Breaking News

NEWS22 EDITOR

സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; ഇടിമിന്നല്‍ മുന്നറിയിപ്പ് : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 03-11-2020: ഇടുക്കി, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട്. 04-11-2020: പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട്. 05-11-2020: പത്തനംതിട്ട, ഇടുക്കി, പാലക്കാട് , മലപ്പുറം , കോഴിക്കോട് , വയനാട്. ഉച്ചയ്‌ക്ക് രണ്ട് …

Read More »

കോഴിപ്പോര് തടയാനെത്തിയ പൊലീസ് മേധാവി കോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ പിടിയിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു. കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും …

Read More »

അഞ്ചാമത്തെ ഐഫോൺ ആരുടെ കൈയിൽ? ദുരൂഹത നീങ്ങി, എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ ഇങ്ങനെ…

ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട വിവാദ ഐഫോണുകളെ സംബന്ധിച്ചുളള ദുരൂഹതകളുടെ മറ നീങ്ങുന്നു. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്‌ന സുരേഷിന് വാങ്ങി നൽകിയ ഐഫോണുകൾ ആർക്കൊക്കെ കിട്ടിയെന്ന കാര്യത്തിലാണ് ദുരൂഹതകൾ നീങ്ങുന്നത്. സന്തോഷ് ഈപ്പൻ ആകെ വാങ്ങിയത് ഏഴ് മൊബൈൽ ഫോണുകളാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അതിൽ മൊബൈൽ ലഭിച്ച അഞ്ച് പേരുടെ വിശദാംശങ്ങൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്. പരസ്യ കമ്ബനി ഉടമ പ്രവീൺ , എയർ …

Read More »

സംസ്ഥാനത്തെ സ്‌കൂളുകൾ 15 മുതൽ തുറക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസവകുപ്പ്; ആദ്യഘട്ടത്തിൽ ഈ ക്ലാസ്സുകാർക്ക് മാത്രം…

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കുമെന്ന് റിപ്പോർട്ട്.  15 മുതൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് കാണിച്ച്‌ വിദ്യാഭ്യാസ വകുപ്പ് സ‌ർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സുരക്ഷിത അകലം പാലിച്ച്‌ പ്രത്യേക ബാച്ചുകളായി തിരിച്ച്‌ 10,12 ക്ളാസുകാർക്ക് മാത്രമായിരിക്കും ക്ളാസുകൾ ഉണ്ടാകുക. എന്നാൽ സംസ്ഥാനത്ത് കൊവിഡ് രോഗാവസ്ഥ പലയിടത്തും ശക്തമായി തുടരുന്നതിനാൽ ഇത്തരം ഭാഗങ്ങളിൽ ആരോഗ്യ വിദഗ്ധരുമായി ചർച്ച ചെയ്‌താകും ക്ളാസുകൾ ആരംഭിക്കുക. നിലവിൽ രാജ്യത്ത് ഉത്തർപ്രദേശിലും പുതുച്ചേരിയിലും മാത്രമാണ് സ്‌കൂളുകൾ …

Read More »

നടി ആക്രമണ കേസ്; അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മീനാക്ഷി ?; സത്യം പറയാന്‍ താന്‍ ബാദ്ധ്യസ്ഥായണെന്ന് മഞ്ജുവും ?; വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്…

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വെള്ളിയാഴ്ച വരെ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും. ജഡ്ജിയ്ക്ക് തുടരാന്‍ താല്‍പര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കേസില്‍ വിചാരണ കോടതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. ഇരയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണക്കോടതി അനുവദിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിട്ടില്ല. …

Read More »

സംസ്ഥാനത്ത് ഇന്ന് 7,025 പേര്‍ക്ക് കൊവിഡ്: 28 മര‌ണം; 6,163 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,025 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 1042 തൃശൂര്‍ 943 കോഴിക്കോട് 888 കൊല്ലം 711 ആലപ്പുഴ 616 തിരുവനന്തപുരം 591 മലപ്പുറം 522 പാലക്കാട് 435 കോട്ടയം 434 കണ്ണൂര്‍ 306 പത്തനംതിട്ട …

Read More »

സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ്; 27 മരണം : 7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 1114 തൃശൂര്‍ – 1112 കോഴിക്കോട് – 834 തിരുവനന്തപുരം – 790 മലപ്പുറം – 769 കൊല്ലം – 741 ആലപ്പുഴ – 645 …

Read More »

കൊല്ലത്ത് അമ്മയെ ആക്രമിക്കുന്നതു തടയാനെത്തിയ മകൾ കുത്തേറ്റു മരിച്ചു…

കൊല്ലത്ത് അയല്‍വാസിയുടെ കുത്തേറ്റ് യുവതി മരിച്ചു. ഉളിയക്കോവില്‍ സ്വദേശിനി അഭിരാമിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഉമേഷ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉമേഷിന്റെ വീട്ടില്‍ നിന്നും മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ വീട്ടുകാരും ഉമേഷിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഉമേഷ് ബാബുവിന്റെ വീടിന് നേരെ എതിര്‍വശത്താണ് അഭിരാമിയുടെ വീട്. മലിനജലം ഒഴുക്കിവിടുന്നതിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നത് ഇവര്‍ക്കായിരുന്നു. …

Read More »

കേരളത്തില്‍ പുതിയ 6 ഹോട്ട് സ്പോട്ടുകള്‍ കൂടി; ആകെ 690 ഹോട്ട് സ്പോട്ടുകള്‍…

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇന്നലെ ആറ് പ്രദേശങ്ങളെ കൂടി പുതിയതായി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പത്ത് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഇതോടെ നിലവിൽ 690 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. കോട്ടയം ജില്ലയിലെ അതിരമ്ബുഴ (കണ്ടൈൻമെന്റ് സോൺ വാർഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂർ (സബ് വാർഡ് 5), തൃശൂർ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, …

Read More »

കോവിഡിൽ ഞെട്ടി കേരളം: സംസ്ഥാനത്ത് ഇന്ന് 28 മരണം; 5789 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോ​ഗം…

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തൃശൂര്‍ 1096 മലപ്പുറം 761 കോഴിക്കോട് 722 എറണാകുളം 674 ആലപ്പുഴ 664 തിരുവനന്തപുരം 587 കൊല്ലം 482 പാലക്കാട് 482 കോട്ടയം 367 കണ്ണൂര്‍ 341 പത്തനംതിട്ട …

Read More »