Breaking News

Latest News

കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു; ബസിനുള്ളില്‍ കിടന്ന തൊഴിലാളി വെന്തു മരിച്ചു

തൊടുപുഴ കുമളിയില്‍ പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച്‌ ബസിലെ ക്ലീനര്‍ വെന്തു മരിച്ചു. ബസ് പൂര്‍ണമായും കത്തി നശിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന്‍ ബസിനുള്ളില്‍ ഉണ്ടെന്ന് അറിയാതെ പോകുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. …

Read More »

ഇന്ത്യയ്ക്ക് വീണ്ടും കനത്ത തോല്‍വി,​ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡ്‌ തൂത്തുവാരി…

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ടെസ്റ്റ് പരമ്പര ഇതോടെ ന്യൂസിലാന്‍ഡ് തൂത്തുവാരി. നേരത്തെ ഏകദിന പരമ്പരയില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ അടിയറവ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ടെസ്റ്റിലും ഇന്ത്യ പരാജയത്തിന്റെ കൈപ്പ് അറിയുന്നത്. രണ്ടാം ടെസ്റ്റില്‍ 132 റണ്‍സായിരുന്നു ഇന്ത്യ ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച വിജയ ലക്ഷ്യം. ടെസ്റ്റ് മത്സരം തീരാന്‍ രണ്ട് ദിവസം ഇനിയും ബാക്കിനില്‍ക്കെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ കിവീസ് പരാജയപ്പെടുത്തിയത്. ആദ്യ വിക്കറ്റില്‍ ബ്ലണ്ടലും ലാതമും നേടിയ …

Read More »

എല്‍ ക്ലാസികോ; ബാഴ്സലോണയ്ക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം…

ലാലീഗയില്‍ ബാഴ്സലോണയെ തോല്‍പ്പിച്ച്‌ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 71ാം മിനിറ്റിലാണ് റയല്‍ ആദ്യഗോള്‍ നേടിയത്. എല്‍ ക്ലാസികോ പോരാട്ടത്തിലൂടെ റയല്‍ മഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് സ്വന്തമാക്കിയത് ചരിത്ര നേട്ടമാണ്. ആദ്യ ഗോള്‍ നേടിയതിന് പിന്നാലെ 21-ാം നൂറ്റാണ്ടില്‍ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന …

Read More »

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; ഈ മാസം 31 വരെ നിങ്ങള്‍ക്ക് സമയം; ഇല്ലെങ്കില്‍ 10,000 രൂപ പിഴ..?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, മാര്‍ച്ച്‌ 31നകം പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 10,000 രൂപയാണ് പിഴത്തുകയായ് ഈടാക്കുക. പ്രവര്‍ത്തന യോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. ആദായ നികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്. തത്വത്തില്‍ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും പാന്‍ ഉടമ പിഴയടയ്ക്കാന്‍ നിര്‍ബന്ധിതനാകും. ബാങ്ക് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. …

Read More »

യോഗി സര്‍ക്കാരിനെ മാതൃകയാക്കി കെജ്‌രിവാള്‍ സര്‍ക്കാരും; ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കുന്നത് ഇവരില്‍ നിന്നും….

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാരിനെ മാതൃകയാക്കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരും. ഡല്‍ഹി കലാപത്തില്‍ ഉണ്ടായ നഷ്ടപരിഹാരം കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കാന്‍ കെജ്‌രിവാള്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ നീണ്ട കലാപത്തില്‍ നൂറു കോടിയുടെ മുകളില്‍ നഷ്ടമുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ നടന്ന കലാപങ്ങളില്‍ നശിപ്പിക്കപ്പെട്ട പൊതുമുതല്‍, സ്വകാര്യ വസ്തുവകകള്‍ എന്നിവയുടെ നഷ്ടപരിഹാരം പ്രതിഷേധക്കാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് …

Read More »

കൊറോണ വൈറസ്; ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു..!

ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ഫെബ്രുവരിയില്‍ എത്തിയ മുഴുവന്‍ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകള്‍ പൊതു സ്ഥലങ്ങളില്‍ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

Read More »

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം ; നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കുട്ടിയെ മുത്തച്ഛന്‍…

ആറു വയസുകാരി ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. കുട്ടി ആറ്റിന്‍കരയില്‍ പോയിട്ടില്ലെന്ന് മുത്തച്ഛന്‍ മോഹനന്‍പിള്ളയും പറയുന്നു. കുട്ടിക്ക് പരിചയമില്ലാത്ത വഴിയാണ് അവിടം. കുട്ടി ഒരിക്കലും വീടുവിട്ടുപോകില്ല. അടുത്ത വീട്ടില്‍ പോലും പോകാത്ത കുഞ്ഞാണ്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും മുത്തച്ഛന്‍ പറഞ്ഞു. ഈ 15 മിനുട്ടിനകം കുട്ടി ഓടിയാല്‍പ്പോലും അവിടെവരെ ചെല്ലില്ല. കുട്ടിയെയും കൊണ്ട് അടുത്തദിവസങ്ങളില്‍ ഒന്നുംതന്നെ അമ്പലത്തില്‍ പോയിരുന്നില്ല. അമ്പലത്തില്‍ പോയതു തന്നെ കുട്ടി വളരെ ചെറുതായിരുന്നപ്പോഴാണ്. ഈ പുഴയിലൂടെയുള്ള …

Read More »

ഷെയ്ന്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക്,; ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ഉടനെ: നിലപാടില്‍നിന്ന് പിന്മാറാതെ നിര്‍മാതാക്കള്‍…

മലയാള സിനിമ താരസംഘടന ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗം ചൊവ്വാഴ്ച. ഷെയ്ന്‍ നിഗത്തെ യോഗത്തിലേക്ക് വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നടക്കുന്ന യോഗത്തിന് പിന്നാലെ നിര്‍മാതാക്കളുടെ സംഘടനയുമായി ‘അമ്മ’ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. പ്രതിഫല തര്‍ക്കം മൂലം വെയില്‍ സിനിമയുടെ ചിത്രീകരണം മുടങ്ങിയതില്‍ ക്ഷമ ചോദിച്ച്‌ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചിരുന്നു. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ബാക്കിയുള്ള …

Read More »

ഇന്ത്യ – ന്യൂസിലന്‍ഡ്‌ രണ്ടാം ടെസ്റ്റ്‌; ജാമിസണ് അഞ്ചു വിക്കറ്റ്; ഇന്ത്യ ഓള്‍ഔട്ട്‌..!!

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട്‌. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 242 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ അഞ്ചു വിക്കറ്റ് പ്രകടനം പുറത്തെടുത്ത കിവീസ് പേസര്‍ കെയ്ല്‍ ജാമിസണാണ് ഇന്ത്യയെ തകര്‍ത്തത്. അര്‍ധ സെഞ്ചുറി നേടിയ പൃഥ്വി ഷാ (54), ചേതേശ്വര്‍ പൂജാര (54), ഹനുമ വിഹാരി (55) എന്നിവര്‍ക്ക് മാത്രമാണ് കിവീസ് ബൗളിങ്ങിനു മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. ഒരു …

Read More »

പോലീസിലെ അഴിമതി; ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും..!

പോലീസിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഈ ആഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ , ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ വെച്ച ഗ്യാലക്സോണ്‍ എന്ന കമ്ബനി ബിനാമികളുടേതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. …

Read More »