Breaking News

Viral

“മണ്ടൻ എന്നു പറയട്ടേ ടീച്ചർ …. എന്നെ അങ്ങനെയാ കൂട്ടുകാർ വിളിക്കുന്നെ..”

അന്നൊരു ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അവിടെ. ഇംഗ്ലീഷ് പരിപാടിയായതിനാൽ ഇംഗ്ലീഷിൽ കടുകുവറുക്കണമല്ലോ. എങ്ങിനയും കുട്ടികളെ കൊണ്ടും ഇംഗ്ലീഷ് പറയിപ്പിക്കണം. ഞാൻ മിക്കപ്പോഴും ഉപയാഗിക്കുന്ന ഒരു നമ്പറുണ്ട് ( എല്ലാം നമ്പറുകളാണല്ലോ…!!) : self introduce ചെയ്യണം, അപ്പോ പേരിനൊപ്പം പേരിന്റെ ആദ്യക്ഷരത്തിൽ തുടങ്ങുന്ന ഒരു adjective കൂടി പറയണം . ഉദാഹരണമായി Sreeja, Simple Sreeja . അങ്ങനെ കുട്ടികളും self intro തുടങ്ങി. പേരിന്റെ ആദ്യ അക്ഷരത്തിന് …

Read More »

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക

Read More »

പ്രതിപക്ഷ ദൈവങ്ങളുടെ നാട്

അതെ മറ്റൊന്നും ചിന്തിക്കരുത്.ദേവൻമാർ പ്രതിപക്ഷവും ഭരണപക്ഷവും ഉണ്ടെന്നോ? അങ്ങനെയാവണം. എന്നാൽ എവിടെയാണ് ഈ പ്രതിപക്ഷ ദൈവങ്ങളുടെ നാട്?ആരൊക്കെയാണ് ഈ പ്രതിപക്ഷ ദൈവങ്ങൾ?അതെ, പ്രതിപക്ഷ ദൈവങ്ങൾ ചൈതന്യം ചൊരിയുന്ന ഒരു നാടിനെയും അവിടുത്തെ ജനങ്ങളെ കുറിച്ചും അറിയാം. നമുക്ക് ഇതിഹാസങ്ങൾ രണ്ടാണ് രാമായണവും ,മഹാഭാരതവും. അതിലൊന്നായ മഹാഭാരതവും മഹാഭാരത യുദ്ധവും യുദ്ധത്തിൽ പങ്കെടുത്ത കൗരവ- പാണ്ഡവരെ കുറിച്ചും മറ്റുള്ള മഹാരഥൻമാരെകുറിച്ചും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സാധാരണയായി ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുള്ളവർക്കു വേണ്ടി ആരാധനാകേന്ദ്രങ്ങൾ …

Read More »

അൻ്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് .

തെക്കൻ ഭൂഖണ്ഡമായ അൻ്റാർട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി PO ഗോവയിലെ Postal വകുപ്പിന് കീഴിൽ സ്ഥാപിതമായി. G സുധാകര റാവു എന്ന ശാസ്ത്രജ്ഞൻ ആദ്യത്തെ ഓണററി Postmaster ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി PO …

Read More »

ഇന്ത്യൻ നാവികസേന – 5000 വർഷം

ഭാരതീയ സൈന്യത്തിൻ്റെ നാവിക വിഭാഗമാണ് ഭാരതീയ നാവിക സേന 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിൻ്റെ നാവിക പാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ 4-ാം സ്ഥാനത്താണ് ഇന്ത്യൻ നേവി. 3 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളാണ് നാവിക സേനയക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബോംബെ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1947 ൽ വിഭജനത്തോടു കൂടി അന്ന് നിലവിൽ ഉണ്ടായിരുന്ന Royal Indian Navy യുടെ മൂന്നിൽ ഒരു …

Read More »

ചൈനീസ് ചാരക്കപ്പൽ – യുവാൻ വാങ് – 5

ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് അടുക്കുകയുണ്ടായി. കപ്പൽ ശ്രീലങ്കയെ ഹംബൻതോട്ട തുറമുഖത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്ക ഇന്ത്യ ഉയർത്തുകയുണ്ടായി. കപ്പൽ തുറമുഖത്ത് എത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിൻ്റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നുചൈന. ആഗസ്റ്റ് 11 ന് കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് …

Read More »

ഇന്ത്യയുടെ ദേശീയ പതാകയുടെ ചരിത്രവഴികൾ.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് lNC ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തിയതിനു ശേഷം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണ് ത്രിവർണ്ണ പതാക എന്നറിയപ്പെടുന്ന ഇന്ത്യയുടെ ദേശീയ പതാക ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടു കൊണ്ട് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം 20-) ആം നൂറ്റാണ്ടിൻ്റെ തുടക്കത്തത്തിൽ ശക്തമായ അടിത്തറ പാകിയപ്പോൾ ജനങ്ങളുടെ സ്വാതന്ത്ര്യ അഭിവാഞ്ഛയ്ക്ക അഭിവാഞ്ഛയ്ക്കു ഊർജ്ജം പകരുവാൻ ഒരു ദേശീയപതാക ആവശ്യമായി വന്നു. സ്വാതന്ത്ര്യത്തിൻ്റെ മധുരം നുകർന്നു തന്ന …

Read More »

അത്ഭുതങ്ങൾ നിറഞ്ഞ ആലുവാ ശ്രീ മഹാദേവർ ക്ഷേത്രം….

മദ്ധ്യകേരളത്തിൽ എറണാകുളം ജില്ലയിൽ ആലുവാ നഗരത്തിൽ സ്ഥിതി ചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് ആലുവാ ശ്രീ മഹാദേവർ ക്ഷേത്രം. പെരിയാറിൻ്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മഹാദേവർ ക്ഷേത്രം മഹാത്ഭുതങ്ങൾ നിറഞ്ഞതാണ്. എല്ലാ കാലവർഷങ്ങളിലും ഈ ക്ഷേത്രം പെരിയാറിനാൽ മൂടപ്പെട്ട സ്ഥിതിയിലായിരിക്കും. ഇത് ഇവിടുത്തെ മാത്രം ഒരു പ്രത്യേകതയാണ്.

Read More »

ആരോഗ്യകരമായ മത്സരം ഇങ്ങനെ വേണം; ഇങ്ങനെയാവണം…

ഇക്കഴിഞ്ഞ +2 പരീക്ഷയിൽ കൊല്ലം ജില്ലയിൽ അഞ്ചു കുട്ടികൾക്കാണ് 1200 / 1200 മാർക്ക് വാങ്ങി വിജയിച്ചത്.ഇവർക്കഞ്ചുപേർക്കും എല്ലാവിധ ഭാവുകങ്ങളും നേരുകയാണ്. ഇവർ അഞ്ചു പേരയും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്.കാരണം ചിട്ടയായ പoന പ്രവർത്തനങ്ങളിലൂടെ ലഷ്യബോധത്തോടെയുള്ള പരിശ്രമം ഒന്നുകൊണ്ടു മാത്രമാണ് ഇവർക്ക് ഇത് നേടാൻ കഴിഞ്ഞത്. ഇവരെ ഇതിലേക്ക് നയിച്ചത് അവർക്ക് എല്ലാവിധ പ്രചോദനങ്ങളും ഉപദേശങ്ങളും നൽകിയ മാർഗ്ഗ ദർശികളായ മാതാപിതാക്കളും ഗുരുക്കൻമാരും ഒക്കെയുണ്ട്. അവരെ ഈ അവസരത്തിൽ നമുക്ക് …

Read More »

ചെമ്പകപ്പൂ മേനിയാണേ… ചന്ദനത്തളിർ ലാസലളിതം… മനോഹരമെന്ന് പറഞ്ഞാൽപോര അതി മനോഹരം

മധ്യകേരളത്തിലെ അറിയപ്പെട്ട ഒരു കലാകാരനാണ് ചാക്യാർ വിനോദ്. സമകാലീന വിഷയങ്ങളെ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ കലാവൈഭവത്തിലൂടെ സാധിക്കുന്നുണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്. ചാക്യാർ വേഷമണിഞ്ഞ് ബഹുദൂരം കാൽനടയായി യാത്ര ചെയ്തത് ഇത്തരത്തിൽ ഓർക്കാവുന്നതാണ്. ആടാനും പാടാനും അഭിനയിക്കാനും മിടുക്കനായ ശ്രീ ചാക്യാർ വിനോദ് എന്ന ഈ കലാകാരൻ ആലുവാ നിവാസിയാണ്.സമൂഹ നന്മയ്ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വിഭാഗം വനിതാ രത്നങ്ങളോടൊപ്പം മനോഹരമായി ഒരു സംഘഗാനം അവതരിപ്പിക്കുന്നത് നമുക്ക് കാണാം…. …

Read More »