അശ്ലീലം അടക്കം തെറി വാക്കുകളാല്‍ നിറഞ്ഞ ചുരുളി സിനിമ ഒടിടിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ്ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്ബന്‍ വിനോദ്, വിനയ് …
Read More »11.48 ന് പറന്നുയര്‍ന്നു; 12.08 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടു; അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിങ്
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിങ്. അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. സൈനീക ബഹുമതികളോടെ ജനറല്‍ ബിപിന് റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. …
Read More »കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍
കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ സര്‍ജന്‍ ഡോ.ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴാണ് വിജിലന്‍സ് പിടികൂടിയത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലന്‍സ് ഡിവൈ.എസ്.പി : പി.എസ്.സുരേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
Read More »ആപ്പിള്‍ എയര്‍ടാഗ് ദുരുപയോഗം ചെയ്‌ത് കള്ളന്‍മാര്‍; മുന്നറിയിപ്പ്…
മോഷ്ടാക്കള്‍ ആഡംബരകാറുകള്‍ മോഷ്ടിക്കാനായി വന്‍തോതില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ പ്രാദേശിക പോലീസ്. ആപ്പിള്‍ സമീപകാലത്തായി ലോഞ്ച് ചെയ്ത ട്രാക്കിങ് ഡിവൈസായ എയര്‍ടാഗുകളെകുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍, എയര്‍ടാഗിന്‍റെ …
Read More »നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്…
ഇന്ത്യയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവതിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച് യു.എസ് ഇന്തോ-പസഫിക് കമാന്റ്. ‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറല്‍ ബിപിന്‍ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാര്‍ത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’ യു.എസ് അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതല്‍ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങള്‍ക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു. അദ്ദേഹത്തിന്റെ …
Read More »കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചില്‍ ചവിട്ടി; കഞ്ചാവ് ലഹരിയില്‍ നാട്ടിലും സ്‌റ്റേഷനിലും അക്രമം അഴിച്ച് വിട്ട് യുവാക്കള്‍; നിരവധി പേര്‍ക്ക് പരിക്ക്…
കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തില്‍ വനിത പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. സംഭവത്തില്‍ ശക്തികുളങ്ങര കന്നിമേല്‍ചേരി സ്വദേശി സൂരജ് (23), സുഹൃത്ത് ശരത് (23) എന്നിവരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പോലീസ് ഉദ്യോഗസ്ഥയേയും ഇവര്‍ ആക്രമിച്ചു. …
Read More »സംസ്ഥാനത്ത് 5,038 പേര്‍ക്ക് കോവിഡ്; 35 മരണം; ആകെ മരണം 42,014…
സംസ്ഥാനത്ത് ഇന്ന് 5038 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം 432, തൃശൂര്‍ 425, കണ്ണൂര്‍ 327, പത്തനംതിട്ട 261, വയനാട് 203, മലപ്പുറം 202, ആലപ്പുഴ 200, ഇടുക്കി 183, പാലക്കാട് 108, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,427 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ …
Read More »ഹെലികോപ്‌റ്റര്‍ അപകടം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ കൊല്ലപ്പെട്ടു; അപകടത്തില്‍ രക്ഷപ്പെട്ടത് ധീരതയ്ക്ക് ശൗര്യചക്രം നേടിയ ക്യാപ്റ്റന്‍ വരുണ്‍സിങ് മാത്രം…
തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത് (68) അന്തരിച്ചു. വ്യോമസേനയാണ് ഇക്കാര്യം സഥിരീകരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന് റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര് എല് എസ് ലിഡ്ഡര്, ലെഫ്. കേണല് ഹര്ജീന്ദര് സിങ്, എന് കെ ഗുര്സേവക് സിങ്, എന് കെ ജിതേന്ദ്രകുമാര്, ലാന്സ് നായിക് വിവേക് കുമാര്, ലാന്സ് നായിക് ബി സായ് തേജ, …
Read More »കെ.റെയിലിനായി കല്ലിടല്‍; ചാത്തന്നൂരില്‍ വീണ്ടും പ്രതിഷേധം
കെ.റെയിലിനായി സ്ഥലം ഏറ്റെടുക്കുന്നതിന് കല്ലിടാനെത്തിയവരെ തടഞ്ഞതിന്റെ പേരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനൊന്നുപേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ചാത്തന്നൂര്‍ കാരംകോട് വിമല സ്കൂളിനുപടിഞ്ഞാറായിരുന്നു സംഭവം. ചാത്തന്നൂര്‍ ഏറം എബനേസറില്‍ സൈമണ്‍ തോമസിന്റെ വീട്ടുവളപ്പില്‍ ഉദ്യോഗസ്ഥസംഘം കല്ലിടാനെത്തിയപ്പോള്‍ കെ-റെയില്‍ വിരുദ്ധ ജനകീയസമിതിയും വീട്ടുകാരും പ്രതിഷേധവുമായി ഗേറ്റ് പൂട്ടി അകത്തിരിക്കുകയായിരുന്നു. ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തിയെങ്കിലും ഇവര്‍ പിന്തിരിയാന്‍ തയ്യാറായില്ല. തുടര്‍ന്ന കെ-റെയില്‍ …
Read More »അപകടത്തിന് കാരണം മൂടല്‍ മഞ്ഞും, മോശം കാലാവസ്ഥയും; തീഗോളങ്ങള്‍ ഉയര്‍ന്നതായാണു റിപ്പോര്‍ട്ടുകള്‍
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു വിമാനം തകര്‍ന്ന് വീണത്. മോശം കാലാവസ്ഥയും, കനത്ത മൂടല്‍ മഞ്ഞുമാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്‌റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടക്കുമ്ബോള്‍ പ്രദേശത്ത് മണിക്കൂറോളം തീഗോളം പടര്‍ന്നതായും പ്രദേശവാസിയായ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബ്രിഗേഡിയര്‍ …
Read More »