കേരളത്തില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂര്‍ പേരയം സ്വദേശ്നിയായ 32കാരിയാണ് തൂങ്ങിമരിച്ചത്. കൊല്ലത്തെ ബാങ്കിലെ ഡെപ്യൂട്ടി മാനേജരായിരുന്നു. അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുന്നനിലയില്‍ ശ്രീജയെ കണ്ടത്തെുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയിരുന്നതായാണ് പോലീസിനു നല്‍കിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയിലെ …
Read More »ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നെന്ന് റിപ്പോര്‍ട്ട്…
ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച് വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്ബുണ്ടായിരുന്നതിനേക്കാള്‍ വേഗതയിലാണ് കേസുകള്‍ വര്‍ധിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വ്യാപന നിരക്ക് ഏറ്റവും വര്‍ധിച്ച 10 രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യങ്ങളുണ്ടെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് വാക്‌സിനുകള്‍ ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസുകള്‍ക്കെതിരെ ഫലപ്രദമല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മംഗോളിയ, സീഷെല്‍സ്, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 50 മുതല്‍ …
Read More »പ്രതിക്ക് ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ ; 14 കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 23 കാരനെ വെറുതേവിട്ടു…
തട്ടിക്കൊണ്ടുപോകലും ലൈംഗിക പീഡനവും ആരോപിക്കപ്പെട്ട് പോക്‌സോകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 23 കാരന് 14 കാരിയെ പീഡിപ്പിച്ചതിന് മുംബൈ കോടതി ജാമ്യം അനുവദിച്ചു. ‘പീറ്റര്‍ പാന്‍ സിന്‍ഡ്രോം’ അവസ്ഥയെന്ന അഭിഭാഷകന്റെ വാദത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. പൂര്‍ണ്ണ വളര്‍ച്ച എത്തിയാലും കുട്ടിയായി തന്നെ പെരുമാറുന്ന പ്രതി 14 കാരിയെ പിന്നീട് വിവാഹം കഴിച്ചു. കുട്ടികള്‍ ഒരിക്കലും വളരാത്ത നെവര്‍ നെവര്‍ ലാന്റ് എന്ന വിളിക്കപ്പെടുന്ന മിത്തിക്കല്‍ സ്ഥലത്ത് നിന്നുള്ള സാങ്കല്‍പ്പിക കഥാപാത്രമാണ് …
Read More »കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്…
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്ക്ക് പൊലീസ് നോട്ടീസ്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ലക്ഷദ്വീപിലെത്തിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ നടത്തിയ യോഗങ്ങളില്‍ പങ്കെടുത്തതോടെ ഏഴു ദിവസത്തെ ക്വാറന്റീന്‍ ചട്ടം ലംഘച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയത്.നിരീക്ഷണ കാലയളവില്‍ ക്വാറന്റീനില്‍ കഴിഞ്ഞില്ലെങ്കില്‍ കേസെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഐഷ സുല്‍ത്താനയോട് ചേദ്യം ചെയ്യലിന് നാളെ ഹാജരകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യദിവസം നല്‍കിയ മൊഴികള്‍ …
Read More »കോളേജുകള്‍ തുറക്കും; വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കും; മുഖ്യമന്ത്രി
കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 18-23 വയസ് വരെയുള്ള പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്‌സിന്‍ നല്‍കും. കുട്ടികളുടെ വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമായതിനെ തുടര്‍ന്ന് ജൂലൈ ഒന്നു മുതല്‍ മെഡിക്കല്‍ ക്ലാസുകള്‍ ആരംഭിക്കും. സ്‌കൂള്‍ അധ്യാപകര്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി പൂര്‍ത്തിയാക്കുമെന്ന് …
Read More »കൊല്ലം പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവം…
പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ചു. 34 വയസുള്ള യുവതിയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു. ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്സാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ആത്മഹത്യയാണ് …
Read More »സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം…
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനമായത്. ഒരേ സമയം പരമാവധി 15 പേര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള അന്തിമതീരുമാനം മുഖ്യമന്ത്രിക്ക് യോഗം വിട്ടു. പൊതുവായുള്ള നിയന്ത്രണങ്ങള്‍ നിലവിലെ രീതിയില്‍ ഒരു ആഴ്ച്ച കൂടി തുടരാന്‍ തീരുമാനമായി. …
Read More »സംസ്ഥാനത്ത് 12,617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 141 മരണം; 11,730 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 12617 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,21,56,947 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് …
Read More »സ്ത്രീധന പീഡനങ്ങളുടെ നാടായി കേരളം; അഞ്ചു വര്‍ഷത്തിനിടെ 15,143 കേസുകൾ; 66 സ്ത്രീധന പീഡന മരണങ്ങള്‍; കഴിഞ്ഞ നാലു മാസത്തിനിടെ 1080 ഗാര്‍ഹിക പീഡനക്കേസുകള്‍…
അഞ്ചു വര്‍ഷത്തിനിടെ 66 പെണ്‍കുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരില്‍ പീഡനമേറ്റ് മരണപ്പെട്ടത്. നടന്‍ രാജന്‍ പി ദേവിന്റെ മകന്‍ പ്രതിയായ വെമ്ബായത്തെ സ്ത്രീ പീഡന മരണം ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നല്‍കിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാര്‍ത്ഥ കണക്ക് ഇതില്‍ക്കൂടും. 2016ലാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ല്‍ 12ഉം 18ല്‍ 17ഉം പേര്‍ …
Read More »ലൈവ് ഓഡിയോ റൂം ഫീച്ചര്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്…
ലൈവ് ഓഡിയോ റൂമുകളും പോഡ്‌കാസ്റ്റുകളും ഉള്‍പ്പെടുത്തി ഫെയ്സ്ബുക്ക് നവീകരിച്ചു. ക്ലബ് ഹൗസിന്‍റെയും സ്‌പോട്ടിഫൈയുടെയും സവിശേഷതകള്‍ ഇപ്പോള്‍ ഫെയ്സ്ബുക്കിലും ലഭ്യമാണ്. പൊതു ഗ്രൂപ്പുകളിലേക്ക് ശ്രോതാക്കളെ ചേര്‍ക്കാനും അവര്‍ക്ക് സംസാരിക്കാനും കഴിയും. ഗ്രൂപ്പുകളിലെ സംഭാഷണ സമയത്ത് മറ്റു ഉള്ളവരേയും ഗ്രൂപ്പിലേക്ക് ക്ഷണിക്കാം. ഒരു ഗ്രൂപ്പില്‍ 50 പേര്‍ക്കെ സംസാരിക്കാന്‍ കഴിയൂ. ശ്രോതാക്കളുടെ എണ്ണത്തിന് പരിധിയില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഗ്രൂപ്പിന്‍റെ എല്ലാ നിയന്ത്രണങ്ങളും ഗ്രൂപ്പ് അഡ്മിന്‍റെ കയ്യിലാണ്. പൊതു ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും ലൈവ് …
Read More »