യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …
Read More »കോഹ്‌ലി ആർസിബി നായകസ്ഥാനം ഒഴിയണം; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം…
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതിനു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. കോഹ്‌ലി നായകസ്ഥാനം ഒഴിയണമെന്ന് ഗംഭീര്‍ പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം കോഹ്‌ലി ഏറ്റെടുക്കണമെന്നും ഗംഭീര്‍ തുറന്നടിച്ചു. “എട്ട് വര്‍ഷം വലിയൊരു കാലയളവാണ്. ഇതിനിടയില്‍ ഒരു ടീമിന് ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിച്ചില്ലെങ്കില്‍ അതൊരു പരാജയമാണ്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം നായകന്‍ എന്ന നിലയില്‍ കോഹ്‌ലി ഏറ്റെടുക്കണം. എനിക്ക് …
Read More »6620 പേര്‍ക്ക് രോഗം; ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നതായി റിപ്പോർട്ട്…
ചൈനയിൽ കോവിഡിന് പിന്നാലെ മറ്റൊരു രോഗം കൂടി പടരുന്നു. കോവിഡിന് പിന്നാലെ സാംക്രമിക രോഗമായ ബ്രൂസെല്ലോസിസ് പടരുന്നതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ ആറായിരത്തിലേറെ പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്. 55,725 പേരില്‍ നടത്തിയ പരിശോധനയിലാണ് 6620 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മൃഗങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്നതിനാലാണ് മനുഷ്യര്‍ക്ക് ബ്രൂസെല്ലോസിസ് രോഗം പടരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Read More »സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്; 27 മരണം; 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…
സംസ്ഥാനത്ത് ഇന്ന് 7002 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂര്‍ 951 കോഴിക്കോട് 763 മലപ്പുറം 761 എറണാകുളം 673 കൊല്ലം 671 ആലപ്പുഴ 643 തിരുവനന്തപുരം 617 പാലക്കാട് 464 കോട്ടയം 461 കണ്ണൂര്‍ 354 പത്തനംതിട്ട …
Read More »വാട്‌സ്‌ആപ്പ് വഴി ഇനി പണം അയക്കാം; വാട്‌സാപ്പ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി…
ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ വാട്‌സാപ്പ് പേയും. വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആര്‍ബിഐയുടെ അനുമതി കൂടി ലഭിച്ചാല്‍ മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ നമുക്ക് പണം അടയ്ക്കാം. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയിലൂടെയാണ് വാട്‌സാപ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്‌സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി …
Read More »സംസ്ഥാനത്തെ സ്കൂളുകള് തുറക്കാന്‍ സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി…
സംസ്ഥാനത്ത് സ്‍കൂളുകള്‍ തുറക്കാന്‍ വിദ്യാഭ്യാസവകുപ്പ് സജ്ജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും അനുമതി നല്‍കിയാല്‍ എപ്പോള്‍ വേണമെങ്കിലും സ്കൂള്‍ തുറക്കാന്‍ കഴിയും. പ്രവേശന നടപടികള്‍ പൂര്‍ത്തിയായെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകള് തുറക്കാന്‍ കേന്ദ്രാനുമതി ലഭിച്ചെങ്കിലും കേരളത്തില്‍ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
Read More »ഫോബ്‌സ് മാഗസിന്‍ : തെന്നിന്ത്യന്‍ താരങ്ങളില്‍ ഈ നടന്‍ ഒന്നാമത്; രണ്ടാം സ്ഥാനം മോഹന്‍ലാലിന്…
കഴിഞ്ഞ വര്‍ഷത്തെ (2019) കായിക, വിനോദ മേഖലകളില്‍ നിന്നുള്ള ഉയര്‍ന്ന താരമൂല്യവും വരുമാനവുമുളള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പുറത്തു വിട്ട് ഫോബ്‌സ് മാഗസിന്‍. ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയില്‍ രജനികാന്തും മോഹന്‍ലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം. അഖിലേന്ത്യ തലത്തില്‍ പതിമൂന്നാം സ്ഥാനത്താണ് താരം. നടന്‍ അക്ഷയ് …
Read More »ജ്യേഷ്ഠന്‍റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിധി ; യുവാവ് ആത്മഹത്യ ചെയ്തു
മാതാവിന് തുല്യമായി കരുതേണ്ട ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മരിച്ചുപോയ സഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ജാര്‍ഖണ്ഡിലെ രാംഘട്ടിലെ റോള ബാഗിച്ച ഗ്രാമത്തിലാണ് സംഭവം നടന്നത്. ലവ് കുമാര്‍ (26) എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഗ്രാമത്തിലെ വിവാഹിതയായ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇതിനുള്ള ശിക്ഷയായാണ് വിധവയായ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് …
Read More »പിതാവിന്‍റെ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല; തന്‍റെ ഫാൻസുകാരെ പാർട്ടിയിൽ ഉൾപ്പെടുത്തരുത് ; ‘പാർട്ടിക്ക് വേണ്ടി തന്‍റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ കർശന നടപടി’…
അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി തമിഴ് നടന്‍ വിജയ്. അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു. ‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ …
Read More »സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്; 26 മരണം; 5935 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി തൃശൂര്‍ 900 കോഴിക്കോട് 828 തിരുവനന്തപുരം 756 എറണാകുളം 749 ആലപ്പുഴ 660 മലപ്പുറം 627 കൊല്ലം 523 കോട്ടയം …
Read More »