Breaking News

Tech

ഏറ്റവും വിലക്കുറവുള്ള 5ജി ഫോണായി മോട്ടോ ജി 5ജി ഇന്ത്യയിലേക്ക്..

ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള ഏറ്റവും വിലക്കുറവുള്ള 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ എന്ന പരസ്യവാചകത്തോടെയാണ് മോട്ടോ ജി 5ജി എത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ജൂലായിലാണ് മോട്ടോ ജി 5ജി എത്തിയത്. ഈ മാസം 30-ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ട് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ ലോഞ്ചിലാണ് മോട്ടോ ജി 5ജി ഇന്ത്യയിലേക്ക് എത്തുന്നത്. 4 ജിബി റാമും 64 …

Read More »

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ ; എല്ലാ പെട്രോൾ പമ്ബിലും ബാറ്ററി ചാർജിംങ് സൗകര്യം…

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള കര്‍മ്മപരിപാടികളിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പെട്രോള്‍ പമ്ബിലും ബാറ്ററി ചാര്‍ജിംങ് സൗകര്യം ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തുള്ള 69,000 പെട്രോള്‍ പമ്ബുകളില്‍ ഓരോ ഇ-ചാര്‍ജിങ് കിയോസ്‌കെങ്കിലും ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ‘ അഞ്ചു വര്‍ഷത്തിനകം ആഗോളതലത്തില്‍ പ്രധാന വാഹന നിര്‍മാതാക്കളായി ഇന്ത്യ മാറും. വൈദ്യുത വാഹനങ്ങളുടെ വില്‍പന ഉയരണമെങ്കില്‍ …

Read More »

വാട്സ്‌ആപ്പിന്‍റെ പുതിയ സേവനം ഇന്ത്യയിലും; ‘വാട്സ്‌ആപ്പിന്‍റെ മാഞ്ഞുപോകുന്ന മെസ്സേജ്’ സേവനം ഇനി ഇന്ത്യയിലും…

ലോകമെമ്ബാടും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള വാട്സ്‌ആപ്പിന്റെ പുതിയ സേവനം ഇനി ഇന്ത്യയിലും. ‘ഡിസപ്പിയറിങ് മെസ്സേജ്’ അധവാ അപ്രത്യക്ഷമാകുന്ന മെസ്സേജുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ സേവനം ലഭ്യമാകാൻ നിലവിലെ ആപ്പ് അപഡേറ്റ് ചെയ്യുന്നതിലൂടെ സേവനം ലഭ്യമാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്ക്‌റ്റോപ്പ് എന്നിങ്ങനെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഡിസപ്പിയറിങ് മെസ്സേജ് ലഭിക്കും. ‘വാട്‌സ് ആപ്പ് പ്ലേ, ഓള്‍വെയ്‌സ് മ്യൂട്ട്, എന്‍ഹാന്‍സ് സ്‌റ്റോറേജ്’ എന്നിങ്ങനെ ഒരുപിടി ഫീച്ചറുകള്‍ അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. പുതിയ സേവനം ആവശ്യമെങ്കില്‍ ഉപയോഗിക്കാവുന്ന …

Read More »

പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി? ; ഇനി ഫോണ്‍ ബില്ലുകള്‍ പൊള്ളും…

പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്. ജിയോയുടെ …

Read More »

ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…

യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …

Read More »

വാട്‌സ്‌ആപ്പ് വഴി ഇനി പണം അയക്കാം; വാട്‌സാപ്പ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി…

ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയുടെ പട്ടികയിലേക്ക് ഇനി മുതൽ വാട്‌സാപ്പ് പേയും. വാട്‌സാപ് പേയ്ക്ക് നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു. ആര്‍ബിഐയുടെ അനുമതി കൂടി ലഭിച്ചാല്‍ മെസേജിങ് ആപ്പായ വാട്‌സാപ്പിലൂടെ നമുക്ക് പണം അടയ്ക്കാം. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് അഥവാ യുപിഐയിലൂടെയാണ് വാട്‌സാപ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്‌സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി …

Read More »

കൊല്ലത്തെ ഇലക്‌ട്രിക്ക് ചാര്‍ജിംങ്ങ് സ്‌റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും…

കെ.എസ്. ഇ .ബി ഓലയില്‍ സെക്ഷന്‍ ഓഫിസിനു കീഴിലുള്ള ജില്ലയിലെ ആദ്യത്തെ കെ.എസ്. ഇ .ബി ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം 7നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഈ സ്റ്റേഷനില്‍ ഒരേസമയം രണ്ടോ മൂന്നോ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാൻ സാധിക്കും. സംസ്ഥാനത്തുടനീളം ഇലക്‌ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായി കെ.എസ്.ഇ.ബിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒരു കിലോ വാട്ടിന് 75 രൂപയാണ് …

Read More »

2020 അവസാനത്തോടെ ഈ ഫോണുകളിൽ വാട്ട്‌സ്‌ആപ്പ് പ്രവർത്തനം നിലയ്ക്കും; മുന്നറിയിപ്പ്…

2021 ആദ്യം ആകുമ്ബോഴേക്ക് നിരവധി ഫോണുകളില്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ഐഒഎസ് 9 അധിഷ്ഠിത ഫോണുകളിലും, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് 4.0.3 അധിഷ്ഠിത ഫോണുകളിലുമാണ് 2021 ജനുവരി 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനം നിലയ്ക്കു. പതിനാറാം വയസ്സിൽ മാറിമറിഞ്ഞ സണ്ണി ലിയോണിൻറെ ജീവിതം…Read more എന്നാല്‍ ഐഫോണുകളില്‍ ഐഒഎസ് 9 ന് മുകളിലുള്ള ഐഒഎസ് ഉപയോഗിക്കുന്ന ഫോണുകളില്‍ തുടര്‍ന്നും വാട്ട്‌സ്‌ആപ്പ് ലഭ്യമാകുന്നതായിരിക്കും. ഐഫോണ്‍ 4എസ്, ഐഫോണ് 5, ഐഫോണ്‍ …

Read More »

ജിയോയ്ക്ക് വന്‍ തിരിച്ചടി; പബ്​ജിയെ തിരിച്ചുകൊണ്ടുവരാൻ പുതിയ നീക്കവുമായി എയർടെൽ…

റിലയന്‍സ്​ ജിയോയുമായുള്ള പബ്​ജി കോര്‍പ്പറേഷന്‍റെ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന്​ പിന്നാലെ ഭാരതി എയര്‍ടെല്‍, പബ്​ജി മൊബൈല്‍ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചതായി റിപ്പോര്‍ട്ട്​. എയര്‍ടെലും പബ്​ജി കോര്‍പ്പറേഷനും തമ്മില്‍ പബ്​ജി മൊബൈലിന്‍റെ രാജ്യത്തെ വിതരണാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ നടന്നതായി എന്‍ട്രാക്കര്‍ എന്ന സൈറ്റാണ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​തങ്ങളുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയിലേക്ക്​ എങ്ങനെയെങ്കിലും തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ്​ പബ്​ജി. എന്നാല്‍, ചര്‍ച്ചകളുമായി ബന്ധപ്പെട്ട്​ എയര്‍ടെലോ പബ്​ജി​ കോര്‍പ്പറേഷനോ ഒൗദ്യോഗികമായി …

Read More »

ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും…

കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്‍കിയ ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്. വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്‌ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്.  സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത. ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. …

Read More »