Breaking News

Slider

ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും സമൂഹവ്യാപന സാദ്ധ്യതയെന്ന് വിലയിരുത്തൽ?? വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗ ബാധ സ്ഥിരീകരിക്കാൻ സാദ്ധ്യത…

കൊല്ലം ശാസ്‌താംകോട്ടയില്‍ കൊവിഡ് സമൂഹവ്യാപന സാദ്ധ്യതയെന്ന്‍ റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ഇവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ശാസ്താംകോട്ടയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പേര്‍ക്ക് വരും ദിവസങ്ങളില്‍ രോഗ ബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ അനുമാനം. ആഞ്ഞിലിമൂട് ചന്തയിലെ മത്സ്യവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെ പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പരമാവധി പേരെ ആന്റി ബോഡി ടെസ്റ്റിന് വിധേയമാക്കുകയാണ്. ആഞ്ഞിലിമൂട്ടിലെ മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരിയില്‍ നിന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം …

Read More »

ജമ്മു കശ്‍മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..

ജമ്മു കശ്‍മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …

Read More »

എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം…

രാജ്യത്ത് എടിഎം കാർഡ് തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പദ്ധതി അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കളെയും എടിഎം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായിട്ടാണ് കാർഡ് ഉപയോഗിച്ചുള്ള പണം പിൻവലിക്കലിന് എസ്ബിഐ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 2020 ന്റെ തുടക്കം മുതലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. എടിഎമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പിൻവലിക്കാൻ എടി‌എം കാർഡ് ഉടമകൾക്ക് ഒ‌ടി‌പി ആവശ്യമാണ്. പണം പിൻവലിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത …

Read More »

കേരളം വലിയ ദുരന്തത്തെയാണ്‌ നേരിടാന്‍ പോകുന്നത്; സം​സ്ഥാ​ന​ത്തു സമ്പ​ര്‍​ക്ക കേ​സു​ക​ള്‍ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​രം: മു​ഖ്യ​മ​ന്ത്രി

സം​സ്ഥാ​ന​ത്തു സമ്പ​ര്‍​ക്ക കേ​സു​ക​ള്‍ കൂ​ടു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വെ​ള്ളി​യാ​ഴ്ച സമ്ബ​ര്‍​ക്കം വ​ഴി മാ​ത്രം 204 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്. ജനസാന്ദ്രത കൂടിയ കേരളം പോലൊരു സംസ്ഥാനത്ത് കൊവിഡ് ഒട്ടാകെ ബാധിക്കാന്‍ അധികം കാലതാമസം വേണ്ടിവരില്ല. ഒരു വലിയ ദുരന്തത്തേയാണ് അഭിമുഖേക്കേണ്ടി വരിക എന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇ​ത​ര ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ​നി​ന്നും വ​രു​ന്ന​വ​രി​ല്‍​ നി​ന്നാ​ണു പ്രൈ​മ​റി, …

Read More »

കേരളത്തിലെ സ്ഥിതി അപകടകരം; ഇന്ന് 416 പേർക്കുകൂടി കൊവിഡ്; 204 പേർക്ക് മാത്രം സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്തെ സ്ഥിതി അപകടകരമാകുന്നു. ഇന്ന് 416 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേര്‍ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാള്‍ സമ്ബര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണമാണ് ഇന്ന് സംസ്ഥാനത്ത് വര്‍ധിച്ചത്. രോഗം ബാധിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ 51 പേര്‍. സമ്ബര്‍ക്കം വഴി 204 പേര്‍ക്കാണ് ഇന്ന്‍ രോഗം ബാധിച്ചത്. 35 …

Read More »

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി: കുഴഞ്ഞുവീണ് മരിച്ച വീട്ടമയ്ക്ക് കൊവിഡ്..

സംസ്ഥാനത്ത് വീണ്ടും ഒരു കൊവി​ഡ് മരണം കൂടി​. ജൂലായ് 5ന് കുഴഞ്ഞുവീണ് മരി​ച്ച തൃശൂര്‍ അരിമ്ബൂര്‍ സ്വദേശി വത്സലയുടെ ഫലമാണ് പോസി​റ്റീവായത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണമെന്ന് മുഖ്യമന്ത്രി… പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പെടുത്ത സാമ്പിളിന്റെ ഫലമാണ് പോസിറ്റീവായത്. കുഴഞ്ഞുവീണ് മരിച്ച നിലയിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Read More »

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്‍റെ നിർണായകഘട്ടം, നല്ലതോതിൽ ആശങ്ക വേണമെന്ന് മുഖ്യമന്ത്രി…

സംസ്ഥാനത്ത് കോവിഡ്-19 വ്യാപനത്തില്‍ ഏറ്റവും നിര്‍ണായക ഘട്ടമാണ് ഇപ്പോള്‍ നേരിടുന്നതെന്നും നാം നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ മള്‍ട്ടിപ്പിള്‍ ക്ളസ്റ്ററുകള്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങള്‍ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പൂന്തുറയില്‍ ആണ് ആദ്യത്തെ സൂപ്പര്‍ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യസംഘടനയുടെ …

Read More »

കേരളത്തില്‍ സൂപ്പര്‍ സ്പ്രെഡ് ? ; ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം 133 പേര്‍ക്ക്; ഉറവിടം അറിയാത്ത 7 കേസുകള്‍…

കേരളത്തില്‍ രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. സംസ്ഥാനത്ത് സമൂഹ വ്യാപനം നടന്നുവോ എന്നാണു ഇനി അറിയാനുള്ളത്. ഇന്ന് മാത്രം 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 133 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. കൂടാതെ ഉറവിടം അറിയാത്ത 7 കേസുകളുമുണ്ട്. സംസ്ഥാനത്ത് നല്ല തോതില്‍ ആശങ്കപ്പെടേണ്ട ഘട്ടമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും …

Read More »

കോവിഡില്‍ ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്ക്…

സംസ്ഥാനത്ത് രണ്ടാം ദിനവും കോവിഡ് രോഗികളുടെ എണ്ണം 300 കടന്നു. ഇന്ന് മാത്രം 339 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ 133 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്ത് നിന്നും 74 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 7 രോഗികളുമുണ്ട്. കൂടാതെ 149 പേർ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല …

Read More »

വീട്ടിൽ വച്ച്‌ പ്രസവിച്ച അവിവാഹിതയായ യുവതി ഗുരുതരാവസ്ഥയിൽ; നവജാത ശിശുവിൻറെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ച നിലയിൽ…

അവിവാഹിതയായ യുവതി വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. എന്നാല്‍ പ്രസവവിവരം മറച്ചുവെച്ച യുവതി രക്തസ്രാവത്തിന് ആശുപത്രിയില്‍ ചികിത്സ തേടി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അവിവാഹിതയായ യുവതി വീട്ടില്‍ പ്രസവിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ നവജാതശിശുവിന്റെ മൃതദേഹം ബാഗില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലക്കുടിയില്‍ പിജിക്ക് പഠിക്കുന്ന യുവതി ലോക് …

Read More »