Breaking News

Latest News

കോവിഡിനെ തുരത്താന്‍ ‘കൊറോണ ദേവി’ പ്രതിഷ്ഠ, 48 മണിക്കൂര്‍ പ്രത്യേക പ്രാര്‍ത്ഥന…

രാജ്യം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച്‌ പൂജ നടത്തുകയാണ് കോയമ്ബത്തൂരില്‍ ഒരു ക്ഷേത്രസമിതി. കോവിഡില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച്‌ പൂജ നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്ബ്രദായമാണെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ …

Read More »

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; 6 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മണ്‍സൂണ്‍ എത്തുന്നതിന് മുന്‍പുള്ള മഴയാണിതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കേ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ …

Read More »

ആകാശത്ത് വീണ്ടും അപൂര്‍വ്വ കാഴ്ച; സൂപ്പര്‍ ബ്ലഡ് മൂണ്‍ അടുത്തയാഴ്ച…

അടുത്ത ആഴ്ച ആകാശത്ത് അപൂര്‍വ്വ കാഴ്ചയ്ക്ക് വിരുന്നൊരുങ്ങുന്നു. മെയ് 26ന് ആകാശത്ത് സൂപ്പര്‍ ബ്ലഡ് മൂണ്‍ കാണാനുള്ള ആകാംക്ഷയിലാണ് ശാസ്ത്രലോകം. പൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ചുവപ്പുനിറത്തില്‍ ചന്ദ്രന്‍ ദൃശ്യമാകുന്ന  അത്യപൂര്‍വ്വ കാഴ്ചക്കാണ് ലോകം കാത്തിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഇത് ദൃശ്യമാകുക. കൊല്‍ക്കത്തയില്‍ പത്തുവര്‍ഷത്തിന് മുന്‍പാണ് ഇതിന് മുന്‍പ് സമ്ബൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമായത്. മെയ് 26ന് പൂര്‍ണ ചന്ദ്രനും കുറച്ചുനേരം സമ്ബൂര്‍ണ ചന്ദ്രഗ്രഹണവും ദൃശ്യമാകുമെന്ന് എം പി ബിര്‍ള വാനനിരീക്ഷണകേന്ദ്രം …

Read More »

വ്യക്തിയല്ല വലുത്, സംവിധാനമാണ്: ഞാന്‍ പൂര്‍ണ സംതൃപ്തയാണ്; കെ കെ ശൈലജ

മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്താത്തതിനെ വൈകാരികമായി കാണേണ്ടതില്ലെന്നു കെ.കെ. ശൈലജ. ”വ്യക്തിയല്ല, സംവിധാനമാണു മുഖ്യം. ഞാന്‍ പൂര്‍ണ സംതൃപ്തയാണ്. ഇതൊക്കെ പാര്‍ട്ടിയില്‍ സാധാരണമാണ്. പാര്‍ട്ടി തീരുമാനമാണ്, വളരെ സന്തോഷം. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് ഒരു തവണ മന്ത്രിയായത്. കഴിയാവുന്നിടത്തോളം നന്നായി ആ ഉത്തരവാദിത്തം നിര്‍വഹിച്ചു.” എന്നും ശൈലജ ടീച്ചർ പറഞ്ഞു

Read More »

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ?? ചെന്നിത്തലയെ പിന്തുണച്ചത് 6 എം.എല്‍.എമാര്‍ മാത്രം

കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനായി ഇന്നലെ ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈത്തലിംഗവും എം.എല്‍.എമാരില്‍ നിന്നും എം.പിമാരില്‍ നിന്നും അഭിപ്രായ ശേഖരണത്തില്‍ വി.ഡി. സതീശന് കൂടുതല്‍ പിന്തുണ. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്ന് തിരിച്ചുവരാന്‍ പുതിയ നേതൃനിര വേണമെന്ന് നിരീക്ഷകരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 21 എം.എല്‍.എമാരില്‍ 11 പേരും കക്ഷി നേതാവ് സ്ഥാനത്തേക്ക് സതീശനെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടതായാണ് വിവരം. …

Read More »

വിവാഹച്ചടങ്ങില്‍ പ്ലേറ്റിനെച്ചൊല്ലി തര്‍ക്കം; വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു; നാല് പേര്‍ക്ക് പരിക്ക്…

വിവാഹചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വധുവിന്റെ അമ്മാവന്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ വധുവിന്റെ കൂട്ടരും വരന്റെ ബന്ധുക്കളും തമ്മില്‍ പ്ലേറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊല നടന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലെ നവാബ്ഗഞ്ചിലാണ് സംഭവം. അക്രമങ്ങളെ തുടര്‍ന്ന് വിവാഹചടങ്ങുകള്‍ നിര്‍ത്തിവെച്ചു. നാല് പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. ബറേലിയിലെ ബഹേദി സ്വദേശിയായ രാംകുമാര്‍ കശ്യപിന്റെ മകളും നവാബ്ഗഞ്ച് സ്വദേശി ലാല്‍ത പ്രസാദിന്റെ മകനും തമ്മിലുള്ള വിവാഹചടങ്ങാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. വിവാഹത്തിന് മുമ്ബുള്ള തിലക് എന്ന ചടങ്ങ് …

Read More »

ജനങ്ങള്‍ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുന്നു: രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

കൊവിഡ് രണ്ടാം തരംഗം നേരിടുന്നില്‍ വീഴ്ച്ച പറ്റിയ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് കുറ്റപ്പെടുത്തി.  നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ എന്ന ബൈബിള്‍ വചനം ഓര്‍മിപ്പിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. സംസ്ഥാനങ്ങള്‍ നേരിട്ട് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. പതിനൊന്ന് …

Read More »

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍…

വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച്‌ ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്ബില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി …

Read More »

കേരളത്തിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ‘ടൗട്ടേ’ക്ക് പിന്നാലെ ‘യാസ്’ വരുന്നു; ന്യൂനമര്‍ദം രൂപംകൊള്ളുന്നത് ബംഗാള്‍ ഉള്‍ക്കടലില്‍…

ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ യാസ് ചുഴലിക്കാറ്റും വരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 23ഓടെ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഇത് ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലാവും അറിയപ്പെടുക.  അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചതിന് പിന്നാലെയാണ് ആഴ്ചകള്‍ക്കകം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഒമാന്‍ നല്‍കുന്ന ‘യാസ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപ്പെടുക. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം …

Read More »

കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു; ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ്…

സംസ്ഥാനത്ത് കൊല്ലം, മലപ്പുറം, കോട്ടയം ജില്ലകളില്‍ ബ്ലാക്ക് ഫംഗസ് രോഗം റിപ്പോര്‍ട്ട് ചെയ്തു. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച പൂയപ്പള്ളി സ്വദേശിനി മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് രോഗം ഭേദമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ 62 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം …

Read More »