Breaking News

Slider

വാട്സാപ്പ് സ്റ്റാറ്റസായി ഇട്ടത് മുന്‍ കാമുകിയുടെ നഗ്നചിത്രങ്ങള്‍, ഒടുവില്‍​ യുവാവിനു കിട്ടിയത് എട്ടിന്‍റെ പണി…

പിണങ്ങിപ്പോയ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി യുവാവ് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങളെതുടര്‍ന്ന് യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകതീര്‍ക്കാന്‍ പ്രതി യുവതിയുടെ ചിത്രങ്ങള്‍ വാട്സാപ്പില്‍ സ്റ്റാറ്റസായി ഇടുകയായിരുന്നു. യുവതിയുടെ പരാതിയെതുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More »

ടെച്ചിങ്‌സായി താറാവിറച്ചി കൊണ്ടുവന്നില്ല, മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനോട്‌ ചെയ്തത് കൊടുംക്രൂരത..

മദ്യപിക്കുമ്ബോള്‍ ടെച്ചിങ്‌സായി താറാവിറച്ചി കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലാണ് ടെച്ചിങ്‌സുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണകൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. തര്‍ക്കത്തിനിടെ ചെങ്കല്‍പ്പേട്ട് സ്വദേശിയായ 43 കാരന്‍ വിനായകമാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ സുഹൃത്ത് 38 കാരനായ വാസുവിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. ഒരുമിച്ചിരുന്ന മദ്യപിക്കാന്‍ സുഹൃത്തുക്കളായ വിനായകവും വാസുവും തീരുമാനിക്കുകയായിരുന്നു. വിനായകം മദ്യ വാങ്ങിക്കാമെന്നും വാസു താറാവിറച്ചി പാകം …

Read More »

പരിശോധന ഫലം തെറ്റ്; അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് രോഗമില്ല..!

ശനിയാഴ്ച കോവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തിയ അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുമാരുടെ പരിശോധനഫലം പുറത്ത്. അഞ്ചുപേര്‍ക്കും രോഗമില്ലെന്നാണ് പുതിയ പരിശോധനാഫലം. വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചത്. കോവിഡ് പരിശോധിക്കുന്ന ആര്‍.ടി-പി.സി.ആര്‍ കിറ്റിന് ഉണ്ടായ തകരാറാകാം പരിശോധനാഫലം തെറ്റായതിന് കാരണമെന്നാണ് നിഗമനം. പോസിറ്റീവ് ഫലം ലഭിച്ച അഞ്ച് പേരും സ്രവമെടുക്കുന്നതിനുള്ള ക്യൂവില്‍ അടുത്തടുത്ത് നിന്നിരുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കാര്‍ക്കും തന്നെ കോവിഡ് രോഗലക്ഷണങ്ങളില്ല. പ്രവാസികളെ തിരിച്ചെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുന്നതിന്‍റെ ഭാഗമായാണ് 77 …

Read More »

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കും; പൊതുവിദ്യാദ്യാസ ഡയറക്ടര്‍..!

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനം ഉടന്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍ അറിയിച്ചതായ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി പിണറായി വിജയന്‍ തിയതി പ്രഖ്യാപിക്കും. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് തുടങ്ങുന്നത്. നടപടി ക്രമങ്ങള്‍ വിശദീകരിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നാണ് വിവരം. കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത മാസം മുതല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന …

Read More »

കോവിഡ് 19 ; നിയന്ത്രണം നീക്കിയതോടെ ജര്‍മ്മനിയില്‍ രോഗ വ്യാപനം കൂടി…

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നത് ജര്‍മ്മനിയ്ക്ക് തിരിച്ചടി. ഇളവ് നല്‍കിയതിനു പിന്നാലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം ഈ സമയത്ത് രാജ്യത്ത് കോവിഡ് കേസുകള്‍ കുറയേണ്ടതാണ്, എന്നാല്‍ വിപരീതമാണ് സംഭവിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി ഹോട്ടലുകളും റെസ്‌റ്റൊറന്റുകളും തുറന്നതും ഫുട്‌ബോള്‍ മത്സരങ്ങള്ക്ക് അനുമതി നല്‍കിയതുമെല്ലാം തിരുത്തേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Read More »

‘ബോയ്​സ്​ ലോക്കര്‍ റൂം’ വിവാദത്തില്‍ വമ്പന്‍ ട്വിസ്​റ്റ്​; ആ മെസേജയച്ചത്​ ആണ്‍കുട്ടിയല്ല..

ഡല്‍ഹിയില്‍ സ്​കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്‌​ ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇന്‍സ്​റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള സംഭവത്തില്‍ ഒരു അപ്രതീക്ഷിത ട്വിസ്​റ്റ്​ നടന്നതായി​ പൊലീസ്​. വിവാദത്തിനാധാരമായ കമന്‍റ്​ ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ്​ കണ്ടെത്തിയത്​. ഈ പെണ്‍കുട്ടിയും ആണ്‍കുട്ടിക്കും ‘ബോയ്​സ്​ ലോക്കര്‍ റൂമുമായി’ ബന്ധ​മി​ല്ലെന്നും സ്​നാപ്​ചാറ്റില്‍ നടന്ന ചാറ്റിന്‍റെ സ്​ക്രീന്‍ഷോട്ട്​ സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നതിന്‍റെ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന്​ …

Read More »

രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍; ട്രെയിന്‍ ബുക്കിംഗ് ആരംഭിച്ചു..

രാജ്യത്ത് നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വ്വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് മെയ് 13 മുതലാണ് സര്‍വീസ് ആരംഭിക്കുക. ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല. ഓണ്‍ലൈന്‍ വഴി മാത്രമാണ് ബുക്കിം​ഗ് നടക്കുക.  ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കാം. ഐആര്‍സിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം അടക്കം 15 പ്രധാന ന​ഗരത്തിലേക്കാണ് സര്‍വീസ് ഉണ്ടാകുക. ലോക്ക് ഡൗണ്‍ ആരംഭിച്ച്‌ 50 ദിവസങ്ങള്‍ക്ക് ശേഷമാണ് …

Read More »

14കാരിയെ പെണ്‍സുഹൃത്ത് വഴി പരിചയപ്പെട്ടു; പലയിടങ്ങളില്‍ വച്ച്‌ ലൈംഗികമായി ഉപയോഗിച്ചത് നാല് മാസം; രണ്ടു മക്കളുമുള്ള 28കാരന്‍ അറസ്റ്റില്‍

പെണ്‍ സുഹൃത്ത് വഴി പരിചയപ്പെട്ട പതിനാലുകാരിയെ നാലു മാസത്തോളം നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ 28 കാരനായ ഹോട്ടല്‍ തൊഴിലാളിയായ യുവാവ്‌ പിടിയില്‍. ഭാര്യയും രണ്ടു മക്കളുമുള്ള യുവാവാണ് പിടിയിലായത്. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് പുറമറ്റം കരിക്കുറ്റിമലയെയാണ് പോലീസ് പിടികൂടിയത്. കവിയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്. യുവാവ് കഴിഞ്ഞ നാലു മാസക്കാലമായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വീടിന് പുറത്തുള്ള സ്ഥലെത്തെത്തിച്ച്‌ ലൈംഗികമായി ഉപയോഗിച്ചു …

Read More »

ചൈനയില്‍ കൊറോണയുടെ രണ്ടാം വരവോ?? രാജ്യത്ത് വീണ്ടും കൊവിഡ് ബാധ ഉയരുന്നു..

കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ കുറേ ദിവസത്തിനു ശേഷം വീണ്ടും കൂടിയ നിരക്കില്‍ കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഞായറാഴ്ച 14 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതില്‍ 12 പേര്‍ക്കും ആഭ്യന്തര സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രണ്ടു പേര്‍ വിദേശത്തു നിന്നെത്തിയവരാണ്. ഇതില്‍ 11 എണ്ണവും വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലും ഹുബേയിലുമാണ്. ഈ പ്രവിശ്യകളുടെ തലസ്ഥാന നഗരിയായ വുഹാനില്‍ നിന്നാണ് …

Read More »

ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുമോ?? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചര്‍ച്ചയ്ക്ക്..

രാജ്യത്തെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാറായ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17 ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കോവിഡ് വ്യാപനം, പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ലോക്ക്ഡൗണ്‍ തുടരേണ്ടതുണ്ടോ, രാജ്യത്തെ സാമ്ബത്തിക മേഖല, സാമ്ബത്തികരംഗത്തെ പ്രവര്‍ത്തനങ്ങള്‍, കണ്‍ടോണ്‍മെന്റ് മേഖലകളിലെ രോഗ പ്രതിരോധ നടപടികള്‍ തുടങ്ങിയ യോഗത്തില്‍ …

Read More »