Breaking News

Slider

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍കാര്‍ഡിലെ പേരുവെട്ടും; കര്‍ശന നിര്‍ദ്ദേശം…

ആധാറുമായി ബന്ധിപ്പിക്കാത്ത റേഷന്‍ കാര്‍ഡിലുള്ളവരുടെ പേരുകള്‍ കാര്‍ഡില്‍നിന്നു നീക്കാന്‍ കര്‍ശന നിര്‍ദ്ദേശം. ഫെബ്രുവരി 15ന് മുന്‍പായി ഇതു പൂര്‍ത്തിയാക്കാത്ത മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കെതിരെയാകും നടപടി. 25,000 ലേറെ മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ ഇപ്പോഴും ആധാര്‍ ലിങ്കിങ് നടത്തിയിട്ടില്ലെന്നാണ് കണക്ക്. ഈ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് (പിങ്ക്, മഞ്ഞ കാര്‍ഡുകള്‍) പൊതുവിഭാഗത്തിലേക്കു (നീല, വെള്ള കാര്‍ഡുകള്‍) മാറ്റാനും നീക്കമുണ്ട്. റേഷന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. റേഷന്‍ കടകളിലെ …

Read More »

പബ്ജിക്ക് അടിമ; 14കാരൻ വെടിവെച്ച് കൊന്ന് തള്ളിയത് അമ്മ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളെ!

പബ്ജിക്ക് അടിമയായ 14കാരൻ കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും വെടിവെച്ച് കൊലപ്പെടുത്തി. അമ്മ, രണ്ട് സഹോദരിമാർ, സഹോദരൻ എന്നിവർക്ക് നേരെയാണ് 14കാരൻ വെടിയുതിർത്തത്. 45കാരിയും ആരോഗ്യപ്രവർത്തകയുമായ നാഹിദ് മുബാറക്, മകൻ തൈമൂർ(22), പെൺമക്കളായ 17കാരി, 11കാരി എന്നിവരാണ് കൊല്ലപ്പെട്ടത്. ഓൺലൈൻ ഗെയിമായ പബ്ജിയുടെ സ്വാധീനത്തെ തുടർന്നാണ് 14കാരൻ കുടുംബത്തെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ലാഹോറിലെ കാൻഹ പ്രദേശത്താണ് ദാരുണ സംഭവം. കഴിഞ്ഞയാഴ്ചയാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 14കാരനായ മകനെയാണ് …

Read More »

മുംബൈയിലെ ഹോട്ടലില്‍ നിന്ന് നടി പ്രിയ വാര്യര്‍ക്ക് നേരെ മോശം പെരുമാറ്റം; സംഭവം പങ്കുവച്ച്‌ താരം

‘ഒരു അഡാറ് ലവ്’ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരൊറ്റ സീനിലൂടെ ഇന്ത്യയില്‍ മുഴുവന്‍ സ്റ്റാറായ താരം കൂടിയാണ് പ്രിയ. സിനിമയിലും മോഡലിങ്ങിലുമായി താരം ഇപ്പോള്‍ തിരക്കേറിയ ജീവിതത്തിലാണ്. താരത്തിന്റെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് കൂടി ഇപ്പോള്‍ പ്രചാരം നേടുകയാണ്. താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ഏവരെയും ഞെട്ടിക്കുന്നത്. മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച്‌ ആണ് താരം …

Read More »

ഫെബ്രുവരി ആദ്യമോടെ കോവിഡ് കുറയും, ആദ്യം തുറക്കേണ്ടത് സ്‌കൂളുകള്‍

കോവിഡ് മൂന്നാം തരംഗം ഫെബ്രുവരി ആദ്യവാരത്തോടെ കുറയുമെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍. കേസുകള്‍ കുറയുമ്ബോള്‍ ആദ്യം നിയന്ത്രങ്ങളില്‍ ഇളവു വരുത്തേണ്ടത് സ്‌കൂളുകളിലാണെന്ന് അദ്ദേഹം പറഞ്ഞു. ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണ്. കുട്ടികളെ സ്‌കൂളില്‍ നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷം ചെയ്യും. കുട്ടികളുമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്. വാക്‌സിനേഷന്‍ …

Read More »

ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹത!! പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ

നടന്‍ ദിലീപിന് എതിരെ പുതിയ വെളിപ്പെടുത്തല്‍. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞതായി റിപ്പോർട്ട്. തനിക്ക് ജീവഭയമുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന സനീഷ് എന്നയാളുടെ മരണത്തെ കുറിച്ച് ബാലചന്ദ്രകുമാര്‍ ദുരൂഹത ഉന്നയിക്കുന്നത്. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് സംവിധായകന്‍ അരുണ്‍ ഗോപിക്ക് രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ അരുണ്‍ ഗോപി റെക്കോര്‍ഡ് …

Read More »

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണു: യാത്രികക്ക് പരിക്ക്…

പുനലൂര്‍ കായംകുളം പാതയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ മരക്കൊമ്ബ് വീണ് യാത്രികക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടക്കുന്നത്. ശാലേംപൂരം സ്വദേശിനിയായ സാറമ്മ ലാലിക്കാണ് പരിക്കേറ്റത്. നഗരത്തിലെ ബാങ്കില്‍ വന്ന ശേഷം തിരികെ പോകുകയായിരുന്നു സാറാമ്മ പത്തനാപുരം ശാലേം പൂരം ജംഗ്ഷനില്‍ എത്തുമ്ബോയായിരുന്നു അപകടം സംഭവിച്ചത്. റോഡ് വശത്തെ മരുതി മരത്തിന്റെ മുകള്‍ഭാഗം ആണ് കാറിനു മുകളില്‍ വീണത് ഗുരുതരമായി പരിക്കേറ്റ സാറാമ്മയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

Read More »

ആൺസുഹൃത്തുക്കളെ കാണാൻ നിലമ്പൂരിലെത്തി; ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി

റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ മുഴുവൻ പെൺകുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവിൽ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇവർ നിലമ്പൂരിലെ ആൺ സുഹൃത്തുക്കളെ കാണാൻ ഇന്ന് രാവിലെ ട്രെയിൻ മാർഗം എത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബംഗളൂരുവിൽ നിന്ന് ട്രെയിൻമാർഗം പാലക്കാടെത്തി അവിടെ നിന്ന് നിലമ്പൂരിലേക്ക് …

Read More »

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് ആത്മഹത്യ ചെയ്തു…

മൊബൈല്‍ ആപ്പില്‍നിന്ന് 8000 രൂപ കടമെടുത്ത മലയാളി യുവാവ് പൂനെയില്‍ ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. ഓണ്‍ലൈനില്‍ ലോണ്‍ നല്‍കുന്ന ആപ്പിന്റെ ഭീഷണിയെ തുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആപ്പിന്റെ വ്യക്തിഹത്യയെ തുടര്‍ന്നാണ് മനംനൊന്ത് യുവാവ് മരിച്ചത്. ഓണ്‍ലൈനായി വായ്പകള്‍ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും ആദര്‍ശ് 8000 രൂപ വായ്പയായി എടുത്തിരുന്നു. ഈ വായ്പയുടെ കാര്യം പറഞ്ഞ് ആദര്‍ശിന്റെ കോണ്ടാക്ടിലുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ആപ്പില്‍ …

Read More »

ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം: കൊലപാതകം‍ തന്നെ, ജൂസില്‍ നല്‍കിയത് വിഷം

എടവക പഞ്ചായത്തില്‍ ഗര്‍ഭസ്ഥ ശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതൃത്വം പ്രതി റഹീമിന്റെതെന്നും തെളിഞ്ഞു. എടവക മൂളിത്തോട് പളളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞതായി സൂചനയുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പ്രതി മൂളിത്തോടുകാരനായ പുതുപറമ്ബില്‍ റഹീമിനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാള്‍ റിമാന്റില്‍ ആവുകയും ചെയ്തിരുന്നു. എന്നാല്‍ കൊലപാതകമാണെന്ന കാര്യത്തില്‍ സ്ഥിരീകരണം നല്‍കാന്‍ …

Read More »

മൂന്നിലൊരാള്‍ മരണപ്പെടും, ചെറുക്കാന്‍ നിലവിലെ വാക്‌സിനുകള്‍ക്ക് കഴിയില്ല; പുതിയ വൈറസ് ‘നിയോകോവ് ‘ മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ ലോകത്തെ കൂടുതല്‍ ഭയപ്പെടുത്തിക്കൊണ്ട് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി വുഹാനിലെ ഗവേഷകര്‍. കൊവിഡിന്റെ പുതിയതരം വകഭേദമായ ‘നിയോകോവ്’നെ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച്‌ അതിമാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. അതിവേഗം വ്യാപിക്കാന്‍ കഴിവുള്ള ഈ വൈറസ് ബാധിച്ചാല്‍ മരണപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ‘നിയോകോവ്’ ഇതിനു മുമ്ബ് 2012ലും 2015ലും ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഈ വൈറസിനെ ദക്ഷിണാഫ്രിക്കയിലെ ഒരുകൂട്ടം വവ്വാലുകളില്‍ മാത്രമാണ് …

Read More »