Breaking News

Latest News

കോവിഡ് ഭീതിയില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും…

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നല്‍കും. പരീക്ഷ മാറ്റിവയ്ക്കണമെന്ന് അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Read More »

രാജ്യത്ത് അതിതീവ്ര വ്യാപനം; 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് മൂന്നരലക്ഷം പേര്‍ക്ക്, 2812 മരണം…

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുകളിലേക്ക് കുതിക്കുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 3,52,991 പേര്‍ക്കാണ്. 2,812 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരണപ്പെട്ടു. 2,19,272 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 1,73,13,163 പേര്‍ക്കാണ് കോവിഡ സ്ഥിരീകരിച്ചത്. ഇതില്‍ 1,43,104,382 പേര്‍ രോഗമുക്തി നേടി. ആകെ മരണം 1,95,123. നിലവില്‍ 28,13,658 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ 14,19,11,223 …

Read More »

കൊവിഡ് വ്യാപനം അതിതീവ്രം; സംസ്ഥാനത്ത് തീരുമാനം കടുപ്പിക്കുന്നു: തിങ്കളാഴ്ചത്തെ യോഗം നിര്‍ണായകം…

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിലെ സ്ഥിതി ഗൗരവതരമായി തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെതന്നെ വ്യക്തമാക്കി കഴിഞ്ഞതാണ്. തിങ്കളാഴ്ചയിലെ സര്‍വകക്ഷി യോഗം വളരെ നിര്‍ണായകമാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി എറണാകുളം മാറിക്കഴിഞ്ഞു. ഇവിടെ അതിതീവ്ര വ്യാപനമാണ്. രണ്ടാം സ്ഥാനം ഡല്‍ഹിയാണെങ്കിലും മൂന്നാം സ്ഥാനത്തേക്കെത്തുന്നത് കോഴിക്കോടാണ്. മറ്റു …

Read More »

രാ​ജ്യം അതീവ ​ഗുരുതരാവസ്ഥയിലേക്ക്; പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം 5,000 ക​ട​ക്കു​മെ​ന്ന് പ​ഠ​നം…

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 5,600 ആ​യി ഉ​യ​രു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ ഏ​ജ​ന്‍​സി​യു​ടെ പ​ഠ​നം. വാ​ഷിം​ഗ്ടണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ഹെ​ല്‍​ത്ത് മെ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഇ​വാ​ല്യു​വേ​ഷ​ന്‍ (​ഐ​എ​ച്ച്‌എം​ഇ) ന​ട​ത്തി​യ കോ​വി​ഡ് 19 പ്രൊ​ജ​ക്ഷ​ന്‍​സ് എ​ന്ന പ​ഠ​ന​ത്തി​ലാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ഏ​പ്രി​ല്‍ മു​ത​ല്‍ ഓ​ഗ​സ്റ്റ് വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ മാ​ത്രം മൂ​ന്നു​ല​ ക്ഷ​ത്തോ​ളം പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ടു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ത്യ ന​ട​ത്തു​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ യ​ജ്ഞ​ത്തി​ന് ര​ണ്ടാം​ത​രം​ഗ​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ …

Read More »

കൊല്ലത്ത് അമ്മയും കുഞ്ഞും മരിച്ച നിലയില്‍; രണ്ടരവയസുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍…

കൊല്ലത്ത് അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തിയഞ്ച് വയസുകാരിയായ സൂര്യ എന്ന യുവതിയെയും മകനായ രണ്ടരവയസുകാരനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതുവെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലം ഇടക്കുളങ്ങരയിലാണ് സംഭവം നടന്നത്. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് വൈപ്പിന്‍കര സ്വദേശിനിയും മകനുമാണ് മരിച്ചത്. കൊല്ലത്ത് കട നടത്തുകയാണ് ഭർത്താവ്. വൈകിട്ട് മൂന്നുവരെയും …

Read More »

ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം; 20 പേര്‍ മരിച്ചു…

കോവിഡിന്റെ രണ്ടാം തരംഗം ശക്തമാവുന്നതിനിടെ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ഡല്‍ഹിയില്‍ വീണ്ടും പ്രാണവായു കിട്ടാതെ ദുരന്തം. ഇന്നലെ രാത്രി ഓക്‌സിജന്റെ കുറവു മൂലം 20 രോഗികള്‍ മരിച്ചതായി ജയ്പുര്‍ ഗോള്‍ഡന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ ഉണ്ടായ ദുരന്തത്തിനു ശേഷം അധികൃതര്‍ ജാഗ്രത തുടരുന്നതിനിടെയാണ്, നടുക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപതു പേര്‍ മരിച്ചതായും ഇരുന്നൂറു പേരുടെ ജീവന്‍ അപകടത്തിലാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. അരമണിക്കൂര്‍ നേരത്തേക്കു …

Read More »

പതിനാറുകാരിയുടെ കട്ടിലിനടിയില്‍ ‘കാമുകന്‍’; കള്ളനെന്ന് കരുതി അമ്മ ചെയ്തത്…

മാതാവ് ജോലിക്കുപോയ സമയത്ത് 16കാരിയുടെ വീട്ടില്‍ കാമുകന്‍ എത്തി. പതിവിന് വിപരീതമായി അമ്മ ജോലിയും കഴിഞ്ഞ് നേരത്തെ വീട്ടിലെത്തി. ഇതോടെ കാമുകന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കോട്ടയം വൈക്കത്താണ് സംഭവം. അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അമ്മ ജോലിക്കു പോകുന്നതോടെയാണ് കാമുകന്‍റെ സന്ദര്‍ശനം. രാത്രിയോടെ അമ്മ മകളുടെ മുറിയില്‍ എത്തിയപ്പോള്‍ കട്ടിലിനടിയില്‍ ഞരക്കം. ഇതുകേട്ട് ടോര്‍ച്ച്‌ അടിച്ചുനോക്കിയപ്പോള്‍ ഒരു യുവാവ് കിടക്കുന്നു. കള്ളനാണെന്ന് കരുതിയ മാതാവ് അലറിവിളിച്ചു. അയല്‍വാസികള്‍ എത്തിയപ്പോഴാണ് …

Read More »

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണമെന്ന ഹര്‍ജി 27ന്…

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജി ഈ മാസം 27 ലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ 26 ന് കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഈ സാഹചര്യത്തില്‍ ഹര്‍ജി മാറ്റിവെക്കണമെന്നാണ് സംസ്ഥാനം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്നാണ് ഹൈക്കോടതി …

Read More »

എന്താണ് വാട്ട്‌സ്‌ആപ്പ് പിങ്ക്? വാട്ട്‌സ്‌ആപ്പ് പിങ്കിനെ കുറിച്ച്‌ അറിയേണ്ടത്; എങ്ങനെ ഇതില്‍ ഇരകളാകാതിരിക്കാം?…

വാട്ട്‌സ്‌ആപ്പ് പിങ്ക് അടിസ്ഥാനപരമായി മാല്‍വെയര്‍ അല്ലെങ്കില്‍ അതിന്റെ ടാര്‍ഗെറ്റ് സിസ്റ്റം ഹൈജാക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കമ്ബ്യൂട്ടര്‍ പ്രോഗ്രാം ആണ്. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന അപരനാമത്തില്‍ നിന്നാണ് വൈറസിന് അതിന്റെ പേര് ലഭിച്ചത്. വൈറസ് അടങ്ങിയ ശ്രദ്ധാപൂര്‍വ്വം ആവിഷ്‌കരിച്ച സന്ദേശം ഒരു ലിങ്ക് ക്ലിക്കുചെയ്യുമ്ബോള്‍ ഉപയോക്താവിന് അവരുടെ ഫോണില്‍ പിങ്ക്തീം വാട്ട്‌സ്‌ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വാഗ്ദാനം ചെയ്യുന്നു. പിങ്ക് നിറമുള്ള വാട്ട്‌സ്‌ആപ്പില്‍ നിന്നുള്ള ചാറ്റുകള്‍ കാണിക്കുന്ന ചിത്രങ്ങളും സന്ദേശത്തില്‍ അടങ്ങിയിരിക്കുന്നു. ഈ …

Read More »

രാജ്യത്ത് കോവിഡ് മരണങ്ങള്‍ കൂടുന്നു; മൃതദേഹങ്ങള്‍ നിറഞ്ഞ് ശ്മശാനങ്ങള്‍…

രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം കൂടിയതോടെ, ഇന്ത്യയിലെ പല സ്ഥലങ്ങളിലേയും ശ്മശാനങ്ങള്‍ക്ക് മുന്നില്‍ മൃതദേഹങ്ങളുടെ നീണ്ട നിരയാണ്. മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ ആരോഗ്യ മേഖലയെ താറുമാറാക്കിയിരിക്കുകയാണ്. 314,835 കോവിഡ് കേസുകളാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്. വ്യാഴാഴ്ച ഇന്ത്യയില്‍ 2,104 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ 568 മരണങ്ങളും ഡല്‍ഹിയില്‍ 249 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് …

Read More »