Breaking News

Breaking News

ധീരജിന്റെ കൊലപാതകം; റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട …

Read More »

അതിജീവിതക്ക് പിന്തുണയുമായി അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ; പോസ്റ്റ് പങ്കുവച്ച് പൃഥ്വിരാജും ടൊവീനോയും

അക്രമിക്കപ്പെട്ട നടിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പൃഥ്വിരാജും ടൊവീനോ തോമസും. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ നടി പങ്കുവച്ച കുറിപ്പ് ഷെയര്‍ ചെയ്‍തുകൊണ്ടാണ് പൃഥ്വിയും ടൊവീനോയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്. നടിയുടെ കുറിപ്പ് ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. 5 വര്‍ഷമായി എന്‍റെ …

Read More »

”ഏട്ടന്റെ കുഞ്ഞുവാവയെ ഓമനിച്ച് ഇവിടെയുണ്ടാകേണ്ടതാണ് മാളു” ; സഹോദരന്റെ കുഞ്ഞിനെ കയ്യിലെടുത്ത് വിസ്മയ, നോവായി ചിത്രം…

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയെ കേരളം പെട്ടന്നൊന്നും മറക്കില്ല, അത്രയേറെ ക്രൂരതയനുഭവിച്ചാണ് ആ കുട്ടി മരണപ്പെട്ടത്. വിസ്മയയുടെ ഏട്ടന്റെ കുഞ്ഞിനെയും എടുത്തുകൊണ്ടു നിൽക്കുന്ന ജീവൻ തുടിക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സഹോദരിക്ക് കാണാൻ കഴിയാതെപോയ തന്റെ മകൻ നീൽ വി. വിക്രം വിസ്മയയ്‌ക്കൊപ്പമുള്ള ചിത്രം വരയ്ക്കാൻ വിജിത്ത് ചിത്രകാരിയും കോഴിക്കോട് സ്വദേശിയുമായ അജിലാ ജനീഷിനെ സമീപിക്കുകയായിരുന്നു. പറഞ്ഞ പോലെ തന്നെ കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന ചിത്രം വരച്ചു. കഴിഞ്ഞദിവസമാണ് …

Read More »

ഇടുക്കി കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്…

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതര പരുക്കുകളേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളില്‍ എസ്‌എഫ്‌ഐ ആക്രമണങ്ങള്‍ നടത്തുന്നതായി കെഎസ്‌യു ആരോപിച്ചു. ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജാണ് കോളേജ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ധീരജിന് പുറമെ …

Read More »

വൈശാഖിന്​ ജന്മനാട്ടില്‍ സ്മൃതി മണ്ഡപം…

വീരമൃത്യു വരിച്ച ജവാന്‍ വൈശാഖിന് ജന്മനാടായ കുടവട്ടൂരില്‍ സ്മൃതി മണ്ഡപം. കുടവട്ടൂര്‍ ശില്‍പാലയത്തില്‍ ഹരികുമാര്‍-ബീനാകുമാരി ദമ്ബതികളുടെ മകന്‍ അക്കു എന്ന വൈശാഖ്​ (24) 2021 ഒക്ടോബര്‍ 11 നാണ്​ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ മരിച്ചത്​. അക്കു സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുപ്പതിനായിര​ത്തോളം രൂപ ചെലവഴിച്ചാണ് കുടവട്ടൂര്‍ ചപ്പാത്ത് മുക്കില്‍ സ്മൃതി മണ്ഡപം നിര്‍മിച്ചത്. 2001 ജമ്മുവില്‍ വീരമൃത്യു വരിച്ച കുടവട്ടൂര്‍ പൂണൂര്‍ അഴികത്ത് വീട്ടില്‍ ശ്രീകുമാറിന്‍റെ ഓര്‍മക്കായി നിര്‍മിച്ച വെയ്റ്റിങ് ഷെഡിനോട്​ …

Read More »

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ; തള്ളപ്പുലിയെ കണ്ടെത്താനായില്ല…

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ എന്നയാളുടെ തകർന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വർഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. പുലി …

Read More »

നടനും ട്രോളനുമായ ശ്രീകാന്ത്‌ വെട്ടിയാർ ബലാൽസം​ഗം ചെയ്തതായി യുവതിയുടെ വെളിപ്പെടുത്തൽ..

ആക്ഷേപഹാസ്യങ്ങളിലൂടെയും ട്രോളുകളിലൂടെയും വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ നിരവധി അരാധകരെ സൃഷ്ടിച്ച താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. എന്നാലിപ്പോൾ മീ ടു വെളിപ്പെടുത്തലിൽ കുടുങ്ങിയിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍. Women Against Sexual Harassment എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വെളിപ്പെടുത്തൽ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം : https://www.facebook.com/WASHthesystem/posts/1804835649907387

Read More »

കുടുംബസമേതം റിസോര്‍ട്ടിലെത്തും, മക്കളെ ഒരുമിച്ച്‌ ഒരു മുറിയിലിട്ട് പൂട്ടും: ശേഷം ഭാര്യമാരെ പരസ്പരം വെച്ചുമാറും; പങ്കാളികളെ കൈമാറുന്ന വിഷയത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വന്‍ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സംഘത്തില്‍ പെട്ട ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ ഇന്ന് പോലീസ് പിടികൂടി. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നും പുറത്തുവരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ ‘വീട്ടിലെ വിരുന്ന്, ഫാമിലി ട്രിപ്പ് …

Read More »

തൃ​ശൂ​രി​നെ ഹൈ​ടെ​ക് സി​റ്റി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ഹാ​യം ല​ഭ്യ​മാ​ക്കും -സു​രേ​ഷ് ഗോ​പി എം.​പി…

തൃ​ശൂ​ര്‍ ന​ഗ​ര​ത്തെ പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​ള്ള ഹൈ​ടെ​ക് സി​റ്റി ആ​ക്കാ​ന്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ സു​രേ​ഷ് ഗോ​പി എം.​പി. ശ​ക്ത​നി​ല്‍ ദു​ബൈ മോ​ഡ​ല്‍ ഹൈ​ടെ​ക് രീ​തി​യി​ലു​ള്ള മ​ത്സ്യ- മാം​സ മാ​ര്‍ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടി​ല്‍​നി​ന്ന് തു​ക ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​മെ​ന്നും സു​രേ​ഷ്ഗോ​പി മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സി​നെ അ​റി​യി​ച്ചു. ഹൈ​ടെ​ക് മാ​തൃ​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു. എം.​പി ഫ​ണ്ടി​ല്‍ നി​ന്ന് …

Read More »

രണ്ട് കാര്യങ്ങള്‍ ആഗ്രഹിച്ച്‌ ഭര്‍ത്താവ് നിര്‍ബന്ധിച്ചു, യുവതി ഗ്രൂപ്പില്‍ അംഗമായത് രണ്ട് വര്‍ഷം മുന്‍പ്; ഭാര്യമാരെ പങ്കുവയ്ക്കുന്നത് ആരും അറിയാതിരിക്കാന്‍ ചെയ്തത് ഇക്കാര്യങ്ങൾ…

പങ്കാളികളെ കൈമാറിയ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മുപ്പത്തിരണ്ടുകാരനായ ഭര്‍ത്താവിന്റെ നിരന്തരമുള്ള സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇരുപത്തിയാറുകാരി പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് പരാതിക്കാരി സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പില്‍ എത്തിയത്. പണവും മറ്റുള്ള സ്ത്രീകളുമായുള്ള ലൈംഗിക ബന്ധവുമായിരുന്നു ഭര്‍ത്താവിന്റെ ലക്ഷ്യം. പിടിയിലായത് പങ്കാളികളെ കൈമാറുന്ന വന്‍ സംഘം; ഗ്രൂപ്പുകളിലുള്ളത് ആയിരക്കണക്കിന് ദമ്ബതികള്‍, ​കേരളത്തിലെ ആദ്യ അറസ്റ്റ് സംഘം വളരെ രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ക്കും …

Read More »