Breaking News

Slider

ബെവ് ക്യൂ ആപ്പ് ഡൌൺലോഡ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം; അറിയേണ്ടതെല്ലാം…

സംസ്ഥാനത്തെ മദ്യ വില്പ്പനയ്ക്കായ് ബിവറേജസ് കോർപ്പറേഷന് വേണ്ടി വികസിപ്പിച്ചെടുത്ത വെർച്യൽ ക്യൂ ആപ്പായ ബെവ് ക്യൂവിന് കഴിഞ്ഞ ദിവസം ഗൂഗിൾ അംഗീകാരം ലഭിച്ചിരുന്നു. ആപ്പിന്റെ ബീറ്റ വേർഷൻ ഉപയോക്താക്കൾക്ക് ഇപ്പോൾ ലഭ്യമാണ്. ആപ്പ് എല്ലാവർക്കും ലഭ്യമാകുന്നതോടെ മദ്യ വിതരണം ആപ്പിലൂടെ മാത്രമാക്കി ചുരുക്കാനും സർക്കാരിന് പദ്ധതിയുള്ളതായാണ് സൂചന. ബിവറേജസ് ഔട്ട്ലെറ്റുകളിൽ തിരക്ക് വർദ്ധിച്ചാൽ സാമൂഹിക അകലം നടപ്പാകില്ലെന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ ഈ പുതിയ നടപടി. രണ്ട് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന …

Read More »

വന്ദേ ഭാരത് : കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു…

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് പദ്ധതിയുടെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള പ്രത്യേക വിമാനം പുറപ്പെട്ടു. ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…Read more 5 കുട്ടികള്‍ ഉള്‍പ്പെടെ 178 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. വന്ദേ ഭാരത് പദ്ധതി പ്രകാരം കേരളത്തിലേക്കുള്ള നാലാമത്തെ വിമാന സര്‍വീസ് ആണിത്. വെള്ളിയാഴ്ചയും …

Read More »

വരാന്‍പോകുന്നത് ഇരട്ട ന്യൂനമര്‍ദ്ദം; കേരളത്തിൽ മൺസൂൺ എത്തുന്നത്‌ ജൂൺ 5 അല്ല; അതിനുമുന്നേ കാലവർഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…Read more എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി …

Read More »

മദ്യപാനികളോടു കാണിക്കുന്ന സ്‌നേഹം ദൈവവിശ്വാസികളോടും കാണിക്കണമെന്ന് കെ മുരളീധരൻ..!

സംസ്ഥാനത്തെ മദ്യശാലകള്‍ തുറന്നതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകര എംപി കെ മുരളീധരന്‍ രംഗത്ത്. മദ്യപാനികളോടു കാണിക്കുന്ന താല്‍പര്യം സര്‍ക്കാര്‍ ദൈവവിശ്വാസികളോടും കാണിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണം. മദ്യ ഷാപ്പ് തുറക്കുമ്ബോള്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നതും ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ അത് ലംഘിക്കപ്പെടുന്നത് എങ്ങനെയാണെന്നും മുരളീധരന്‍ ചോദിച്ചു. വേണമെങ്കില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ആരാധനാലയങ്ങളിലും നടപ്പാക്കാമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മദ്യം ലഭിക്കാത്തവര്‍ പരിഭ്രാന്തരാകുന്നുവെന്നാണ് സര്‍ക്കാര്‍ …

Read More »

ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…

കൊല്ലം അഞ്ചലില്‍ ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജ് നിയമോപദേശം തേടിയെന്ന് അന്വേഷണസംഘം. കേസിൽ മെയ് 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടിക്കാഴ്ച നടത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിടിയിലാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ താൻ അറസ്റ്റിലാകുമെന്ന് …

Read More »

കോവിഡ്; രാജ്യത്ത്​ 24 മണിക്കൂറിനുള്ളിൽ 194​ മരണം; 6566ൽപരം ആളുകൾക്ക്​ രോഗം​ സ്ഥിരീകരിച്ചു…

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് വൈറസ് ബാധിച്ച് 194 പേർ മരിച്ചു. 6566ൽപരം ആളുകൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 1,58,333 ആയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 86,110 പേരാണ് കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. 67,692 പേർ രോഗമുക്തരായി. ഒരാൾ രാജ്യം വിട്ടു. ഇതുവരെ 4,531 പേർ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇന്ത്യയിൽ മഹാരാഷ്​ട്രയാണ്​ കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച​ സംസ്ഥാനം. …

Read More »

സംസ്​ഥാനത്ത്​ മദ്യവില്‍പ്പന നാളെ മുതല്‍; ബെവ്​ ക്യൂ ആപ്പ് ഇന്ന്​ വൈകുന്നേരത്തോടെ പ്ലേ സ്റ്റോറില്‍..

സംസ്​ഥാനത്തെ​ മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭ യോഗ തീരുമാനം. ഓൺലൈനിൽ മദ്യം വാങ്ങുന്നതിനായി തയാറാക്കിയ ബെവ്​ ക്യൂ ആപ്ലിക്കേഷ​ൻ ഇന്ന്​ വൈകുന്നേരം മുതൽ പ്ലേ ലഭ്യമാകുമെന്നാണ്​ വിവരം. കഴിഞ്ഞ ദിവസം ബെവ്​ക്യൂ ആപിന്​ ഗൂഗ്​ൾ അനുമതി നൽകിയിരുന്നു. കോവിഡ്​ 19 ന്‍റെ സാഹചര്യത്തിൽ മദ്യശാലകൾ തുറക്കുമ്പോൾ തിരക്ക്​ നിയന്ത്രിക്കുന്നതിനായാണ്​ ഓൺലൈനായി ടോക്കൺ അനുവദിക്കാനുള്ള തീരുമാനം. മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്.. മദ്യ വിതരണവുമായി ബന്ധപ്പെട്ട …

Read More »

സിനിമാസെറ്റ് തകര്‍ത്ത കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍; കലാപനീക്കത്തിന്‌ കാപ്പയടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി…

സിനിമാ ചിത്രീകരണത്തിന് കാലടി ശിവരാത്രി മണപ്പുറത്ത് ഒരുക്കിയ പള്ളിയുടെ മാതൃക ‘ഹിന്ദുവികാരം വൃണപ്പെടുത്തുന്നു’വെന്നാരോപിച്ച്‌ തകര്‍ത്ത കേസില്‍ മൂന്നുപേരെക്കൂടി പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.സംഘപരിവാര്‍ സംഘടനയായ ബജ്റംഗ്ദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അഞ്ചുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍… കേസിലെ പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് …

Read More »

മുടിവെട്ടാന്‍ പോയ140 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സംഭവം നടന്നത്..

കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് രോഗം കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റ്. സ്പ്രിംഗ്ഫീല്‍ഡിലെ ഒരു മുടിവെട്ടു കടയില്‍ നിന്നാണ് വൈറസ് പടര്‍ന്നത്. മേയ് 12 മുതല്‍ 20 വരെ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍… മേയ് 16 മുതല്‍ 20 വരെ …

Read More »

മെഗാസ്റ്റാര്‍ ചിത്രം മാസ്റ്റര്‍ പീസ് മൊഴിമാറ്റി പ്രദര്‍ശനത്തിന്;മലയാളത്തില്‍ നിന്നും ആദ്യമായി ഈ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ചിത്രമെന്ന പേര് ഇനി മമ്മൂക്കയുടെ മാസ്റ്റര്‍ പീസിന്…

സംസ്ഥാനത്തെ കോവിഡ് ആശങ്കക്കിടയില്‍ സിനിമാ ലോകത്തിന് പ്രതീക്ഷ നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമായി മാറുകയാണ് മാസ്റ്റര്‍പീസ്‌. റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി.എച്ച്‌ മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. 2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് …

Read More »