കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്‌ഫോടനം. ചാവേര്‍ ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനെയാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. എത്രപേര്‍ക്ക് അപകടം സംഭവിച്ചുവെന്നത് വ്യക്തമല്ല. പരിക്കേറ്റവരില്‍ അഫ്ഗാന്‍ പൗരന്മാരുമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് നേരത്തേ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More »‘ഈശോ’ എന്ന പേര് പറ്റില്ല; നാദിര്‍ഷാ ചിത്രത്തിന് അനുമതി നിഷേധിച്ച് ഫിലിം ചേംബര്‍…
ജയസൂര്യ നായകനായി നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ ഈശോ’ എന്ന പേരിട്ടത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചിത്രത്തിന് ഈശോ എന്ന പേര് നല്‍കുന്നത് മതവികാരത്തെ വൃണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു. ഇപ്പോളിതാ ചിത്രത്തിന് ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ഫിലിം …
Read More »സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു; ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 28,650 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 30,007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,66,397 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,07,85,443 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 162 മരണങ്ങളാണ് …
Read More »കോവിഡ് അനാഥമാക്കിയ കുട്ടികളെയും കേരളം സംരക്ഷിക്കണമെന്ന് സുപ്രീം കോടതി…
കോവിഡ് പ്രതിരോധത്തിന് ഒപ്പം കോവിഡ് അനാഥമാക്കിയ കുട്ടികളെയും സംരക്ഷിക്കണം എന്ന് കേരളത്തോട് സുപ്രീം കോടതി. അനാഥരായ കുട്ടികള്‍ക്ക് 18 വയസ് വരെ പ്രതി മാസം 2000 രൂപ സഹായ ധനമായി നല്‍കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഡിഗ്രി പൂര്‍ത്തിയാകുന്നത് വരെയുള്ള വിദ്യാഭ്യാസത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു . ഇത് വരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കി മൂന്ന് ആഴ്ചയ്ക്ക് ഉള്ളില്‍ സത്യവാങ്മൂലം …
Read More »പോലീസിനെ സമൂഹ മാധ്യമത്തില്‍ വെല്ലുവിളിച്ച യുവാവിനെ അറസ്റ്റ് ചെയ്തു…
പൊലീസിനെ അധിക്ഷേപിക്കുകയും, സാമൂഹിക മാധ്യമങ്ങള്‍ വഴി വെല്ലുവിളിക്കുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. പോത്തുകല്ല് സ്വദേശി അബ്ദുറഹിമാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നിലമ്ബൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ ബാങ്കില്‍ ക്യൂ നിന്ന പെണ്‍കുട്ടിക്കെതിരെ പൊലീസ് കേ സെടുത്ത വിഷയം ഉയര്‍ത്തിയാണ് പൊലീസിനെതിരെ യുവാവ് തെറിയഭിഷേകം നടത്തിയത്. തനിക്കെതിരെ കേസെടുക്കാനും, വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Read More »കേരളത്തില്‍ മാത്രം കോവിഡ് കൂടുന്നു, ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും സംസ്ഥാനത്ത്: ആശങ്ക രേഖപ്പെടുത്തി കേന്ദ്രം…
രാജ്യത്ത് മറ്റിടങ്ങളില്‍ കോവിഡ് വ്യാപനം കുറയുമ്ബോള്‍ കേരളത്തില്‍ മാത്രം കേസുകള്‍ ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ചികിത്സയിലുള്ളവരില്‍ പകുതിയിലധികവും കേരളത്തിലാണ്. കേരളത്തില്‍ പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ചികിത്സയിലുള്ളവര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ 10000നും ഒരു ലക്ഷത്തിനും ഇടയിലാണ് ചികിത്സയിലുള്ളവര്‍. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 51 ശതമാനവവും കേരളത്തില്‍ നിന്നാണ്. മഹാരാഷ്ട്രയുടെ വിഹിതം 16 ശതമാനമാണെന്നും രാജേഷ് …
Read More »പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെത്തില്ല:ഹൈക്കോടതി.
ഈ കഴിഞ്ഞ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് വിദ്യാര്‍ഥികളും കെഎസ് യുവും നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. ഗ്രേസ് മാര്‍ക്കിന് പകരം അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് രണ്ട് ബോണസ് പോയിന്‍റ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി അംഗീകരിച്ചു. എട്ട്, ഒമ്ബത് …
Read More »മൈസൂരു കൂട്ടബലാത്സംഗം ; എം.ബി.എ വിദ്യാര്‍ഥിനിയുടെ ആരോഗ്യനില അതീവഗുരുതരം : അഞ്ചംഗ സംഘത്തെ കണ്ടെത്താനാകാതെ പൊലീസ്…
മൈസൂരുവില്‍ കഴിഞ്ഞ ദിവസം കൂട്ടബലാത്സംഗത്തിനിരയായ എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയില്‍നിന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടിയുടെ സുഹൃത്തിന്റെ മൊഴിയനുസരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കേസിലെ പ്രതികളെക്കുറിച്ച് പോലീസിന് ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് മൈസൂരു ചാമുണ്ഡി ഹില്‍സിലേക്കുള്ള ഒറ്റപ്പെട്ടവഴിയില്‍ വെച്ച് എം.ബി.എ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ …
Read More »84 ദിവസത്തെ ഇടവേള ; വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയത് ; ഫലപ്രാപ്തിക്കു വേണ്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍…
വാക്‌സീന്‍ ക്ഷാമം മൂലമല്ല ഇടവേള നീട്ടിയതെന്നും,ഫലപ്രാപ്തിക്കു വേണ്ടിയാണ് രണ്ടാം ഡോസ് വാക്സീനെടുക്കുന്ന ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കിറ്റെക്സ്കമ്ബനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാക്സീന്‍ ലഭ്യതയാണോ വാക്സീനെടുക്കുന്നതിനു മുന്‍പുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചത്തിന് കാരണം എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലം. കിറ്റെക്സ് കമ്ബനി ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിന് 12,000 ഡോസ് വാക്സീന്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇത് ജീവനക്കാര്‍ക്ക് …
Read More »ആദ്യ കാഴ്ച്ചയില്‍ തന്നെ പ്രണയം മൊട്ടിട്ടു, രണ്ട് വർഷം ഡേറ്റിംഗ് നടത്തി; ഒടുവില്‍ നായ കമിതാക്കളുടെ വിവാഹം ഗംഭീരമായി നടത്തി ഉടമസ്ഥര്‍.
നായ്ക്കളുടെ പ്രണയകഥ നിങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ടാകാം, എന്നാല്‍ ആദ്യ കാഴ്ചയില്‍ തന്നെ നായ്ക്കള്‍ പ്രണയത്തിലാകുന്ന കഥ നിങ്ങള്‍ കേട്ടിട്ടില്ല. ബ്രിട്ടനില്‍, രണ്ട് നായ്ക്കള്‍ക്കിടയില്‍ പ്രണയമുണ്ടായിരുന്നു, രണ്ട് വര്‍ഷമായി ഡേറ്റിംഗ് നടത്തുന്നു, തുടര്‍ന്ന് അവരും വിവാഹിതരായി. ഇത് നിങ്ങള്‍ക്ക് അല്‍പ്പം വിചിത്രമായി തോന്നിയേക്കാം, പക്ഷേ അവരുടെ ഉടമകള്‍ അവരുടെ ഗംഭീരമായ കല്യാണം നടത്തി. പെര്‍സി, മേബല്‍ എന്നീ രണ്ട് നായ്ക്കളുടെ ഈ പ്രണയകഥ വളരെ രസകരമാണ്. പാര്‍ക്കില്‍ അവരുടെ കണ്ണുകള്‍ പരസ്പരം …
Read More »