എറണാകുളം പെരുമ്ബാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത നാല് പേരെ അറസ്റ്റ് ചെയ്തു. ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ നാല് അന്തര്‍സംസ്ഥാന തൊഴിലാളികളാണ് പോലീസ് പിടിയിലായത്. പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍, മുക്‌ലന്‍ അന്‍സാരി, മോനി എന്നുവിളിക്കുന്ന മുനീറുല്‍, ഷക്കീല്‍ മണ്ഡല്‍എന്നിവരാണ് അറസ്റ്റിലായത്. മാര്‍ച്ച് 30നായിരുന്നു സംഭവം. അല്ലപ്ര എണ്‍പതാംകോളനിയിലെ മുക്‌ലന്‍ അന്‍സാരിയുടെ വീട്ടിലേക്ക് ബിരിയാണിയുണ്ടാക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം പ്രതികള്‍ യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. …
Read More »‘ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും…’; മുന്നറിയിപ്പുമായി മുരളി തുമ്മാരക്കുടി…
വേനലവധി വീണ്ടും തുടങ്ങുകയാണ്. വേനലവധിക്കാലത്ത് വര്‍ദ്ധിച്ച് വരുന്ന മുങ്ങിമരണങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ ദുരന്ത നിവാരണ വിഭാഗം മേധാവിയും മലയാളിയുമായ മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ‘വീണ്ടും വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണ റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുന്‍പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികള്‍ ആയിരിക്കും. അവധി …
Read More »‘രോഗികള്‍ കുറയുന്നില്ല, സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്…
സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. “മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. ജനം കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. നാട്ടില്‍ രോഗബാധിതരല്ലാത്ത ആളുകളാണ് കൂടുതല്‍. അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്,” മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി …
Read More »കോവിഡ് രോഗബാധിതനായ സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
കോവിഡ് ബാധിച്ച് മുംബൈയിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് തന്നെ ആശുപത്രിയിലേക്ക് അധികൃതര്‍ മാറ്റിയത്. കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി. അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
Read More »സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്; പവന് ഇന്നത്തെ വില ഇങ്ങനെ..
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 480 രൂപയാണ്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ചു 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 33320 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസം പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 920 രൂപയാണ്. രാജ്യത്ത് സ്വര്‍ണ വിലയില്‍ …
Read More »രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേര്‍ക്ക് കൊവിഡ്; മരണം 469…
രാജ്യത്ത് സ്ഥിതി രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 81,466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 469 പേര്‍ മരിച്ചു. ഇതോടെ ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 1.23.03.131 പേര്‍ക്കാണ് ആകെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 469 പേരാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,63,396 ആയി. നിലവില്‍ 65,14,696 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 50,356 …
Read More »ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്‍റെ കണ്‍മുന്നില്‍ യുവതിയ്ക്ക് ദാരുണാന്ത്യം…
ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് 25കാരി മരണപ്പെട്ടു. സൈബീരിയയിലെ ടോഗുചിനിലാണ് സംഭവം നടന്നത്. അനസ്താസിയ ഷെര്‍ബിനിന എന്ന യുവതിയാണ് തന്റെ നാലുവയസുകാരനായ മകന്റെ കണ്മുന്നില്‍ വച്ച് മരണപ്പെട്ടത്. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാള്‍ വന്നതിനു പിന്നാലെ യുവതി കയ്യില്‍ എടുത്തപ്പോള്‍ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. അങ്ങനെ വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ മരണമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ …
Read More »നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 258 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1389 പേര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 258 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 42 പേർ. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1389 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 75, 19, 5 തിരുവനന്തപുരം റൂറല്‍ – 1, 0, 0 കൊല്ലം സിറ്റി – 73, …
Read More »‘നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിന്’; വിജയാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ (വീഡിയോ)
ആര്‍.എസ്.പി നേതാവും ചവറ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ഷിബുബേബി ജോണിന് വിജയാശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. നാട്ടുകാരുടെ കാര്യം കഴിഞ്ഞേ മറ്റെന്തുമുള്ളൂ ഷിബുവിനെന്നും രാഷ്ട്രീയക്കാരന് എന്നതിലുപരി എന്‍റെ അടുത്ത സുഹൃത്താണെന്നും മോഹന്‍ലാല്‍ ആശംസ വിഡിയോയില്‍ പറഞ്ഞു.
Read More »ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ കേരളം വീണ്ടും കൊലക്കളമാകും ; ഉമ്മന്‍ ചാണ്ടി….
ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ഇടതുപക്ഷം ചെയ്ത തെറ്റായ കാര്യങ്ങള്‍ക്കുള്ള അംഗീകാരമായി അതു മാറുമെന്നും കേരളം വീണ്ടും കൊലക്കളമാകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളെക്കുറിച്ച് പിടി ചാക്കോ സംവിധാനം ചെയ്ത ”ദൈവത്തിന്റെ നാട്ടിലെ ചോരക്കളികള്‍” എന്ന ഡോക്യുമെന്ററി കണ്ണൂര്‍ ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ പൂര്‍ണചന്ദ്രന് നല്കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ 8 പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയിലൂടെ കേരളത്തിലെ രാഷ്ട്രീയകൊലപാതകം ഇപ്പോള്‍ രാജ്യന്തരശ്രദ്ധ നേടിയിരിക്കുകയാണ്. കേരളത്തിന് …
Read More »