സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസമായി ഉണ്ടായ വര്‍ധനവിന് ശേഷം സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു സ്വര്‍ണ വില. പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയുമായിരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് കപറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 36,000 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില ചൊവ്വാഴ്ച കുറയുകയും പിന്നീടുള്ള ദിവസങ്ങളില്‍ …
Read More »ഇന്ത്യക്ക് പ്രതീക്ഷ; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍…
ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷ നിറച്ച് വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യന്‍ താരം. അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്ച 4.30നാണ് ഫൈനല്‍ അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു …
Read More »തിരുവനന്തപുരത്ത് യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ വിവാഹിതനായ യുവാവ് മരിച്ചു…
യുവതിയുടെ വീടിന് മുന്നില്‍ വച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസ്സല്‍പുരം സ്വദേശിയ്യ 32 കാരനാണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. റസ്സല്‍പുരത്തെ ബിവറേജ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയാണ് മരിച്ച യുവാവ്. ഇവിടത്തെ തന്നെ ജീവനക്കാരി സബ്‌രജിസ്ട്രാര്‍ ഓഫീസിനു സമീപം താമസിക്കുന്ന യുവതിയുടെ വീടിന്റെ മതില്‍ ചാടിക്കടന്നാണ് ഇയാൾ പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തിയത്. ഇത് തടയാന്‍ ശ്രമിച്ച യുവതിക്ക് സാരമായി …
Read More »താന്‍ പറഞ്ഞ കാര്യം തന്നെയാണ് കെ.കെ.ശൈലജയും ആവര്‍ത്തിച്ചത് -വി.ഡി.സതീശന്‍…
കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന് സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിന് പാളിച്ചകളുണ്ടായിട്ടുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുകയാണ് …
Read More »കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു…
ജമ്മുകശ്മീരില്‍ സംയുക്തസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്ര വാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലാണ് സംഭവം. അതെ സമയം കൊല്ലപ്പെട്ടതാരാണെന്ന് കശ്മീര്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ആര്‍മി, പൊലീസ്, പാരാമിലിറ്ററി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് ഭീകരര്‍ക്കായി തെരച്ചില്‍ ഊര്ജിതമാക്കിയത്. ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട വിവരം കശ്മീര്‍ പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജനുവരിക്ക് ശേഷം 87ഓളം ഭീകരവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നാണ് കശ്മീര്‍ പൊലീസ് വ്യക്തമാക്കുന്നത്. ഇതില്‍ മുതിര്‍ന്ന കമാന്‍ഡര്‍മാരും അടങ്ങിയിട്ടുണ്ട് .
Read More »മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്: സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ ആളെ തിരിച്ചറിഞ്ഞു…
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ യുവമോര്‍ച്ച മുന്‍സംസ്ഥാന ട്രഷറര്‍ സുനില്‍ നായികിനെ കെ. സുന്ദരയുടെ മാതാവ് തിരിച്ചറിഞ്ഞു. സുനില്‍ നായിക്കാണ് തനിക്ക് പണം നല്‍കിയതെന്ന് പണം കൈപ്പറ്റിയ സുന്ദരയുടെ അമ്മ ബേഡ്ജി അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ബേഡ്ജി, സഹോദരിയുടെ മകന്റെ ഭാര്യ അനുശ്രീ എന്നിവരെ ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്‌തത്. അതേസമയം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ നല്‍കിയെന്ന കെ. സുന്ദരയുടെ മൊഴി സുനില്‍ നായിക് നിഷേധിച്ചു. വാണിനഗറിലെ വീട്ടിലെത്തി സുനില്‍ …
Read More »അപകടകരം; കോവിഡ് ഡെല്‍റ്റ വകഭേദം ചിക്കന്‍ പോക്സ് പോലെ പടരും: ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്….
കോവിഡ് ഡെല്‍റ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാള്‍ അപകടകാരിയാണെന്നും ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ട്. ചിക്കന്‍ പോക്സ് പോലെ പടരുമെന്നതാണ് ഈ വകഭേദമെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന്‍ എടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലാണ് കോവിഡ് ഡെല്‍റ്റ വകഭേദം …
Read More »വീസ കാലാവധി അവസാനിക്കുന്നു; 14 ലക്ഷത്തോളം പ്രവാസികള്‍ ആശങ്കയില്‍
വീസ കാലാവധി അവസാനിക്കുന്നതും അതുമൂലം ജോലി നഷ്ടപ്പെടുന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ 14 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഗള്‍ഫിലേക്ക് അടക്കമുള്ള പ്രവാസികളുടെ തിരികെയുള്ള യാത്ര സുഗമമാക്കാന്‍ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളും വിമാനക്കമ്ബനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ ജനപ്രതിനിധികളും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളും ഇടപെടണമെന്ന് കാലിക്കറ്റ് ചേംബര്‍ …
Read More »പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍; ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു; നാളെ മുതല്‍ മത്സബന്ധനം നടത്താം…
ജൂലൈ 31ന് ട്രോളിങ് നിരോധനം അവസാനിക്കുമ്ബോള്‍ വറുതിയുടെ കാലഘട്ടം കഴിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍, കടലാക്രമണം തുടങ്ങി, വളരെ ദുരിത കാലഘട്ടമായിരുന്നു മത്സ്യത്തൊഴിലാളികള്‍ പിന്നിട്ടത്. ട്രോളിങ് നിരോധനം അവസാനിക്കുമ്ബോള്‍ കടലും കാലാവസ്ഥയും ഒപ്പം സര്‍ക്കാരും കനിഞ്ഞില്ലെങ്കില്‍ ജീവിതം വഴിമുട്ടുമെന്ന ആശങ്കയിലാണ് കടലോരമാകെ. ഇന്ധന വിലവര്‍ധന, കൊവിഡ് മാനദണ്ഡങ്ങള്‍, ഐസ് വിലവര്‍ധന അങ്ങനെ ഒരുപാട് പ്രതിസന്ധികളും ഇവരുടെ മുന്നിലുണ്ട്. വലയിലായ മീനുമായി കരയ്‌ക്കെത്തിയാല്‍ വില്‍പ്പന നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൊവിഡ് …
Read More »പത്തനംത്തിട്ടയില്‍ 13 വയസുകാരിയെ അമ്മ പണം വാങ്ങി കാമുകന് വിറ്റു; കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി…
ആറന്മുളയില്‍ 13 വയസുകാരിയായ പെണ്‍കുട്ടിയെ അമ്മ ലോറി ഡ്രൈവറായ കാമുകന് പണത്തിനു വേണ്ടി വിറ്റ സംഭവത്തില്‍ അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കും എതിരെ കേസെടുത്ത് പോലീസ്. ഏഴാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായും പോലീസ് അറിയിച്ചു. ആറന്മുള നാല്‍ക്കാലിക്കല്‍ സ്വദേശിനിയായ 13 കാരിയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി രണ്ടാനച്ഛന്‍ ബുധനാഴ്ച വൈകീട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. ലൈംഗികപീഡനത്തിന് ഇരയായ ഏഴാം …
Read More »