Breaking News

Breaking News

പെണ്‍സുഹൃത്തിനോട് സംസാരിച്ചു; കുമളിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ക്രൂരമര്‍ദനം…

പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് വിദ്യാര്‍ഥികള്‍ക്ക് നേരെ അഞ്ചംഗസംഘത്തിന്റെ ക്രൂരമര്‍ദനം. കുമളി റോസാപ്പൂക്കണ്ടത്ത് വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍സുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസുള്ള രണ്ട് വിദ്യാര്‍ഥികളെയാണ് കെട്ടിയിട്ട് മര്‍ദിക്കുകയും, പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തത്. വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച്‌ അവരുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ട് കമ്ബിവടിയും ബീയര്‍ കുപ്പികളും ഉപയോഗിച്ചായിരുന്നു അഞ്ചംഗസംഘത്തിന്റെ മര്‍ദനം. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും, സ്വര്‍ണമാലയും സംഘം തട്ടിയെടുത്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. മുഖത്തും പുറത്തും പരിക്കേറ്റ …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 60,753 പുതിയ കോവിഡ് കേസുകള്‍ ; 74 ദിവസത്തിനിടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകള്‍…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്. കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. 97,743 പേര്‍ കോവിഡ് മോചിതരാകുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 7,60,019 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് …

Read More »

“കോവിഡ് വ്യാപനം”; പോത്തൻകോട് പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു…

പോത്തൻകോട് പഞ്ചായത്തിൽ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളും പൂർണമായി അടച്ചുപൂട്ടും. പഞ്ചായത്ത് പരിധിയിലുള്ള മെഡിക്കൽ സ്‌റ്റോറുകളും റേഷൻകടകളും മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ. പോത്തൻകോടുവഴി കടന്നുപോകുന്ന വാഹനങ്ങളിലും പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Read More »

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്….

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് പത്തു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്.  നാളെ വടക്കന്‍ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ 115 mm വരെയുള്ള മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ …

Read More »

ഒറ്റ – ഇരട്ട നമ്ബര്‍ ക്രമീകരണം അപ്രായോഗികമെന്ന് ബസുടമകള്‍ ; പ്രതിഷേധവുമായി ബസ് ഉടമകള്‍…

ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സ്വകാര്യ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും ബസ് സര്‍വീസുകള്‍ പ്രതിസന്ധിയില്‍ തന്നെ. ഒറ്റ – ഇരട്ട നമ്ബര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത് അപ്രായോഗികമാണെന്ന നിലപാടിലാണ് ബസുടമകള്‍. രജിസ്ട്രേഷന്‍ നമ്ബര്‍ ഒറ്റസംഖ്യയില്‍ അവസാനിക്കുന്ന ബസുകളാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ലോക്ഡൌണ്‍ ഇളവുകള്‍ വന്നതോടെ പൊതുഗതാഗതത്തിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ഒറ്റ അക്ക സംഖ്യയില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്ബറുള്ള ബസുകള്‍ക്ക് ഓടാം. വരുന്ന തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക …

Read More »

ബൈഡനെയും ബോറിസ് ജോണ്‍സണെയും പിന്നിലാക്കി ലോകത്തെ നമ്ബര്‍ വണ്‍ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി….

ലോകത്തെ നമ്ബര്‍ വണ്‍ നേതവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയും പിന്നിലാക്കിയാണ് മോദി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അമേരിക്കന്‍ ഡേറ്റ ഇന്‍റലിജന്‍സ് സ്ഥാപനമായ മോണിംഗ് കണ്‍സല്‍റ്റ് ലോകരാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ജനപ്രീതിയില്‍ നരേന്ദ്രമോദി മുന്നിലാണെന്ന് വ്യക്തമായത്. കൊവിഡ് രണ്ടാം തരംഗത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചെന്നാണ് അന്താരാഷ്‌ട്ര സര്‍വേയില്‍ പറയുന്നത്. അമേരിക്ക, റഷ്യ,ഓസ്ട്രേലിയ, ഫ്രാന്‍സ് …

Read More »

പറയാനുള്ളതെല്ലാം രാഹുലിനോട്‌ പറഞ്ഞു; കൂടിക്കാഴ്‌ച്ചയില്‍ തൃപ്‌തിയെന്ന് രമേശ് ചെന്നിത്തല…

പറയാനുള്ളതെല്ലാം രാഹുല്‍ ഗാന്ധിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയില്‍ തൃപ്തിയുണ്ടെന്നും രമേശ് ചെന്നിത്തല. “ഉമ്മന്‍ചാണ്ടിയും ഞാനും പാര്‍ലമെന്ററി പാര്‍ട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില ആശങ്കകള്‍ പ്രകടിപ്പിച്ചുവെന്നത് സത്യമാണ്. ആ കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയോട് വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരാജയ കാരണങ്ങള്‍ വിശദമായി അറിയിച്ചിട്ടുണ്ട്” – ഡല്‍ഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ഥാനവും ഇല്ലെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയോടെ മനസിലെ എല്ലാ പ്രയാസവും മാറി. …

Read More »

ഇനി ഒരിക്കല്‍ കൂടി റിലീസ് മുടങ്ങിയാല്‍ മരയ്ക്കാറും ഒടിടിയില്‍ റിലീസ് ചെയ്യും; ഓണത്തിനും തിയേറ്റര്‍ റിലീസ് നടന്നില്ലെങ്കില്‍ 100 കോടി ചിത്രം ബാധ്യതയാകും ;ആന്റണി പെരുമ്പാവൂർ…

മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കണക്കിലെ വലിയ കളികള്‍ പ്രാപ്യമായത് സമീപകാലത്താണ് എന്ന് നിസംശയം പറയാം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ പുലിമുരുകന് ശേഷം. മലയാള സിനിമയുടെ വാണീജ്യ വിജയങ്ങളെ പുലിമുരുകന് മുന്‍പും ശേഷവും എന്നു പറയുന്നതാവും ഉചിതം. കുഞ്ഞാലി മരയ്ക്കാര്‍ പോലെ നൂറുകോടിയുടെ ബ്രഹ്‌മാണ്ഡ സിനിമയെടുക്കാന്‍ ആന്റണി പെരുമ്ബാവൂരിന് ധൈര്യം പകര്‍ന്നതും ഈ വിജയം തന്നെ. പുലിമുരുകന്റെ ചുവട് പിടിച്ച്‌ മലയാള സിനിമ വലിയ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് പ്രഹരമായി കോവിഡ് എത്തുന്നത്. …

Read More »

വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​; നാല്​ പേര്‍ അറസ്​റ്റില്‍…

നഗരത്തിലെ കാന്‍ഡിവാലി മേഖലയില്‍ ഹൗസിങ്​ സൊസൈറ്റിയുമായി ബന്ധപ്പെട്ട്​ നടന്ന വാക്​സിന്‍ തട്ടിപ്പില്‍ കേസെടുത്ത്​ മുംബൈ പൊലീസ്​. കേസില്‍ നാല്​ പേര്‍ അറസ്​റ്റിലായിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു. വഞ്ചന, തട്ടിപ്പ്​ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ്​ അറസ്​റ്റ്​. വാക്​സിന്‍ വിതരണം ചെയ്​തു എന്ന്​ സംശയിക്കുന്ന കരീം എന്നയാളെ മധ്യപ്രദേശില്‍ നിന്നും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. തട്ടിപ്പ്​ പുറത്തായതോടെ ഇയാള്‍ മുംബൈ വിടുകയായിരുന്നു. ആളുകള്‍ക്ക്​ വിതരണം ചെയ്​ത്​ വാക്​സിനെ സംബന്ധിച്ച്‌​ ബൃഹാന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട്​ …

Read More »

മാമ്ബഴം മോഷണം പോകാതിരിക്കാന്‍ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും…

വീട്ടുമുറ്റത്തെ മാവിനെയും മാങ്ങകളെയും സംരക്ഷിക്കാന്‍ നിയോഗിച്ചത്​ നാലു കാവല്‍ക്കാരെയും ആറു നായ്​ക്കളെയും. മധ്യപ്രദേശിലെ ദമ്ബതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ പൂന്തോട്ടത്തിലുണ്ടായത്​ ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ്​ സുരക്ഷ കര്‍ശനമാക്കിയതിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ്​ ജപ്പാനിലെ മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക്​ ലക്ഷങ്ങളാണ് വില മതിക്കുക. ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ്​ …

Read More »