ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ തോല്‍വി ജംഷഡ്പുര്‍ എഫ്സിയോടായിരുന്നു. മൂന്നു ഗോളിനായിരുന്നു തോല്‍വി. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 1–1ന്റെ സമനില. സെമിയില്‍ എത്തുമ്ബോള്‍ കരുത്തില്‍ ജംഷഡ്പുര്‍ ആണ് മുന്നില്‍. എന്നാല്‍, മുന്നേറ്റനിരയുടെ മിന്നുംപ്രകടനത്തിന്റെ ബലത്തില്‍ ജംഷഡ്പുരിനെ വീഴ്ത്താമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ആദ്യപാദ സെമി പതിനൊന്നിനാണ്. രണ്ടാംപാദം 15ന്. സെമി മത്സരങ്ങളില്‍ എതിര്‍ത്തട്ടക ഗോള്‍ ആനുകൂല്യമില്ല. ഹെെദരാബാദ് എഫ്സിയും എടികെ മോഹന്‍ ബഗാനും തമ്മിലാണ് രണ്ടാം …
Read More »ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി: ഒരു പ്രശ്‌നവുമില്ല, :-രാഹുല്‍ ഈശ്വര്‍.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തുന്നതിനെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. തുടരന്വേഷണം നടത്താമെന്നും അടുത്ത മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. തുടരന്വേഷണത്തിന്റെ മറവില്‍ പുനരന്വേഷണം നടത്തി പുതിയ തെളിവുകള്‍ കെട്ടിച്ചമയ്ക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്നായിരുന്നു ദിലീപിന്റെ വാദം.കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പ്രതിക്ക് തുടരന്വേഷണം തടയണമെന്ന് പറയാനാകില്ലെന്ന് കോടതി വിലയിരുത്തി എന്നാണ് മനസിലാകുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നു. സംവിധായകന്‍ …
Read More »എനിക്കും ടാറ്റൂ ചെയ്തത് സുജീഷ്, പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ ശുപാര്‍ശ ചെയ്തിതിട്ടുമുണ്ട്, ആരോപണം കേട്ടത് ഞെട്ടലോടെ: അഭിരാമി സുരേഷ്
മീടു ആരോപണത്തെത്തുടര്‍ന്ന് കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് അറസ്റ്റിലായതിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കിട്ട് അഭിരാമി സുരേഷ്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വിഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു. സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ …
Read More »വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആദ്യ വിവഹം.. രണ്ടുകുട്ടികളായതോടെ അടുത്തത് ഗായത്രിയുമായി… ലോക്ഡൗണിനിടയില്‍ പ്രണയം കടുത്തു! രഹസ്യങ്ങള്‍ ഗായത്രിയുടെ മുന്‍പില്‍ ചുരുളഴിഞ്ഞതോടെ സംഭവിച്ചത്…
വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന ക്രൂരകൊലപാതകം. ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്ത പരിചയമാണ് ഗായത്രിയും പ്രവീണും തമ്മിലുള്ള പ്രണയത്തിലേക്ക് വഴിതുറന്നത്. ലോക്ഡൗണ്‍ കാലത്താണ് ഇവര്‍ തമ്മില്‍ കൂടുതലടുക്കുന്നത്. പ്രവീണ്‍ ജൂവലറിയിലെ ഡ്രൈവറും ഗായത്രി റിസപ്ഷനിസ്റ്റുമായിരുന്നു. ലോക്ഡൗണ്‍ കഴിഞ്ഞ് സ്ഥാപനം തുറന്നപ്പോള്‍ ജീവനക്കാരെ വാഹനത്തില്‍ ജോലിക്ക് എത്തിക്കുകയും മടക്കിക്കൊണ്ടുപോവുകയും ചെയ്തിരുന്നത് പ്രവീണായിരുന്നു. ഏകദേശം ഒരുവര്‍ഷം മുന്‍പാണ് തിരുവനന്തപുരത്തെ ഒരു പള്ളിയില്‍വെച്ച് പ്രവീണ്‍ ഗായത്രിയെ വിവാഹം കഴിക്കുന്നത്. ഇക്കാര്യം …
Read More »യേശുക്രിസ്തുവിന്‍റെ ശില്‍പം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ന്‍: രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇതാദ്യം
റഷ്യന്‍ ആക്രമണം തുടരുന്നതിനിടെ യേശു ക്രിസ്തുവിന്‍റെ ശില്‍പം ഒളിയിടത്തിലേക്ക് മാറ്റി യുക്രെയ്ന്‍. ലുയവ് അര്‍മേനിയന്‍ കത്തീഡ്രലിലെ പ്രശസ്തമായ ജീസസ് ക്രൈസ്റ്റ് ശില്‍പമാണ് മാറ്റിയത്. കിഴക്കന്‍ യൂറോപ്യന്‍ മാധ്യമ സംഘടനയായ നെക്സ്റ്റയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുക്രെയ്ന്‍ നഗരങ്ങള്‍ നിരന്തരം റഷ്യന്‍ മിസൈലുകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1939-45 കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്താണ് ശില്‍പം ഇതിനുമുന്‍പ് മറ്റൊരു സങ്കേതത്തിലേക്ക് മാറ്റിയത്.
Read More »സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ കുത്തുവാന്‍ പോകുന്ന യുവതികള്‍ സ്ത്രീകളായ ടാറ്റൂ കലാകാരന്മാരുടെ അടുത്ത് പോവുക; സന്തോഷ് പണ്ഡിറ്റ് പറയുന്നു..
ശരീരത്തില്‍ ടാറ്റ ചെയ്യുന്നതിനിടെ യുവതികളെ പീഡിപ്പിച്ച കേസില്‍ കൊച്ചി ചേരാനെല്ലൂരിലെ ഇന്‍ഫെക്റ്റഡ് ടാറ്റു പാര്‍ലര്‍ ഉടമയും ടാറ്റു ആര്‍ട്ടിസ്റ്റുമായി പി എസ് സുജീഷിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സുജീഷിനെതിരെ ആറ് സ്ത്രീകളാണ് പരാതി നല്‍കിയത്. ടാറ്റു ചെയ്യുന്നതിനിടെ പ്രതി പീഡിപ്പിച്ചു എന്നായിരുന്നു ഇവരുടെ പരാതി. സംഭവം സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഈ വിഷയത്തില്‍ പ്രതികരിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പണ്ഡിറ്റിന്റെ കുറിപ്പിന്റെ …
Read More »ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ല എന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍. 32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും ബസുടമകളുടെ സംഘടനാ നേതാക്കള്‍ പറയുന്നു. ഈ മാസം 31നാണ് ത്രൈമാസ ടാക്‌സ് അടയ്ക്കാനുള്ള അവസാന തീയതി. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ …
Read More »പൂച്ചയുടെ കടിയേറ്റ സ്ത്രീകള്‍ മരിച്ചു; ടി.ടി എടുത്തിട്ടും ഫലം കണ്ടില്ല; പേവിഷ ബാധയേറ്റതായി ഡോക്ടര്‍മാര്‍
പൂച്ചയുടെ കടിയേറ്റ് സ്ത്രീകള്‍ മരിച്ചു. രണ്ട് മാസം മുമ്ബ് പൂച്ചയുടെ കടിയേറ്റ സ്ത്രീകളാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ വെമുലമാഡ ഗ്രാമത്തിലാണ് സംഭവം. നാഗമണി (43), കമല (64) എന്നീ സ്ത്രീകളാണ് മരിച്ചത്. പൂച്ച കടിച്ചതിന് പിന്നാലെ രണ്ട് പേരും ആശുപത്രിയിലെത്തിയിരുന്നു. ടിടി കുത്തിവെയ്പ്പ് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇരുവരുടെയും ആരോഗ്യനില മോശമാവുകയും വീണ്ടും ആശുപത്രിയില്‍ പ്രവേശിക്കുകയുമായിരുന്നു. ചികിത്സയില്‍ തുടരവേ ശനിയാഴ്ച രാവിലെ 10 മണിയോടെ …
Read More »പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്ത് മമ്മൂക്കയുടെ ആറാട്ട്; ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു…
ഭീഷ്മപർവത്തിന്റ ആദ്യ ഒഫീഷ്യൽ കളക്ഷൻ കണക്കുകൾ ത്രസിപ്പിക്കുന്നവ.. റിലീസ് ആയി നാല് ദിവസത്തിൽ സിനിമ 53.80 കോടിയോളമാണ് നേടിയത്.നല്ല സിനിമ എന്ന പൊതുഅഭിപ്രായത്തിൽ മുന്നേറുന്ന ചിത്രം കൊവിഡ് കാലത്തു തീയേറ്ററുകൾക്ക് പുതുജീവൻ തന്നെയാണ് നൽകിയിരിക്കുന്നത്. നൂറു ശതമാനം സീറ്റിങ് ക്യാപസിറ്റിയിൽ ആണ് പ്രദർശനം. എങ്ങും മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്ന ചിത്രം ഏറെ കാലത്തിനു ശേഷത്തെ മമ്മൂട്ടിയുടെ പഴയകാല ബോസ്‌ഓഫീസ് പ്രതാപം വീണ്ടെടുത്തിരിക്കുന്നു എന്ന് തന്നെ പറയാം. തന്നിലെ നടനെ …
Read More »വനിതാദിനത്തില്‍ ചരിത്രം കുറിക്കും; ഹൈക്കോടതിയില്‍ വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ്
അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ഹൈക്കോടതിയില്‍ ചരിത്രം കുറിക്കും. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഫുള്‍ ബെഞ്ച് സിറ്റിംഗ് ആണ് ഇന്ന്. വിമന്‍സ് ഒണ്‍ലി ഫുള്‍ ബെഞ്ചില്‍ ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി.ഷേര്‍സി, എം.ആര്‍.അനിത എന്നിവരാണ് ഉള്‍പ്പെടുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് ഫുള്‍ ബെഞ്ച് പരിഗണിക്കുന്നത്.
Read More »