൊണ്ടു വരും ; വി.ഡി സതീശന്‍
വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമ്ബരാഗത പ്രതിപക്ഷമായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്തൊക്കെ മാറ്റം കൊണ്ടുവരണമെന്ന് സഹപ്രവര്‍ത്തകരുമായി ആലോചിച്ച് തീരുമാനിക്കും. പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ …
Read More »വീട് വെള്ളത്തില്‍; കാഞ്ഞിരം പാലത്തിന് കീഴില്‍ അഭയം തേടി ദമ്ബതികള്‍…
ഉറപ്പുള്ളൊരു മേല്‍ക്കൂരയാണ് ഇവര്‍ക്ക് കാഞ്ഞിരം പാലം. പെയ്ത മഴയത്രയും മേല്‍ക്കൂര വഴി വീടിന് അകത്തേക്കൊഴുകിയപ്പോള് ജീവിതത്തിലേക്കിട്ട പാലം. പാലത്തിന് കീഴിലെ മറയില്ലാത്തതും വൃത്തിഹീനവുമായ ജീവിതം ഉയര്‍ത്തുന്ന അരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയിലും, ആരുടെയും മുന്നില്‍ കൈനീട്ടേണ്ടിവന്നില്ലല്ലോ എന്നതാണ് ഈ ദമ്ബതികള്‍ക്ക് ഏക ആശ്വാസം. മലരിക്കല്‍ അടിവാക്കല്ചിറ ഷാജിയും ഭാര്യ രജനിയുമാണ് മഴയിലും കാറ്റിലും വീട് തകര്‍ന്നപ്പോള്‍ തിരുവാര്‍പ് പഞ്ചായത്തിലെ കാഞ്ഞിരം പാലത്തിന് കീഴില്‍ അഭയം തേടിയത്. മഴ കനത്താല്‍ കൊടൂരാര്‍ നിറഞ്ഞ് …
Read More »ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേര്‍; എന്നാല്‍ യഥാര്‍ത്ഥ കണക്കില്‍ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന…
ഔദ്യോഗിക കണക്കനുസരിച്ച് ലോകത്താകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് 80 ലക്ഷത്തിന് മുകളില്‍ വരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ല്‍ മാത്രം കോവിഡ് ബാധിച്ച് 30 ലക്ഷം പേര്‍ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു. ഇതുവരെ കോവിഡിന്റെ ശക്തി …
Read More »ലോക്ക്ഡൗണിനിടെ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയ ആറ് പേര്‍ അറസ്റ്റില്‍…
കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതോടെ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് വിചിത്രമായ നിരവധി സംഭവങ്ങളാണ് പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്നാട്ടില്‍ സാനിറ്റൈസറില്‍ നിന്ന് മദ്യം ഉണ്ടാക്കിയതിന് ആറ് പേരെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ രാമനാഥന്‍ കുപ്പം ജില്ലയില്‍ നടന്ന സംഭവം. സാനിറ്റൈസറുകളില്‍ നിന്ന് ചിലര്‍ മദ്യം ഉണ്ടാക്കുന്നുവെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതോടെ അണുബാധകളുടെ …
Read More »ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി.സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല….
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനവുമായി രമേശ് ചെന്നിത്തല. വി.ഡി.സതീശനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുന്നു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരെഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തിരുന്നു. ഇപ്പോള്‍ വി.ഡി.സതീശനെ നേതാവായി തിരെഞ്ഞെടുത്തു. വി.ഡി.സതീശനെ അഭിനന്ദിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു. കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വി ഡി സതീശനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത …
Read More »