Breaking News

Latest News

കൊറോണ വൈറസ്: കാസര്‍കോട്​ രണ്ട്​ എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍..!

കാസര്‍കോട്​ കോവിഡ്​ ബാധ പുതുതായി സ്​ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട്​​ എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ്​ സ്വയം നിരീക്ഷണത്തില്‍ പോയത്​. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പ​​ങ്കെടുത്തിരുന്നു. കമറുദ്ദീന്‍ എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്​തിരുന്നു. രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്​ട്രയിലും കേരളത്തിലുമാണ്​ കൂടുതല്‍ പേര്‍ക്ക്​ രോഗബാധ സ്​ഥിരീകരിച്ചത്​.

Read More »

നാല് മുട്ടയുടെ വിലകൊടുത്താല്‍ ഒരു കോഴിയെ കിട്ടും: കേരളത്തില്‍ ചിക്കന്‍റെ വില കുത്തനെ ഇടിഞ്ഞു…

കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനികൂടി വന്നതോടെ കോഴിയിറച്ചി വാങ്ങാന്‍ ആളില്ലാതായതാണ് വില കുത്തനേ ഇടിയാന്‍ കാരണം. രോഗഭീതിക്കൊപ്പം കടുത്തചൂടും ജലക്ഷാമവുംകൂടി വന്നതോടെ തകര്‍ന്നടിയുകയാണ് ഇറച്ചിക്കോഴി വിപണി. ഇന്നലെ തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഒരു കിലോഗ്രാം ഇറച്ചിക്കോഴി വിറ്റത് 19 രൂപയ്ക്ക്. തമിഴ്നാട്ടിലും കര്‍ണാടകയിലും ഫാമുകള്‍ പൂട്ടിയും മുട്ട പൊട്ടിച്ചുകളഞ്ഞും നടത്തിപ്പുകാര്‍ മറ്റ് തൊഴില്‍ തേടുന്ന സ്ഥിതിയായിരിക്കുകയാണ്. കൊറോണ ഭീതിയില്‍ മഹാരാഷ്ട്രയില്‍ നിന്ന് കോഴിയിറച്ചിയും ഉത്പന്നങ്ങളും കയറ്റി അയയ്ക്കാതായി. കോഴിത്തീറ്റയുടെ വിലയും പരിപാലനഭാരവും …

Read More »

കൊറോണ വൈറസ്; മനുഷ്യര്‍ക്കു മാത്രമല്ല നായകള്‍ക്കും കോവിഡ് വരാം, ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം വരാന്‍ സാദ്ധ്യത കൂടുതലാണ്..

ലോകമൊട്ടാകെ ഭീതിയിലാഴ്ത്തിയാണ് കൊറോണ വൈറസ് വ്യാപിക്കുന്നത്. ചെെനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട രോഗം ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ മനിഷ്യനില്‍ മാത്രമായിരുന്നു കൊറോണ വെെറസ് സ്ഥിരീകരിച്ചിരുന്നത്. ഇപ്പോഴിതാ വളര്‍ത്തുഗങ്ങള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഹോങ്ക്കോംഗിലാണ് വളര്‍ത്തുനായയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. പോക്ക് ഫു ലാം പ്രദേശത്തെ നായയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ പ്രദേശത്തു നിന്നുതന്നെ മറ്റൊരു വര്‍ഗത്തില്‍പ്പെട്ട നായയയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തുവരുന്ന വിവരം. നായയ്ക്ക് കൊറോണ രോഗം ബാധിച്ചിട്ടുണ്ടോ …

Read More »

നിര്‍ഭയ കേസ്: മുകേഷ് സിംഗിന്റെ ഹര്‍ജി തള്ളി, അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി പരിഗണിക്കുന്നു

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ വിധി പു:നപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. മുകേഷ് സിംഗിന്റെ അമ്മയുടെ ഹര്‍ജി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് ഠാക്കൂറിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണ്. നാളെയാണ് പ്രതികളായ മുകേഷ് സിംഗ്,​ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ വധശിക്ഷ നടപ്പാക്കേണ്ടത്. നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് …

Read More »

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു..

കൊട്ടാരക്കരയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. പത്തനംതിട്ട കുമ്ബഴ സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്. കൊല്ലം കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ …

Read More »

താമസ വിസയുള്ള വിദേശികള്‍ക്കും യു.എ.ഇയില്‍ ഇനി പ്രവേശിക്കാനാവില്ല…

യു.എ.ഇ താമസവിസയുള്ള വിദേശികള്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരുന്നതാണ്. അവധിക്ക്​ നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ യു.എ.ഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ശേഷം യു.എ.ഇ യില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്‍റെ …

Read More »

ലോകം മുഴുവന്‍ ​കൊറോണ ഭീതിയില്‍; വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌ത വുഹാനിലെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്…

ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. ചൈനയില്‍ മാത്രം മൂവാരത്തിലധികം ആളുകള്‍ രോഗം ബാധിച്ച്‌ മരിച്ചു. എണ്‍പതിനായിരത്തിലധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചു. കൂടാതെ ചൈനയില്‍ നിന്ന് നൂറ്റമ്പതോളം രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുകയും ചെയ്തു. ഫലപ്രദമായ വാ‌ക്സിന്‍ കണ്ടെത്താത്തതിനാല്‍ ഇപ്പോഴും രാജ്യങ്ങള്‍തോറും രോഗം പടന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ സാഹചര്യത്തില്‍ വുഹാനിലെ ഇപ്പോഴത്തെ അവസ്ഥയാണ് ലോക രാജ്യങ്ങള്‍ ആശ്ചര്യത്തോടെ നോക്കുന്നത്. വുഹാനില്‍ മരണങ്ങള്‍ കുറഞ്ഞിരിക്കുന്നു. പുതുതായി …

Read More »

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരം; വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍….

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍. മാര്‍ച്ച്‌ 20- വെള്ളിയാഴ്ച രാവിലെ 5.30മണിയോടെയാണ് പ്രതികളെ തൂക്കിലേറ്റുന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം. കഴുമരവും സംവിധാനങ്ങളും …

Read More »

കോവിഡ് 19; സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി..!

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വൈദ്യുതി മുടക്കം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരെ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം കൊണ്ടുവരാന്‍ കാരണം. ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഇല്ലാതിരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. ഗവണ്‍മെന്റ് അത് കൃത്യമായി പാലിക്കാനാണ് തീരുമാനം. മുടക്കം കൂടാതെ വീടുകളിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യകതമാക്കി.  എന്നാല്‍, കോവിഡ് നിരീക്ഷണത്തിലോ ചികിത്സയിലോ കഴിയുന്നവര്‍ ബില്‍ അടയ്ക്കാന്‍ വൈകിയാല്‍ …

Read More »

കോവിഡ് 19; സൗദിയില്‍ ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം..

ലോകമെമ്പാടും കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ മക്കയിലും മദീനയിലും ഒഴികെ സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളിലും വെച്ചുള്ള ജമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിത സഭ തീരുമാനിച്ചു. രാജ്യവാസികള്‍ സ്വന്തം താമസസ്ഥലങ്ങളില്‍ നമസ്​കാരം നിര്‍വഹിക്കാനും പണ്ഡിത സഭ നിര്‍ദേശം നല്‍കി. മക്കയിലെയും മദീനയിലെയും ഹറമുകളില്‍ മാത്രം ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങള്‍ നടക്കും.

Read More »