പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുന്നു എന്ന് അറിയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ചര്‍ച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നിര്‍ത്താന്‍ മോദി ആലോചിക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ത്ത ചര്‍ച്ചയായി മാറിയിരുന്നു. ഇതിനു പിന്നാലെ പലരും കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ മറ്റൊരു ട്വീറ്റ് പുറത്തു വന്നിരിക്കുകയാണ്. ഈ …
Read More »സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വര്‍ധനവ് ; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന്പവന് കൂടിയത് 120 രൂപയാണ്. ഇതോടെ പവന് 31,240 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3,905 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനവുണ്ടാകുന്നത്.
Read More »ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ നിരീക്ഷണത്തില്‍..
ഹൈദരാബാദില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ സഞ്ചരിച്ച 27 പേര്‍ കര്‍ശന നിരീക്ഷണത്തില്‍. ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗം ഹൈദരാബാദില്‍ എത്തിയ വ്യക്തിയിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച വ്യക്തി സഞ്ചരിച്ച വിയന്ന-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും നീരീക്ഷണത്തിലാണ്.
Read More »അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് ; ഷെയ്ന്‍ വിഷയം ചര്‍ച്ചയാകും…
താരസംഘടന ‘അമ്മ’യുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍. ഷെയ്ന്‍ നിഗവും പ്രൊഡ്യൂസര്‍ അസോസിയേഷനും തമ്മിലുളള വിഷയമായിരിക്കും യോഗത്തില്‍ പ്രധാന ചര്‍ച്ച. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് സൂചന. യോഗത്തിന് പിന്നാലെ നിര്‍മ്മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നം എത്രയും പെട്ടെന്ന് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങളാണ് താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാവുക. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാട് യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഫല …
Read More »അരുണ്‍ വിജയ് ചിത്രം സിനത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി; ചിത്രം ഉടന്‍ എത്തും…
അരുണ്‍ വിജയിയെ നായകനാക്കി ജിഎന്‍ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സിനം’. ജി വി പ്രകാശിന്റെ കുപ്പത്തു രാജ, വൈഭവിന്റെ സിക്സര്‍ എന്നീ ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച പാലക് ലാല്‍വാണി ആണ് ചിത്രത്തില്‍ നായികയായ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രം അരുണ്‍ വിജയുടെ മുപ്പതാമത്തെ ചിത്രമാണ്. ദേശീയ അവാര്‍ഡുകള്‍ നേടി ‘ഹരിദാസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ആണ് ജിഎന്‍ആര്‍ കുമാരവേലന്‍. …
Read More »ഇതു ഡല്‍ഹിയല്ല, ബംഗാളാണ്… ‘ഗോലി മാരോ’ ഇവിടെ വേണ്ട: മമതയുടെ മുന്നറിയിപ്പ്..!!
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയുടെ തെരുവില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും ഡല്‍ഹിയല്ല ഇതു ബംഗാളാണെന്നും മമത മുന്നറിയിപ്പു നല്കി. ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ല. നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും മമത പറഞ്ഞു. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു. ഡല്‍ഹി …
Read More »തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് നീക്കി; ആഴ്ചയില്‍ രണ്ടുദിവസം ഈ ജില്ലകളില്‍ മാത്രം എഴുന്നളളിക്കാം…
ഉത്സവങ്ങളില്‍ എഴുന്നളളിക്കുന്നതിനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. കടുത്ത നിയന്ത്രണങ്ങളോടെ ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് രാമചന്ദ്രനെ എഴുന്നളളിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ നാട്ടാന നിരീക്ഷണ കമ്മിറ്റി അനുമതി നല്‍കിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതല്‍ പാലിച്ച് ആനയെ എഴുന്നളളിക്കാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കര്‍ശന വ്യവസ്ഥകളോടെ ആഴ്ചയില്‍ രണ്ട് ദിവസം എഴുന്നള്ളിക്കാം. നാട്ടാന നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത്. മുഴുവന്‍ സമയം എലിഫെന്റ് സ്‌ക്വാഡും …
Read More »ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയശേഷം 12വയസുകാരിയെ 7 പേര്‍ ചേര്ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി ; പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ കൊന്നു മരത്തില്‍ കെട്ടിത്തൂക്കി..
പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഏഴു കൗമാര സുഹൃത്തുക്കള്‍ ചേര്ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയതായ് റിപ്പോര്‍ട്ട്. ആസാമിലെ വടക്കന്‍ ജില്ലയായ ബിശ്വനാഥില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് 12 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം തൊട്ടടുത്ത വനമേഖലയില്‍നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഒപ്പം കൂട്ടിയശേഷം പ്രതികള്‍ ഏഴു പേരും ചേര്ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. …
Read More »കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 3,000 കടന്നു, വൈറസ് ബാധിച്ചവര്‍ 80,000…
ചൈനയില്‍ കൊറോണ വൈറസ് ബാധയെതുടര്‍ന്ന് ഇന്നലെ മാത്രം മരണപ്പെട്ടത് 42 പേര്‍. ഇതോടെ കൊറോണ ബാധിച്ച് ചൈനയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,912 കടന്നു. ഇറാനില്‍ 42 പേരും ജപ്പാനില്‍ 4 പേരും ഇന്നലെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ വൈറസ് ബാധിച്ച് മരിച്ച ആകെ ആള്‍ക്കാരുടെ എണ്ണം 3,000 കടന്നു. യു എസില്‍ രണ്ട് പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്ത് ഒട്ടാകെ കൊറോണ വൈറസ് …
Read More »യാത്രക്കാരുടെ സുരക്ഷക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് ആരംഭിച്ച റെയില്‍വേ ആപ്പില്‍ പാകിസ്ഥാനി ട്രെയിനിന്റെ ഫൊട്ടോ; വിവാദമായതോടെ ഒടുവില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം ഇങ്ങനെ…
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഗുജറാത്ത് റെയില്‍വേ പൊലീസ് പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍ ” എന്ന മൊബൈല്‍ അപ്ലിക്കേഷനില്‍ ഉപയോഗിച്ചത് പാക്കിസ്ഥാനി ട്രെയ്‌നിന്റെ ഫോട്ടോ. ഇന്ത്യന്‍ ട്രെയിനിന്റെ ചിത്രത്തിന് പകരമാണ് പാകിസ്ഥാന്‍ ട്രെയിനിന്റെ ചിത്രം ആപ്ലിക്കേഷനില്‍ ഉപയോഗിച്ചത്. ശനിയാഴ്ച്ച പുറത്തിറക്കിയ ‘സുരക്ഷിത് സഫര്‍’ എന്ന മൊബൈല്‍ ആപ്പിലാണ് പാകിസ്താനി ട്രെയിനിന്റെ ഫോട്ടോഉപയോഗിച്ചത്. പച്ച നിറത്തിലുള്ള ട്രെയിന്‍ എഞ്ചിന്റെ ഫോട്ടോയാണ് ആപ്ലിക്കേഷന്റെ ഡാഷ്ബോര്‍ഡില്‍ ഉപയോഗിച്ചത്. ഫോട്ടോ പാകിസ്താനി ട്രെയിനിന്റെ എഞ്ചിനാണ് എന്ന് തിരിച്ചറിഞ്ഞ ചിലര്‍ …
Read More »