തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്തിൽ …
Read More »രക്ഷാപ്രവർത്തകന്റെ നഷ്ടപ്പെട്ട പേഴ്സ് തിരികെ നൽകി; മാതൃകയായി യുവാക്കൾ
വൈത്തിരി : വാഹനാപകടത്തിലെ രക്ഷാപ്രവർത്തനത്തിനിടെ നഷ്ടപ്പെട്ട ഡ്രൈവറുടെ പേഴ്സ് തിരികെ നൽകി മാതൃകയായി വിദ്യാർത്ഥികൾ. തളിമല സ്വദേശികളായ അക്ഷയ്, നീരജ് എന്നിവരാണ് വഴിയിൽ നിന്ന് ലഭിച്ച പേഴ്സ് പൊലീസിനെ ഏൽപ്പിച്ചത്. അടിവാരം സ്വദേശിയായ ചരക്കുലോറി ഡ്രൈവർ റിജോ അലക്സാണ്ടർ എന്ന വ്യക്തിക്കാണ് 25,000 രൂപ അടങ്ങിയ പേഴ്സ് നഷ്ടമായത്. ലക്കിടി ഉപവൻ റിസോർട്ടിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകനായി ചരക്കുലോറിയിൽ വന്ന റിജോ എത്തുകയായിരുന്നു. ഇതിനിടയിൽ പേഴ്സ് …
Read More »വൈദേകം വിവാദം; ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കെ സുധാകരന്‍
കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്‍റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ …
Read More »അല്ലു അര്‍ജുനും സന്ദീപ് റെഡ്ഡി വാങ്കയും ഒന്നിക്കുന്നു; പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ഉടൻ തുടങ്ങും
‘അർജുൻ റെഡ്ഡി’ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്കയുമായി കൈകോർക്കാനൊരുങ്ങി അല്ലു അർജുൻ. പ്രഭാസിന്‍റെ ‘സ്പിരിറ്റ്’, രൺബീർ കപൂറിന്‍റെ ‘അനിമൽ’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സന്ദീപ് റെഡ്ഡി ഇപ്പോൾ. ഈ പ്രോജക്ടുകൾ പൂർത്തിയാക്കിയ ശേഷം അല്ലു അർജുൻ ചിത്രത്തിന്‍റെ ജോലികൾ ആരംഭിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ ഉടൻ പ്രഖ്യാപിക്കും. സന്ദീപ് റെഡ്ഡി വാങ്കയുടെ ഭദ്രകാളി പിക്ചേഴ്സും ടി-സീരീസ് ഫിലിം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശിവ് ചാനന, ഭൂഷൺ കുമാർ, പ്രണയ് …
Read More »ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കും: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് ജില്ലകളിൽ പരിശോധന നടക്കുന്നത്. ഇതുകൂടാതെ സംസ്ഥാന ടാസ്ക് ഫോഴ്സും പരിശോധന നടത്തും. റോഡരികിലെ ചെറിയ കടകൾ മുതൽ എല്ലാ കടകളിലും പരിശോധന നടത്തും. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകളും തുടരും. ഫുഡ് സേഫ്റ്റി ലാബുകൾക്കൊപ്പം മൊബൈൽ ലാബ് സേവനങ്ങളും ലഭ്യമാക്കുമെന്നും …
Read More »‘അമ്മ’ പിന്തുണ പിൻവലിച്ചതില്‍ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല: രാജീവ് പിള്ള
സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ സ്ഥിരതയാർന്ന കളിക്കാരനാണ് രാജീവ് പിള്ള. സ്ട്രൈക്കേഴ്സിന്‍റെ ആദ്യ നാളുകൾ മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരം ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. എന്നാൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്ട്രൈക്കേഴ്സ് പരാജയപ്പെട്ടു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും സ്ട്രൈക്കേഴ്സിനുള്ള പിന്തുണ പിൻവലിച്ചതായി അറിയിച്ചു. മോഹൻലാലും പിൻമാറി. എന്നാൽ അമ്മ പിന്തുണ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേരള സ്ട്രൈക്കേഴ്സിന്‍റെ പ്രമുഖ കളിക്കാരൻ കൂടിയായ രാജീവ് പിള്ള …
Read More »സഭയിൽ പറഞ്ഞതെല്ലാം ബോധ്യമുള്ള കാര്യങ്ങൾ: മാത്യു കുഴൽനാടൻ എം.എൽ.എ
കോട്ടയം: സഭയിൽ പറഞ്ഞതെല്ലാം നല്ല ബോധ്യമുള്ള കാര്യങ്ങളാണെന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും മാത്യു കുഴൽനാടൻ എം.എൽ.എ. പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്ത സംഭവം പരിശോധിക്കും. പ്രസംഗത്തിന്‍റെ അച്ചടിച്ച പകർപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കുഴൽനാടൻ വ്യക്തമാക്കി. കാര്യങ്ങൾ വസ്തുതാപരമായി ചൂണ്ടിക്കാണിക്കാനാണ് ഇ.ഡിയുടെ റിമാൻഡ് റിപ്പോർട്ട് സഭയിൽ പരാമർശിച്ചത്. റിമാൻഡ് റിപ്പോർട്ടിലെ ഭാഗം സഭയുടെ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് അന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ …
Read More »ബെല്‍സ് പാള്‍സി; നടനും അവതാരകനുമായ മിഥുന്‍ രമേശ് ആശുപത്രിയില്‍
നടനും അവതാരകനുമായ മിഥുൻ രമേശ് ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടി. മുഖം താൽക്കാലികമായി ഒരു വശത്തേക്ക് കോടുന്ന രോഗമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സ തേടിയതായി മിഥുൻ രമേശ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അങ്ങനെ വിജയകരമായി ആശുപത്രിയിൽ പോയി. നേരിയ തോതിൽ ബെല്‍സ് പാള്‍സി എന്ന രോഗം ഉണ്ട്. ജസ്റ്റിൻ ബീബറിനൊക്കെ വന്ന രോഗമാണ്. ഇപ്പോൾ ചിരിക്കുമ്പോൾ ജനകരാജിനെപ്പോലെയാണ്. മുഖത്തിന്‍റെ ഒരു വശം ചലിപ്പിക്കാൻ പ്രയാസമാണ്. അതാണ് …
Read More »നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരം കീ ആൽവസ്
സാവോ പോളോ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനെതിരെ ലൈംഗികാരോപണവുമായി മുൻ വോളിബോൾ താരവും നിലവിൽ അഡൽട്ട്സ് ഒൺലി പ്ലാറ്റ്ഫോമായ ‘ഒൺലിഫാൻസി’ലെ മോഡലുമായ കീ ആൽവസ്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കളിക്കാരൻ കൂടിയായ നെയ്മർ തന്നോടും സഹോദരിയോടുമൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി കീ ആൽവസ് പറഞ്ഞു. എന്നാൽ നെയ്മറിന്‍റെ അഭ്യർത്ഥന നിരസിച്ചതായും അവർ വ്യക്തമാക്കി. ബിഗ് ബ്രദർ എന്ന റിയാലിറ്റി ഷോയിൽ കീ ആൽവസ് നടത്തിയ വെളിപ്പെടുത്തൽ സ്പാനിഷ് …
Read More »പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ കേരളം പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി.ജെ.പി സർക്കാർ രൂപീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അതിന് ആരാണ് ഉത്തരവാദികളെന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് അറിയാം. സംഘപരിവാറിൽ നിന്ന് കടുത്ത പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കാൻ കഴിയില്ല. താൽക്കാലിക നേട്ടങ്ങൾക്കായി ആരെങ്കിലും നടത്തുന്ന നീക്കങ്ങൾ …
Read More »