ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ലയണ്‍സും തമ്മില്‍ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നേടിയത്. അന്ന് ബാംഗ്ലൂര്‍ 248 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ സെഞ്ച്വറികളുമായി 229 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്ലിയും തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി. ഇപ്പോഴിതാ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്‌സിയടങ്ങിയ കിറ്റ് ലേലത്തില്‍ …
Read More »രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പുതിയ കോവിഡ് കേസുകള്‍ ; കൊവിഡ് മരണം 775 ; രോഗബാധിതരുടെ എണ്ണം 24,506…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,429 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ …
Read More »വീണ്ടും കൈത്താങ്ങുമായി ദളപതി വിജയ് ; നിര്‍ധരരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ വീതം.?
രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. 5000 രൂപ വീതം നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് വിവരം. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് …
Read More »ഹാപ്പി ബര്‍ത്ത് ഡേ സചിന്‍; സമൂഹ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹം…
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സമൂഹത്തിന്‍െറ വിവിധ തുറകളില്‍ നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്. ലോകം കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന വേളയില്‍ ആഘോഷം വേണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബര്‍ത്ത്ഡേ സചിന്‍’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. 2008ല്‍ ഇംഗ്ലണ്ടിനെതിരെ സചിന്‍ നേടിയ 41ാം ടെസ്റ്റ് സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ലിറ്റില്‍ മാസ്റ്റര്‍ക്ക് ജന്മദിന സന്ദേശം …
Read More »ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ഓടിക്കില്ലെന്ന് ബസുടമകള്‍; പ്രശ്‌നം ഗൗരവമുള്ളതെന്ന് ഗതാഗതമന്ത്രി…
സംസ്ഥാനത്തെ ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയാതായാണ് റിപ്പോര്‍ട്ട്. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് …
Read More »‘ആ തെറ്റ് മനഃപൂര്‍വ്വം സംഭവിച്ചതല്ല; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’; മാപ്പ് പറഞ്ഞ് ദുല്‍ഖര്‍…
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വരനെ ആവശ്യമുണ്ട്. അതിനിടെ ചിത്രത്തില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയ യുവതിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചു എന്ന ആരോപണവുമായി യുവതി രംഗത്തെത്തിയത്. യുവതിയുടെ ട്വീറ്റ് ഇങ്ങനെ; …
Read More »കൊറോണ വാക്സിന്‍ അവസാനഘട്ടത്തില്‍; അമേരിക്കയ്ക്ക് നല്‍കില്ലെന്ന് ജര്‍മ്മനി; പകരം…
കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാനെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. കൊവിഡിന് എതിരായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മ്മനിയും. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനി. ജര്‍മന്‍ കമ്ബനിയായ Biontech , അമേരിക്കന്‍ കമ്ബനിയായ Pfizer എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞാല്‍ പൂര്‍ണ അവകാശം അമേരിക്കയ്ക്ക് …
Read More »ലോക്ക്ഡൗണ്‍ പത്താഴ്ച കൂടി തുടരണം; അല്ലെങ്കില്‍ രണ്ടാംവ്യാപനത്തിന് സാദ്ധ്യത; ‘കോവിഡിന്റെ രണ്ടാമത് ഒരു തിരിച്ചുവരവ് ഉണ്ടായാല്‍ ആദ്യത്തേക്കാള്‍ അപകടകരമായിരിക്കും’…
കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പത്താഴ്ചയെങ്കിലും തുടരണമെന്ന് മുന്നറിയിപ്പ്. ഇന്ത്യയുടെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കും. എന്നാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്. പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്..
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപരം നടക്കുന്നത്. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 33800 രൂപയാണ് ഇന്നത്തെ വില. നിലവില്‍ ആഗോള വിപണിയിലുണ്ടായ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍
Read More »നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്..!
നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍ മുന്നില്‍ തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.
Read More »