23 കാരിയായ ഇറ്റാലിയന്‍ യുവതിക്ക് അബദ്ധത്തില്‍ നല്‍കിയത് ആറ് ഡോസ് കോവിഡ് വാക്സിന്‍. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതല്‍ ഡോഡ് വാക്സിന്‍ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയില്‍ അബദ്ധത്തില്‍ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക വാക്സിന്‍ ഡപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഡോസും സിറിഞ്ചില്‍ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് …
Read More »‘നിഷ്കളങ്കരെ കൊല്ലുന്നത് നിര്‍ത്താന്‍ ലോകനേതാക്കള്‍ ഇടപെടൂ’; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സലാഹും മെഹ്റസും….
ഫലസ്തീന് പൗരന്‍മാര്‍ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഐക്യദാര്‍ഢ്യവുമായി ഫുട്ബാള്‍ താരങ്ങള്‍. ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ് മെഹ്റസ്, ഇന്‍റര്‍ മിലാന്റെമൊറോക്കന് താരം അഷ്റഫ് ഹാക്കിമി എന്നിവരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ”ഞാന്‍ നാലുവര്‍ഷമായി ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള ലോക നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുന്നു. നിഷ്കളങ്കരായ മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകവും നിര്‍ത്താനായി നിങ്ങളുടെ എല്ലാ അധികാരവും ഉപയോഗിക്കൂ. ഇത് …
Read More »‘എന്റെ ഹൃദയം തകരുന്നു’; റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഇസ്രയേൽ താരം
പലസ്തീൻ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിൽ ഇസ്രയേലിൽ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അർപ്പിപ്പ് ഇസ്രായേൽ സെലിബ്രിറ്റി ഹനന്യ നഫ്താലി. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മരണം തനിക്ക് വേദന ഉണ്ടാക്കുന്നുവെന്ന് നഫ്താലി ഫേസ്ബുക്കിൽ കുറിച്ചു. നഫ്താലിയുടെ ഫേസ്ബുക്ക് പോസ്റ്റ്; ‘എന്റെ ഹൃദയം തകരുന്നു. ഇത് സൗമ്യ സന്തോഷ്. ഇന്ത്യയിൽ നിന്നുള്ള കെയർ ടേക്കർ ആയിരുന്നു അവർ. ഇസ്രായേൽ നഗരമായ അഷ്‌കെലോണിൽ ഗാസയിൽ …
Read More »കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരം വരെ സഞ്ചരിക്കും; 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും; രോഗവ്യാപനകാരണം കണ്ടെത്തി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ…
കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകള്‍ വായുവിലൂടെ ആറ് അടി വരെ ദൂരത്തില്‍ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ …
Read More »നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഒടുവില്‍ താഴെ വീണു, പതിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലെന്ന് റിപ്പോർട്ട്…
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് താഴെ വീണതായി റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലദ്വീപിന് സമീപമാണ് റോക്കറ്റ് പതിച്ചത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ചൈനീസ് സോഷ്യല്‍ മീഡിയകളിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. നേരത്തെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക എന്നാണ് ചൈന പറഞ്ഞിരുന്നത്. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്. ലോംഗ് മാര്‍ച്ച് ബഹിരാകാശ …
Read More »കോവിഡിനു ശേഷം വീണ്ടും ലോകത്തെ പേടിപ്പിച്ച് ചൈന; ഭീമന്‍ ചൈനീസ് റോക്കറ്റ് ഭൂമിയ്ക്കരികെ ; വൈകാതെ നിലംപതിക്കും…
ചൈന പുതുതായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ പദ്ധതിയുടെ ഭാഗമായി വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി എന്ന റോക്കറ്റ് നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുകയാണ്. ഭൂമിയ്ക്ക് തൊട്ടരികെ റോക്കറ്റ് എത്തിയന്നൊണ് ലഭ്യമാകുന്ന വിവരങ്ങള്‍. നിയന്ത്രണം വിട്ടു ഭൂമിയിലേയ്ക്ക് പതിക്കാനൊരുങ്ങുന്ന റോക്കറ്റിന്‌റെ ഭാഗങ്ങള്‍ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിച്ചേക്കുമെന്നാണ് ശാസ്ത്രലോകം കണക്കു കൂട്ടുന്നത്. വലിയൊരു ചരക്കുലോറിയോളം ഭാരം വരുന്ന റോക്കറ്റിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നാസ ഉള്‍പ്പെടെയുള്ള …
Read More »അമ്മയെ വെട്ടിനുറുക്കി പാചകം ചെയ്ത് ഭക്ഷിച്ച് 28 കാരന്‍; ഞെട്ടത്തരിച്ച് പോലീസ്; എല്ലാം പുറത്ത് കൊണ്ടുവന്നത്…
അമ്മയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി വെട്ടിനുറുക്കി പാചകം ചെയ്ത് ഭക്ഷിച്ച 28കാരന് ശിക്ഷ വിധിച്ച് കോടതി. സിനിമയെ വെല്ലുന്ന സംഭവം നടന്നത് സ്‌പെയിനിലാണ്. മാഡ്രിഡിലെ വെന്‍റാസ് പ്രദേശത്ത് 2019ലാണ് കേസിനാസ്പദമായ സംഭവം. 28കാരനായ ആല്‍ബര്‍ട്ടോ സന്‍ചസ് ഗോമസാണ് കേസില്‍ കുറ്റക്കാരന്‍. തൊഴില്‍ രഹിതനാണ് ആല്‍ബര്‍ട്ടോ. മാതാവ് 68കാരിയായ മരിയ സോലെഡാഡ് ഗോമസും ആല്‍ബര്‍ട്ടോയും ഒരു വീട്ടിലായിരുന്നു താമസം. എന്നാല്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മരിയയെ ആല്‍ബര്‍ട്ടോ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് …
Read More »കൊവിഡ് ആശങ്ക; ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഓസ്ട്രേലിയ…
ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കുമുളള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. മേയ് 15 വരെയാണ് താല്‍ക്കാലികമായ ഈ വിലക്കെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണ്‍ അറിയിച്ചു. വിലക്ക് നീട്ടണോ എന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇന്ത്യയില്‍ നിന്നും യാത്ര ചെയ്‌താല്‍ കൊവിഡ് വ്യാപനമുണ്ടാകുമെന്നത് വ്യക്തമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ നിലവില്‍ ഐ.പി.എലില്‍ പങ്കെടുക്കാനെത്തിയ ഓസ്‌ട്രേലിയന്‍ അന്താരാഷ്‌ട്ര താരങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ കുടുങ്ങുമെന്ന് ഉറപ്പായി. ബ്രിട്ടണ്‍, യു.എ.ഇ, കാനഡ, ന്യൂസിലാന്റ്, ഹോങ്‌കോംഗ്, പാകിസ്ഥാന്‍ എന്നീ …
Read More »ചൈനയെ വിശ്വസിച്ചവര്‍ക്കെല്ലാം പണി; ചൈനീസ് വാക്സിന്‍ മാത്രം ഉപയോഗിച്ച രാജ്യത്ത് കോവിഡ് അതീവഗുരുതരം…
കൊറോണയ്ക്കെതിരെ ചൈന നിര്‍മ്മിച്ച രണ്ട് കോവിഡ് വാക്സിനുകളും ഫലപ്രദമല്ലെന്ന് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഏകദേശം 53 രാജ്യങ്ങളാണ് ഇതുവരെ ചൈനീസ് വാക്സിന് ഓര്‍ഡര്‍ നല്‍കിയിരിക്കുനന്നത്. അവയില്‍ മിക്കതും തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളാണ്. വിലക്കുറവാണ് എന്നതും സംഭരണ പ്രക്രിയ ലളിതമാണ് എന്നതുമാണ് ഈ രാജ്യങ്ങളെ ചൈനയിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായത്. സാങ്കേതിക വിദ്യ അത്രയേറെയൊന്നും വികസിക്കാത്ത ഇത്തരം രാജ്യങ്ങളില്‍ ഒരു നിശ്ചിത താപനിലയില്‍ മറ്റു വാക്സിനുകള്‍ …
Read More »പബ്‌ജി കളിച്ച് കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് യുവാവ് ; നാല് മരണം…
പബ്‌ജി ഗെയിമിന് അടിമകളായി കുറ്റകൃത്യങ്ങള്‍ ചെയ്ത നിരവധി വാര്‍ത്തകള്‍ നാം കേട്ടുകഴിഞ്ഞു . എന്നാലിപ്പോഴിതാ പാകിസ്താനില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത അതിലേറെ ഞെട്ടിക്കുന്നതാണ്. പബ്‌ജി ഗെയിം കളിക്കുന്നതില്‍ നിന്ന് വിലക്കിയതിന് കുടുംബത്തിലെ നാല് പേരെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. പബ്‌ജി ഗെയിമിലെ രംഗങ്ങള്‍ ജീവിതത്തില്‍ നടപ്പിലാക്കുകയായിരുന്നു യുവാവ്. സഹോദരന്‍, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ് സംഭവം നടന്നതെന്ന് പാകിസ്താനിലെ പ്രമുഖ …
Read More »