ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ യാത്രകളൊന്നും നടത്താത്ത 33-കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ഇത് രാജ്യത്തെ ആദ്യ സാമൂഹ്യവ്യാപന കേസായിട്ടാണ് കണക്കാക്കുന്നത്. ഇയാള്‍ യാത്രകളൊന്നും നടത്തിയിട്ടില്ല. സാമൂഹ്യ വ്യാപനത്തിന്റെ സ്ഥിരീകരിച്ച കേസാണിതെന്നും ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ പറഞ്ഞു. പിലിഭിത്തില്‍ നേരത്തെ 45-കാരിയായ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ മക്കയില്‍ നിന്ന് മടങ്ങിയെത്തിയതായിരുന്നു. ഉത്തര്‍പ്രദേശില്‍ ഇതുവരെ 34 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Read More »കേരളത്തില്‍ ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത…
സംസ്ഥാനത്ത് ഇന്ന് കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. നാളെ കേരളത്തിന് പുറമേ മാഹിയിലും ഇടിമിന്നലിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. സൂര്യതപം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ ആളുകള്‍ പുറത്തിറങ്ങുമ്ബോള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Read More »കൊറോണക്കാലത്ത് പിറന്ന പെണ്‍കുഞ്ഞിന് ഇട്ട പേര് ‘കൊറോണ’; ദമ്പതികള്‍ ഈ പേര് ഇടാന്‍ കാരണം…
ലോകം മൊത്തം കൊറോണ വൈറസ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് വേറിട്ട വാര്‍ത്ത. അത്യന്തം ഭീതികരമായ കൊറോണക്കാലത്താണ് അവള്‍ പിറന്നത്. മഹാമാരിക്കിടയിലും തങ്ങളുടെ വീട്ടിലേക്ക് വന്ന അതിഥിക്ക് കൊറോണ എന്ന് തന്നെ അവര്‍ പേരിട്ടു. ലക്നൌവില്‍ നിന്നും 275 കിമീ അകലെയുള്ള ഗോരക്പൂര്‍ ടൌണില്‍ താമസിക്കുന്ന ദമ്പതികള്‍ക്കാണ് ഇന്നലെ പെണ്‍കുഞ്ഞ് പിറന്നത്. ഇവിടെയുള്ള സര്‍ക്കാര്‍ വനിതാ ആശുപത്രിയിലാണ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞ് പിറന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം …
Read More »ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍…
ഒമാനില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ദൂരക്കാഴ്ചക്കു തടസ്സം ഉണ്ടാകുവാനും സാധ്യതയുള്ളതായി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. വാഹനങ്ങള്‍ മലവെള്ളപ്പാച്ചില്‍ മുറിച്ചു കടക്കുന്നത് സുരക്ഷാ നിര്‍ദേശം അനുസരിച്ച് ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഞായറാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ …
Read More »എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയിലിട്ട് തുടര്‍ച്ചയായി പീഡിപ്പിച്ചു ; നാല് സഹപാഠികള്‍ക്കെതിരെ കേസ്..
മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിയെ സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡിപ്പിച്ചു. സംഭവത്തില്‍ നാല് സഹപാഠികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ജനുവരി 21ന് സ്‌കൂളിന്റെ പ്രധാന ഗേറ്റ് കടന്ന് എത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഘം അവളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് രണ്ടു പേര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മറ്റു രണ്ടു പേര്‍ നോക്കിനിന്നുവെന്നും പെണ്‍കുട്ടി പറയുന്നു. ഇതായിരുന്നു ആദ്യ പീഡനം. പിന്നീട് മാര്‍ച്ച് 9 വരെ മൂന്നു …
Read More »കൊല്ലത്ത് കൊവിഡ്-19 നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ നഴ്‌സുമാരെ ആക്രമിച്ചു..!
ആശ്രാമം പി.ഡബ്ല്യു.ജി വനിതാ ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായതായി റിപ്പോര്‍ട്ട്. ഇയാള്‍ നിരീക്ഷണകേന്ദ്രത്തിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നതായ് ആരോപണമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇയാളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുണ്ടറ സ്വദേശിയ്ക്കും പരുക്കേറ്റു.
Read More »30,000 പേര്‍ക്ക് കൊവിഡ്-19 പോസിറ്റീവ് കണ്ടെത്തിയെന്ന് മൈക്ക് പെന്‍സ്..!!
അമേരിക്കയില്‍ കൊറോണ വൈറസിനായി 254,000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെന്നും, കിട്ടിയ ഫലങ്ങളനുസരിച്ച് 30,000ത്തിലധികം പേര്‍ക്ക് വൈറസ് പോസിറ്റീവ് ആണെന്ന്കണ്ടെത്തുകയും ചെയ്തെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ഞായറാഴ്ച പറഞ്ഞു. ടെസ്റ്റുകളുടെ ബാക്ക്‌ലോഗ് ആഴ്ചാവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്ക് ഫോഴ്സില്‍ അദ്ദേഹം പറഞ്ഞു.
Read More »കോവിഡ് 19; സുപ്രീം കോടതി അടച്ചു, അടിയന്തര കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി..!
രാജ്യത്ത് കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ സുപ്രീം കോടതി ഭാഗികമായി അടച്ചിടാന്‍ തീരുമാനിച്ചു. നാളെ (ചൊവ്വാഴ്ച്ച) മുതല്‍ അടിയന്തര പ്രാധാന്യം ഉള്ള കേസുകള്‍ ആഴ്ചയില്‍ ഒരു ദിവസം വീഡിയോ കോണ്‍ഫെറെന്‍സിലൂടെ മാത്രം കേള്‍ക്കുകുയുള്ളൂവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. അഭിഭാഷകരുടെ പ്രോക്‌സിമിറ്റി കാര്‍ഡ് താത്കാലികമായി സസ്പെന്‍ഡ് ചെയ്യുന്നുവെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതി പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. അഭിഭാഷകരുടെ ചേംബറുകള്‍ നാളെ അടക്കും. ചീഫ് ജസ്റ്റിസിന്റെ …
Read More »കൊറോണ വൈറസ്: കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍..!
കാസര്‍കോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട് എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
Read More »നാല് മുട്ടയുടെ വിലകൊടുത്താല്‍ ഒരു കോഴിയെ കിട്ടും: കേരളത്തില്‍ ചിക്കന്‍റെ വില കുത്തനെ ഇടിഞ്ഞു…
കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനികൂടി വന്നതോടെ കോഴിയിറച്ചി വാങ്ങാന്‍ ആളില്ലാതായതാണ് വില കുത്തനേ ഇടിയാന്‍ കാരണം. രോഗഭീതിക്കൊപ്പം കടുത്തചൂടും ജലക്ഷാമവുംകൂടി വന്നതോടെ തകര്‍ന്നടിയുകയാണ് ഇറച്ചിക്കോഴി വിപണി. ഇന്നലെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ഇറച്ചിക്കോഴി വിറ്റത് 19 രൂപയ്ക്ക്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഫാമുകള്‍ പൂട്ടിയും മുട്ട പൊട്ടിച്ചുകളഞ്ഞും നടത്തിപ്പുകാര്‍ മറ്റ് തൊഴില്‍ തേടുന്ന സ്ഥിതിയായിരിക്കുകയാണ്. കൊറോണ ഭീതിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് കോഴിയിറച്ചിയും ഉത്പന്നങ്ങളും കയറ്റി അയയ്ക്കാതായി. കോഴിത്തീറ്റയുടെ വിലയും പരിപാലനഭാരവും …
Read More »