Breaking News

World

മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂല൦; ഏഴ് പേര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി…

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്ന ഏഴ് പേര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റത്തിന് കേസെടുത്തു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് 8 മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കും എന്നാണു റിപ്പോര്‍ട്ട്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിന്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറഡോണയുടെ കുടുംബ ഡോക്ടര്‍ …

Read More »

ബാ​ര്‍​ജ്​ മു​ങ്ങി അപകടം: രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന…

ടൗ​ട്ടെ ചു​ഴ​ലി​ക്കാ​റ്റി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട ബാ​ര്‍​ജ്​ എ​ണ്ണ​ക്കി​ണ​റി​ല്‍ ഇ​ടി​ച്ചു മു​ങ്ങിയ അപകടത്തില്‍ രക്ഷപ്പെടുത്തിയ മലയാളികളുടെ പേരുകള്‍ പുറത്തുവിട്ട് നാവികസേന. ദിലീപ് കുമാര്‍, വ​ര്‍​ഗീ​സ്​ സാം, ​വി.​കെ. ഹ​രീ​ഷ്, ബാ​ല​ച​ന്ദ്ര​ന്‍, ടി. ​മാ​ത്യു, കെ.​സി. പ്രി​ന്‍​സ്, പാ​ല​ക്കാ​ട്​ സ്വ​ദേ​ശി പ്ര​ണ​വ്, കെ.​ജെ. ജി​ന്‍​സ​ണ്‍, കെ.കെ. ജിന്‍സണ്‍, ആഗ്നേല്‍ വര്‍ക്കി, സന്തോഷ് കുമാര്‍, റോബിന്‍, സുധീര്‍, അ​നി​ല്‍ വാ​യ​ച്ചാ​ല്‍, എം. ​ജി​തി​ന്‍, ശ്രീ​ഹ​രി, ജോ​സ​ഫ്​ ജോ​ര്‍​ജ്, ടി.​കെ. ദീ​പ​ക്, അ​മ​ല്‍ ബാ​ബു, കെ.​വി. ഗി​രീ​ഷ്, …

Read More »

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍…

വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച്‌ ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി …

Read More »

കുവൈറ്റില്‍ വന്‍ തീപിടിത്തം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കുവൈത്തിലെ അല്‍ ജഹ്‌റയിലെ മൂന്നുനിലകളുള്ള കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. രണ്ട് തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടയത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കുകയും കെട്ടിടത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. പുക ശ്വസിച്ചാണ് രണ്ടുപേര്‍ മരിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു

Read More »

നരനായാട്ട് തുടരുന്നു; പലസ്തീനികളുടെ വീടിന് നേരെ ബോംബാക്രമണം, 10 കുട്ടികളടക്കം 42 പേര്‍ കൊല്ലപ്പെട്ടു…

പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രായേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്. പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു. ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്ബ് …

Read More »

സൗമ്യ ഇസ്രയേല്‍ ജനതയ്ക്ക് മാലാഖ, സര്‍ക്കാര്‍ കൂടെയുണ്ട്; ഇസ്രായേല്‍‍ കോണ്‍സല്‍ ജനറല്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു…

ഹമാസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് സൗമ്യയെ ഇസ്രയേല്‍ ജനത കാണുന്നത് മാലാഖ ആയെന്ന് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍. ഭീകരാക്രമണത്തിന്റെ ഇരയാണ് സൗമ്യ. അവരുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗമ്യയുടെ വീട് സന്ദര്‍ശിക്കവേയാണ് കോണ്‍സല്‍ ജനറല്‍ ജൊനാദന്‍ സട്ക ഇക്കാര്യം അറിയിച്ചത്. ‘വളരെ സങ്കീര്‍ണമായ സമയം ആണ് ഇത്. ഈ കുടുംബത്തെ സംബന്ധിച്ച്‌ സൗമ്യയുടെ നഷ്ടം അവിശ്വസനീയമാണ്. ഇസ്രായേല്‍ ജനങ്ങള്‍ സൗമ്യയെ ഒരു മാലാഖയായാണ് കണ്ടിരുന്നത്. …

Read More »

ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി; ഹെല്പ് ലൈന്‍ ആരംഭിച്ചു…

ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണമെന്നും എംബസി നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്ബറും എംബസി പുറത്തിറക്കിയിട്ടുണ്ട്

Read More »

ഇന്ത്യയ്ക്ക് 1200 ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച്‌ ബ്രിട്ടണ്‍

ഇന്ത്യയ്ക്ക് കൊവിഡ് പ്രതിരോധത്തിനായി ബ്രിട്ടണ്‍ 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു. ബ്രിട്ടന്റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും കൂടുതല്‍ സഹായം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More »

കൊവിഡ് വ്യാപനം; ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങൾക്ക് യാത്രാവിലക്കെര്‍പ്പെടുത്തി മാലിദ്വീപ്…

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാലിദ്വീപിലും യാത്രാവിലക്കെര്‍പ്പെടുത്തി. ഇന്ത്യ ഉള്‍പ്പെടെ 6 ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മറ്റു രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനാലാണ് മാലിദ്വീപ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ശ്രീലങ്കയും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മാലിദ്വീപിന്റെ സമ്ബദ് വ്യവസ്ഥയുടെ അടിത്തറ വിനോദസഞ്ചാരത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കൊവിഡ് രോഗികളില്‍ 15 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെയാണ് യാത്രാവിലക്കെര്‍പ്പെടുത്താന്‍ മാലിദ്വീപ് നിര്‍ബന്ധിതരായത്. ആരോഗ്യ പ്രവര്‍ത്തകരൊഴികെ …

Read More »

‘സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്’; ഇസ്രായേലിനെ പിന്തുണച്ച്‌ ജോ ബൈഡന്‍

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന നരനായാട്ടിനെ ന്യായീകരിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചതായും ആക്രമണങ്ങള്‍ ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ‘ആയിരക്കണക്കിന് റോക്കറ്റുകള്‍ തങ്ങളുടെ നേര്‍ക്ക് പറന്നടുക്കുമ്ബോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രായേലിനുണ്ട്, ആക്രമണങ്ങള്‍ക്ക് താമസിയാതെ ഒരു അവസാനമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ -ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനും പ്രധാനമന്ത്രി നെതന്യാഹുവിനും ഉറച്ച പിന്തുണ ബൈഡന്‍ …

Read More »