കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി. എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ …
Read More »കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു; 720 രൂപ മുതല്‍ 10,000 വരെ…
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിച്ചു. നാല് ശതമാനമാണ് വര്‍ധിപ്പിച്ചത്. 720 രൂപ മുതല്‍ 10,000 വരെ ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയക്ഷാമബത്ത ജീവനക്കാര്‍ക്ക് ലഭിക്കും. ഇതോടെ ജീവനക്കാരുടെ പ്രതിമാസ ശമ്ബളം 720 രൂപ മുതല്‍ 10,000 വരെ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 35 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 25 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 2019 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ 12 ശതമാനത്തില്‍നിന്നും 17 …
Read More »ആഴ്സണല്‍ പരിശീലകന് ആര്‍തെറ്റയ്ക്ക് കോവിഡ്-19..!
ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ്ബ് ആഴ്സണലിന്റെ പരിശീലകന് മൈക്കിള്‍ ആര്‍തെറ്റയ്ക്ക് കോവിഡ് -19 ബാധ സ്ഥിരീകരിച്ചു. ഇതോടെ ആര്‍തെറ്റയ്ക്ക് കോവിഡ്-19 ബാധിച്ചതോടെ ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശനിയാഴ്ച നടക്കാനിരുന്ന ബ്രൈറ്റണിനെതിരായ ആഴ്സണലിന്റെ മത്സരം മാറ്റിവച്ചു. ആര്തെറ്റയുമായി നേരിട്ട് ഇടപഴകിയ കളിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നു ക്ലബ്ബ് അറിയിച്ചു. ലണ്ടനിലെ ആഴ്സണലിന്റെ പരിശീലന കേന്ദ്രവും അടച്ചു. നേരത്തെ മാഞ്ചസ്റ്റര്‍ …
Read More »സംസ്ഥാനത്തെ സ്വര്‍ണവില ഇടിഞ്ഞു: ഇന്ന്‍ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,200 രൂപ…
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഓഹരി വിപണിക്കും രൂപയുടെ മൂല്യത്തിനുമൊപ്പമാണ് ഇന്ന് സ്വര്‍ണവിലയും കൂപ്പുകുത്തിയത്. പവന് ഇന്ന്‍ കുറഞ്ഞത് 1,200 രൂപയാണ്. ഇതോടെ പവന്റെ വില 30,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്റെ വില 150 രൂപ കുറഞ്ഞ് 3825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാലുദിവസം കൊണ്ട് 1,720 രൂപയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്. മാര്‍ച്ച് ഒമ്ബതിന് എക്കാലത്തെയും റെക്കോഡ് നിലവാരമായ 32,320 രൂപയില്‍ …
Read More »പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്..
കേരളം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്ബോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത ആശ്വാസം പകരുന്നത്. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ജില്ലാ കലക്ടര്‍ പിബി നൂഹ് അറിയിച്ചു. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പേള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. …
Read More »ചാമ്ബ്യന്‍സ് ലീഗ് ; ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടറില്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് മാഡ്രിഡും…
ചാമ്ബ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് പി.എസ്.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജര്‍മന്‍ ക്ലബിനെ പി.എസ്.ജി തകര്‍ത്തത്. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്‍റീന കൂട്ടുകെട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. എയ്ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്മര്‍ തലകൊണ്ട് അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത് സ്പാനിഷ് താരം ജുവാന്‍ ബെര്‍ണാറ്റാണ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. …
Read More »ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വക സ്‌പെഷ്യല്‍ വിഭവം; വിളമ്പിയ പാത്രത്തില്‍ കൈയും വിരലുകളും; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍…
മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവ് പാചകം ചെയ്ത് അത്താഴത്തിനു വിളമ്പിയ വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് യുവാവ് പാചകം …
Read More »ഡീസല്‍ വില 13 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..
ക്രൂഡ് ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന് പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു. ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത് മാസത്തിനിടയിലെയും ഏറ്റവും ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ് …
Read More »കോവിഡ് 19: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ക്ക് ഇന്നു മുതല്‍ ഖത്തര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി..
കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചൈന,പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് …
Read More »രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 33 ആയി…
രാജ്യത്ത് രണ്ടുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ശനിയാഴ്ച അമൃത്സറിലെ ഗുരു നാനാക് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും മാര്‍ച്ച് മൂന്നിന് ഇറ്റലിയില്‍ നിന്നെത്തിയവരാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി. ഐ.ടി മേഖലയിലും ഒഴിവാക്കിയിട്ടുണ്ട്.
Read More »