ഇതിഹാസ ഫുട്ബോള്‍ താരം മാറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തെ ഏറ്റവും സുന്ദരമായ ഗെയിമാണ് ഫുട്ബോള്‍. ആ കലയിലെ ഏറ്റവും ജനപ്രിയനായ താരമായിരുന്നു മാറഡോണ. അര്‍ജന്റീനക്ക് പുറത്ത് മാറഡോണക്ക് ഇത്രയധികം ആരാധകരുള്ളത് കേരളത്തിലായിരിക്കും എന്ന് ഞാന്‍ കരുതുന്നു. 1986 അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയതുമുതല്‍ കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ ആ മാന്ത്രിക താരത്തിന് വലിയ സ്ഥാനമുണ്ട്. ലോകകപ്പ് ലോകത്തിലെ ഏത് …
Read More »ചാമ്ബ്യന്‍സ് ലീഗ്; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം…
ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. സാല്‍സ്ബര്‍ഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ തോല്‍പ്പിച്ചത്. ജയത്തോടെ ബയേണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കളിച്ച നാല് കളികളിലും ജയം നേടി അപരാജിതരായിട്ടാണ് ബയേണ്‍ മുന്നേറുന്നത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ബയേണ്‍ രണ്ടാം പകുതിയില്‍ ആണ് രണ്ട് ഗോളുകള്‍ നേടിയത്. റോബര്‍ട്ട് ലെവന്‍ഡോസ്കി, കിംഗ്സ്ലി കോമന്‍, ലെറോയ് സാനെ …
Read More »മറഡോണയുടെ വിയോഗം; കേരള കായിക മേഖലയില്‍ 2 നാള്‍ ദുഃഖാചരണം…
ഫുട്ബോള് ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാട് ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരെ കടുത്ത ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണെന്ന് സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജന്‍. കേരളത്തിലും ലക്ഷക്കണക്കിന് ആരാധകര്‍ ആ വേര്‍പാട് വിശ്വസിക്കാന്‍ കഴിയാതെ വിങ്ങലിലാണ്. ഈ സാഹചര്യത്തില്‍ കേരള കായികലോകത്തില്‍ നവംബര്‍ 26, 27 തിയതികളില്‍ ദുഃഖാചരണത്തിന് കായിക വകുപ്പ് തീരുമാനിച്ചു കായിക മേഖലയൊന്നാകെ ദുഃഖാചരണത്തില്‍ പങ്കുചേരണമെന്ന് ഇ പി ജയരാജന്‍ അഭ്യര്‍ഥിച്ചു.
Read More »നിവാര്‍ ചുഴലികാറ്റിന്‍റെ തീവ്രത കുറഞ്ഞു; ചെന്നൈ വിമാനത്താവള പ്രവര്‍ത്തനം പുനഃരാരംഭിച്ചു…
നിവാര്‍ ചുഴലികൊടുങ്കാറ്റിന്റെ തീവ്രത കുറയുന്നു. തമിഴ്നാട് കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് ആദ്യമായി കരതൊട്ടത്. വരുന്ന മണിക്കൂറുകളില്‍ തീവ്രത കുറഞ്ഞ് നിവാര്‍ കൊടുങ്കാറ്റായി മാറും. നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. ചെന്നൈയില്‍ പല ഇടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. കടലൂരിലും വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണ് കുട്ടി മരിച്ചു. വില്ലുപുരത്ത് വീടുതകര്‍ന്ന് ഒരാള്‍ മരിച്ചു. നിവാര്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ …
Read More »ദേശീയ പണിമുടക്ക് പൂര്‍ണ്ണം; കേരളത്തില്‍ ഹർത്താൽ പ്രതീതി…
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു. സംസ്ഥാനത്ത് പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഒന്നും തന്നെ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ …
Read More »ഇന്ന് അര്‍ധരാത്രി മുതല്‍ ദേശീയ പണിമുടക്ക്; നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു….
രാജ്യത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ ദേശീയ പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് രാജ്യത്ത് ദേശീയ പണിമുടക്ക് നടക്കുന്നത്. പണിമുടക്കിനെ തുടർന്ന് എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കേന്ദ്രസര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളാണ് എന്ന് ആരോപിച്ച് ഇന്ന് രാത്രി 12 മണി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ …
Read More »24 മണിക്കൂറിനിടെ 44,376 പേർക്ക് രോഗം; രാജ്യത്തെ കോവിഡ് ബാധിതർ 92 ലക്ഷം കടന്നു…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,376 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 92,22,217 ആയി. 24 മണിക്കൂറിനിടെ 481 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 1,34,699 ആയി ഉയർന്നു. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,44,746 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 86,42,771 പേർ ഇതുവരെ രോഗമുക്തരായി.
Read More »181 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു…
ബഹ്റൈനില്‍ 181 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 104 പേര് പ്രവാസികളാണ്. 69 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയും 8 പേര്‍ക്ക് യാത്രയിലൂടെയുമാണ് രോഗം പകര്‍ന്നത്. നിലവില്‍ 1530 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 188 പേര് സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 84017 ആയി ഉയര്‍ന്നു.
Read More »അവധി പിൻവലിച്ചു ; ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും…
സംസ്ഥാനത്തെ ബാങ്കുകളിൽ ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചു. രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി മുതൽ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി പിന്‍വലിച്ചതായി ബാങ്കേഴ്‌സ് സമിതി അറിയിച്ചു. നേരത്തേ സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാഴ്ചകളിലും ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നത്. മുന്‍പത്തെ പോലെ രണ്ടും നാലും ശനിയാഴ്ചകളില്‍ മാത്രമായിരിക്കും ഇനി ബാങ്കുകള്‍ക്ക് അവധി ഉണ്ടായിരിക്കുക.
Read More »ഖുശ്ബുവിന്റെ പാത പിൻതുടർന്ന് വിജയശാന്തി; കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്…
ഖുശ്ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേരാനൊരുങ്ങി ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കഴിഞ്ഞ ദിവസം തെലുങ്കാനയിലെ മുതിര്‍ന്ന നേതാവും സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്ര മന്ത്രിയുമായ സാര്‍വേ സത്യനാരായണ പാര്‍ട്ടി വിട്ടിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി വിടുന്ന മൂന്നാമത്തെ പ്രമുഖയാണ്. അടുത്ത ദിവസം തന്നെ വിജയശാന്തി ഡല്‍ഹിയിലെത്തി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ അംഗമാകുമെന്നാണ് സൂചന. ഇവര്‍ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്നും അകലം …
Read More »