ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം. വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയത്തോടെ തിരിച്ചുവരാനാകും ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. കഴിഞ്ഞ മത്സരത്തില്‍ ജംഷഡ്പൂരിനെതിരെ തോല്‍വി വഴങ്ങിയത് ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് തിരിച്ചടിയായിരുന്നു. നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം. അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ …
Read More »സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നു: ഇന്ന് 11,136 പേര്‍ക്ക് രോഗം; 32,004 പേര്‍ക്ക് രോഗമുക്തി, ടി.പി.ആര്‍ 18.43
കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,414 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,05,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,98,745 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6795 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 987 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18.43 ആണ് ടി.പി.ആര്‍. നിലവില്‍ 1,60,330 കോവിഡ് കേസുകളില്‍, 4.1 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. എറണാകുളം 1509 തിരുവനന്തപുരം 1477 …
Read More »കുട്ടികള്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം, രണ്ടുപേര്‍ക്കെതിരെ കേസ്
ആലുവയില്‍ മുട്ടത്ത് ദേശീയ പാതയ്‌ക്ക് സമീപം കുട്ടികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സ്ഥലത്ത് ചായകുടിയ്‌ക്കുകയായിരുന്ന കളമശേരി ഗുഡ്‌ഷെഡിലെ തൊഴിലാളി ഇടത്തല കുഴിവേലിപ്പടി സ്വദേശി ബക്കര്‍(62) അപകടത്തില്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥി, കാര്‍ ഉടമ അബ്‌ദുള്‍ ഹക്കീം എന്നിവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തു. കാറിലുണ്ടായിരുന്ന അഞ്ച് കുട്ടികളെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഇവരുടെ രക്ഷകര്‍ത്താക്കളെ സ്‌റ്റേഷനിലേക്ക് വരുത്തിയിട്ടുണ്ട്. കുട്ടികള്‍ …
Read More »ഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിയ്ക്ക്
ഫിഫ ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ഇംഗ്ലീഷ് വമ്ബന്മാരായ ചെല്‍സി. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് പാല്‍മിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. 55-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കു, അധികസമയത്ത് ഹവെര്‍ട്സ് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. പെനാല്‍റ്റിയിലേക്ക് നീങ്ങാന്‍ മൂന്നുമിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു ഹവെര്‍ട്സ് ചെല്‍സിയുടെ വിജയഗോള്‍ നേടിയത്. 64-ാം മിനിറ്റില്‍ റാഫേല്‍ വെയ്ഗയാണ് പാല്‍മിറാസിന്‍റെ ഗോള്‍ നേടിയത്. നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടിയപ്പോഴാണ് മത്സരം അധികസമയത്തിലേക്ക് നീണ്ടത്. അതേസമയം …
Read More »‘ജോലി ഒഴിവ്: ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ – റിയല്‍ എസ്റ്റേറ്റ് കമ്ബനിയുടെ പരസ്യം വിവാദമായി
ജാതീയ വിവേചനം പ്രകടിപ്പിച്ച് തൊഴില്‍ പരസ്യം നല്‍കിയ റിയല്‍ എസ്റ്റേറ്റ് കമ്ബനിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍. ‘ബ്രാഹ്മണര്‍ക്ക് മുന്‍ഗണന’ എന്ന വാചകത്തോടെ പരസ്യം നല്‍കിയ ആരാധന ബില്‍ഡേഴ്‌സ് എന്ന കമ്ബനിയോട് മഹാരാഷ്ട്ര ഭവന നിര്‍മാണ മന്ത്രി ജിതേന്ദ്ര ഔഹാദ് വിശദീകരണം ആവശ്യപ്പെട്ടു. കമ്ബനിയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് തസ്തികയിലേക്കുള്ള പരസ്യത്തിന്റെ വിവാദ പോസ്റ്ററും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. ‘ഇത് ജാതി വേര്‍തിരിവല്ലേ അടയാളപ്പെടുത്തുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. ജാതീയ …
Read More »നല്ല മുസ്ലീമാണെന്ന് തെളിയിക്കാന്‍ ഹിജാബ് ധരിക്കേണ്ട, ഹിജാബ് ധരിക്കാത്തതില്‍ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് കാശ്മീര്‍ പെണ്‍കുട്ടി
12ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഒന്നാമതെത്തിയ ശ്രീനഗര്‍ സ്വദേശിനിക്കെതിരെ സൈബറാക്രമണം. ഹിജാബ്’ ധരിക്കാത്തതിന്റെ പേരിലാണ് ശ്രീനഗര്‍ സ്വദേശിയായ അറൂസ പര്‍വൈസ് വിമര്‍ശിക്കപ്പെടുന്നത്. ജമ്മു കാശ്മീരിലെ ശ്രീനഗറിലെ എല്ലാഹിബാഗ് സ്വദേശിയായ അറൂസ പര്‍വൈസ് സയന്‍സ് സ്ട്രീമില്‍ 500ല്‍ 499 മാര്‍ക്ക് (99.80 ശതമാനം) നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. എന്നാല്‍ വിജയത്തിലും ഹിജാബ് ധരിക്കാത്തത് കണ്ട് പെണ്‍കുട്ടിയെ വിമര്‍ശിക്കാനാണ് നിരവധി പേര്‍ തുനിഞ്ഞത്. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് പെണ്‍കുട്ടി. നല്ല …
Read More »കൂമ്ബാച്ചിമലയില്‍ അപകടം ഇതാദ്യമല്ല, മരിച്ചതില്‍ 2 വിദ്യാര്‍ഥികളും
വര്‍ഷങ്ങളായി സാഹസിക മലകയറ്റത്തിന് പലരും തിരഞ്ഞെടുക്കുന്ന ചെറാട് കുമ്ബാച്ചിമലയില്‍ അപകടം ഇതാദ്യമല്ല. മുന്‍പ് ട്രെക്കിങ്ങിനു പോയ രണ്ടു വിദ്യാര്‍ഥികള്‍ ഇവിടെ മലയില്‍ നിന്ന് വീണു മരിച്ചിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് അകത്തേത്തറ എന്‍എസ്‌എസ് എന്‍ജിനീയറിങ് കോളജില്‍ നിന്നു ട്രെക്കിങ്ങിനുപോയ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയില്‍ നിന്നു വഴുതിവീണു മരിച്ചതായി കോളജ് മുന്‍ അധ്യാപകനും എന്‍ജിനീയറിങ് വിദഗ്ധനുമായ പ്രഫ. ശ്രീമഹാദേവന്‍പിളള ഓര്‍മിക്കുന്നു. ഇതില്‍ രണ്ടാമത്തെ വിദ്യാര്‍ഥി വീഴ്ചയ്ക്കിടെ മരത്തില്‍ തങ്ങിയാണ് രക്ഷപ്പെട്ടത്. പിന്നീട് …
Read More »പൊലീസ് ഉദ്യോഗസ്ഥന്റെ ആ ബുദ്ധിയില്‍ ചുരുളഴിഞ്ഞത് ഒരു കൊലപാതകം; വഴിത്തിരിവായത് ബൈകിന്റെ ട്രാഫിക് നിയമലംഘന ചലാന്‍; അപൂര്‍വ കുറ്റാന്വേഷണ മികവിന് സാമൂഹിക മാധ്യമങ്ങളില്‍ കയ്യടി
45 കാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലേക്കെത്താന്‍ പൊലീസിന് തുമ്ബായത് ട്രാഫിക് ചലാന്‍. പൂനെ ചക്കനിലെ ആലന്തി ഘട്ടില്‍ പാതയോരത്ത് 2021 നവംബര്‍ 30 നാണ് മൃതദേഹം കണ്ടെത്തിയത്. പൂനെയിലെ ഹവേലി പ്രദേശത്ത് ഇന്ദ്രായണി നഗര്‍, ദേഹു ഫാട്ട – മോഷി റോഡില്‍ താമസക്കാരനും വാഷിം ജില്ല സ്വദേശിയുമായ രാധേഷ്യം സുഭാഷ് രതി (45) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പൂനെ ജില്ലയിലെ പൃഥ്വിരാജ് നംദാസ് (19), തേജസ് …
Read More »യുവതിയെ കൊലപ്പെടുത്തിയ ശേഷം പ്രതി മുഖത്ത് രക്തം തേച്ചു, കൊലയാളി പശ്ചിമ ബംഗാള്‍ സ്വദേശിനി; കുതിരവട്ടത്തെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകം. ജിയറാം ജിലോട്ട് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൂക്കും വായും പൊത്തിപ്പിടിച്ചതോ, അല്ലെങ്കില്‍ കഴുത്ത് ഞെരിച്ചതോ രണ്ടുംകൂടിയോ ആകാം മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സെല്ലില്‍ രണ്ട് അന്തേവാസികള്‍ തമ്മിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പശ്ചിമബംഗാള്‍ സ്വദേശിയായ തസ്മി ബീബി (32)യാണ് കൊല നടത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷമായിരിക്കും അറസ്റ്റ്. മൂന്നു യുവതികളായിരുന്നു ഒരു സെല്ലില്‍ കഴിഞ്ഞത്. …
Read More »രണ്ടു വാക്ക് വിട്ടെങ്ങാനും പോയിരുന്നെങ്കില്‍ ചാനല്‍ ഓഫീസ് ചരിത്രമായേനെ: വിമര്‍ശനം
അക്ഷരതെറ്റുകള്‍ ഇപ്പോള്‍ ചാനലുകളില്‍ വര്‍ദ്ധിച്ചുവരുകയാണ്. വാര്‍ത്താ ചാനലുകളിലാണ് അധികവും തെറ്റുകള്‍ കടന്നുവരുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മാതൃഭൂമിയ്ക്ക് പറ്റിയ ഒരു അബദ്ധമാണ്. വ്യാപാരി വ്യവസായി സമിതി നേതാവ് ടി നസറുദ്ദീന്റെ മരണത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തിയ വാര്‍ത്ത നല്‍കിയ സ്ക്രോളില്‍ ടി നസറുദ്ദീന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തരിച്ചു എന്നാണ് വന്നത്. ചാനലിന്റെ വാര്‍ത്ത സ്ക്രോള്‍ വലിയ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. …
Read More »